മദനിക്ക് കേരളത്തില്‍ ചികിത്സയില്ല, ജാമ്യം നീട്ടി
ദില്ലി: ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ ജാമ്യത്തിലിറങ്ങിയ അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യകാലാവധി നാല് ആഴ്ച കൂടി സുപ്രീം കോടതി നീട്ടി. എന്നാല്‍ കേരളത്തില്‍ ചികിത്സ തേടണം എന്ന മദനിയുടെ ആവശ്യം കോടതി തള്ളി.
മദനിയെ ഒരു തരത്തിലും ബാംഗ്ലൂരിന് പുറത്ത് പോകാന്‍ അനുവദിക്കരുത് എന്നായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം. കോടതി ഇത് അംഗീകരിക്കുകയായിരുന്നു.

പ്രമേഹം നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് മദനി കോടതിയെ അറിയിച്ചത്. അതുകൊണ്ട് തന്നെ നേത്ര ചികിത്സ ഫലപ്രദമാകുന്നില്ല. ആയുര്‍വേദ ചികിത്സയാണ് ആവശ്യം. ഇതിനായി എറണാകുളത്തെ ശ്രീധരീയം നേത്ര ചികിത്സാ കേന്ദ്രത്തില്‍ ചികിത്സ തേടേണ്ടതുണ്ടെന്നും മദനി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ബാംഗ്ലൂരിലെ സൗഖ്യ ആശുപത്രിയില്‍ നിന്നുള്ള വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും മദനി കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. ബാംഗ്ലൂരില്‍ തന്നെ ചികിത്സ തുടരാനും കോടതി നിര്‍ദ്ദേശിച്ചു.
മദനിക്ക് ജാമ്യം അനുവദിക്കരുതെന്ന നിലപാടിലായിരുന്നു കര്‍ണാടക സര്‍ക്കാര്‍. മദനിയെ കാണാന്‍ കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ ബാംഗ്ലൂരിലെത്തുന്നതിനെതിരെ കര്‍ണാടക സര്‍ക്കാര്‍ മുമ്പ് കോടതിയില്‍ ശക്തമായി എടുത്തിരുന്നു. ഇത് രണ്ടാം തവണയാണ് മദനിയുടെ ജാമ്യകാലാവധി കോടതി നീട്ടി നല്‍കുന്നത്.












Click it and Unblock the Notifications