കേരളത്തിന് സാമ്പത്തിക പാക്കേജ് പരിഗണിക്കണമെന്ന് സുപ്രീം കോടതി, 10 ദിവസത്തിനകം അറിയിക്കണം
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ കേരളത്തിന് അനുകൂല നിലപാടുമായി സുപ്രീം കോടതി. കടമെടുപ്പ് പരിധിയില്‍ കേരളത്തിന് പ്രത്യേക പരിഗണ നല്‍കുന്നത് ആലോചിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കി. വായ്പാ പരിധിയില്‍ കേരളത്തിന് വിലയ ആശ്വാസം കൂടിയാണ് ലഭിച്ചിരിക്കുന്നത്. വായ്പാ പധി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കേരളം നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇപ്പോള്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കേരളത്തിന് ഒറ്റത്തവണ സാമ്പത്തികരക്ഷാ പാക്കേജ് പരിഗണിക്കണമെന്നും, പ്രത്യേക സാഹചര്യത്തില്‍ ഇളവ് നല്‍കുന്നതില്‍ എന്താണ് തെറ്റെന്നും സുപ്രീം കോടതി ചോദിച്ചു. തീരുമാനം നാളെ അറിയിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

കേരളത്തിന് പ്രത്യേക പാക്കേജ് നല്‍കുന്നതിലുള്ള തീരുമാനം പത്ത് ദിവസത്തിനുള്ളില്‍ ആലോചിച്ച് എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. നേരത്തെ രക്ഷാപാക്കേജ് സാധ്യമല്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാട്. വിശാല മനസ്സോടെ പ്രവര്‍ത്തിക്കണമെന്നായിരുന്നു കേന്ദ്രത്തിന് കോടതിയുടെ നിര്‍ദേശം.
അതേസമയം 5000 കോടി ഏപ്രില്‍ ഒന്നിന് നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കേരളത്തിന് ഇപ്പോഴാണ് സാമ്പത്തിക സഹായം ലഭിക്കേണ്ടതെന്നും കോടതി കേന്ദ്ര സര്‍ക്കാരിനോട് പറഞ്ഞു. ഇതിനായി എന്തുചെയ്യാന്‍ കഴിയുമെന്നും കോടതി ചോദിച്ചു. കേരളത്തിന് എത്ര തുക നല്‍കാന്‍ കഴിയുമെന്ന് ആലോചിച്ച് നാളെ കോടതിയെ അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ് വിഷയം സുപ്രീം കോടതിയില്‍ ഉന്നയിച്ചത്. കേരളത്തിന് ഇപ്പോഴുള്ള പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ ധനസഹായം ആവശ്യമാണെന്ന നിലപാടാണ് കോടതിയില്‍ സിബല്‍ സ്വീകരിച്ചത്.bഈ വര്‍ഷമെടുക്കുന്ന കടുത്ത സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ തട്ടിക്കിഴിക്കുന്ന രീതിയിലുള്ള വ്യവസ്ഥകള്‍ ഉണ്ടാക്കാം. വിദഗ്ധരുമായി ആലോചിച്ച് ചെയ്യാന്‍ പറ്റുന്ന കാര്യം അറിയിക്കണമെന്നും കോടതി പറഞ്ഞു.
നേരത്തെ ഡല്‍ഹിയില്‍ ധനമന്ത്രാലയ പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ 19351 കോടി രൂപ ഈ സാമ്പത്തിക വര്‍ഷം അനുവദിക്കണമെന്ന് ചീഫ് സെക്രട്ടറി വേണുവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന പ്രതിനിധി സംഘം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ കേന്ദ്രം ഇതിനോട് അനുകൂലമായി പ്രതികരിച്ചിരുന്നില്ല. കേന്ദ്രം നേരത്തെ 13600 കോടി രൂപയുടെ സഹായം നല്‍കാമെന്നാണ് അറിയിച്ചിരുന്നത്. ഇതില്‍ 8000 കോടി രൂപ നല്‍കി കഴിഞ്ഞുവെന്നും കേന്ദ്രം പറഞ്ഞിരുന്നു.












Click it and Unblock the Notifications