ജനങ്ങള്‍ ബുദ്ധിമുട്ടില്‍ : സഹകരണ പ്രതിസന്ധി രൂക്ഷമാണെന്ന് സുപ്രീംകോടതി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി : സഹകരണ മേഖലയിലെ പ്രതിസന്ധി ഗൗരവമേറിയതാണെന്ന് സുപ്രീംകോടതി. നോട്ട് നിരോധനത്തിനു പിന്നാലെ രാജ്യത്തെ സഹകരണ മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. തീരുമാനമെടുത്ത ശേഷം കോടതിയെ അറിയിക്കാനും നിര്‍ദേശിച്ചു. കേസ് വീണ്ടും തിങ്കളാഴ്ച പരിഗണിക്കും.

റദ്ദാക്കിയ നോട്ടുകള്‍ മാറാന്‍ റിസര്‍വ് ബാങ്കിന്‍റെ രജിസ്ട്രേഷനുള്ള ജില്ലാ സഹകരണ ബാങ്കുകളെയും പ്രാഥമിക സര്‍വീസ് സഹകരണ സംഘങ്ങളെയും റിസര്‍വ് ബാങ്ക് അനുവദിക്കാത്തതിനെ തുടര്‍ന്നാണ് സഹകരണ സംഘങ്ങള്‍ കോടതിയെ സമീപിച്ചത്.

 ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ടിന് അറുതി വരുത്തണം

ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ടിന് അറുതി വരുത്തണം

ചീഫ് ജസ്റ്റിസ് ടി. എസ് താക്കൂര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സഹകരണ ബാങ്കുകളില്‍ നിക്ഷേപം നടത്തിയിട്ടുള്ള ജനങ്ങള്‍ പ്രതിസന്ധിയിലാണെന്ന് ‍ബെഞ്ച് വ്യക്തമാക്കി. ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടിന് അറുതിവരുത്തണമെന്നും കോടതി.

നോട്ട് നിരോധനം നയപരമായ തീരുമാനം

നോട്ട് നിരോധനം നയപരമായ തീരുമാനം

നോട്ട് നിരോധനം സര്‍ക്കാരിന്‍റെ നയപരമായ തീരുമാനമാണെന്ന് കോടതി പറഞ്ഞു. അതിനാല്‍ അതില്‍ ഇടപെടുന്നില്ലെന്നും എന്നാല്‍ ജനങ്ങളുടെ ബുദ്ധിമുട്ടിന് സര്‍ക്കാര്‍ പരിഹാരം കണ്ടേ മതിയാകൂവെന്നും കോടതി. എന്തൊക്കെ നടപടി സ്വീകരിച്ചു എന്നും ഇനി എന്തൊക്കെ സ്വീകരിക്കാന്‍ പോകുന്നുണ്ടെന്നും കേസ് പരിഗണിക്കുമ്പോള്‍ അറിയിക്കണമെന്നും കോടതി.

പ്രതിസന്ധി രൂക്ഷം

പ്രതിസന്ധി രൂക്ഷം

കേരളത്തിലെ 14 ജില്ലാ സഹകരണ ബാങ്കുകളും തമിഴ്‌നാട്ടിലെ സഹകരണ ബാങ്കുകളുമാണ് ഹര്‍ജി നല്‍കിയത്. സഹകരണ മേഖലയെ തകര്‍ക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്‍റേതെന്ന് സംസ്ഥാനങ്ങള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു.

 അടിസ്ഥാന സൗകര്യങ്ങളില്ലാതെ സഹകരണ മേഖല

അടിസ്ഥാന സൗകര്യങ്ങളില്ലാതെ സഹകരണ മേഖല

അതേസമയം സഹകരണ ബാങ്കുകള്‍ക്ക് വേണ്ടത്ര സൗകര്യം ഇല്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഇന്റര്‍നെറ്റ് ബാങ്കിങും അടിസ്ഥാന സൗകര്യവും ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കി.അതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് കേന്ദ്രം പറയുന്നു. കൂടാതെ കെവൈസി നിര്‍ബന്ധമാക്കാന്‍ പറഞ്ഞിട്ട് കേരളം ഇക്കാര്യം അനുസരിച്ചിട്ടില്ലെന്നും കേന്ദ്രം.

English summary
supreme court on co operative bank crisis. people in trouble.
Please Wait while comments are loading...