കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിവറേജ് മാത്രമല്ല ബാറും പൂട്ടും!!! മലയാളികളുടെ തൊണ്ട വരളുമോ..?

സുപ്രീം കോടതി വിധി പ്രകാരം കേരളത്തിലെ മദ്യവില്പനശാലകള്‍ പൂട്ടും. ഏപ്രില്‍ ഒന്നിനു മുമ്പായി ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യ വില്പന ശാലകളാണ് പൂട്ടുക.

  • By Jince K Benny
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ കുടിയന്മാര്‍ക്ക് അത്ര ശുഭകരമായ വാര്‍ത്തയല്ല പുതുവര്‍ഷത്തില്‍ കാത്തിരിക്കുന്നത്. സംസ്ഥാനത്തെ പകുതിയോളം മദ്യ വില്പനശാലകള്‍ക്ക് വരുന്ന ഏപ്രിലോടെ പൂട്ടു വീഴും. ഇതു സംബന്ധിച്ച സുപ്രീം കോടതി വിധി നേരത്തെ വന്നിരുന്നെങ്കിലും അത് ബിവറേജുകള്‍ക്ക് മാത്രമേ ബാധകമാകു എന്ന കണക്കുകൂട്ടലിലായിരുന്നു. എന്നാല്‍ ബിയര്‍ വൈന്‍ പാര്‍ലറുകളേയും വിധി ബാധിക്കുമെന്ന വാദമുയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്.

സുപ്രീം കോടതി വിധി പ്രകാരം സംസ്ഥാനത്തെ പകുതിയേളം മദ്യ വില്പനശാലകള്‍ പൂട്ടേണ്ടി വരുമെന്നാണ് നിയമ സെക്രട്ടറിയുടെ ഉപദേശം. ബിവറേജ് ഔട്ട്‌ലെറ്റുകളടക്കം സംസ്ഥാനത്തെ ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ ഭൂരിഭാഗവും ദേശീയ-സംസ്ഥാന പാതയോരത്താണ് നില്‍ക്കുന്നത്. വിധി അനുസരിച്ച് ഏപ്രില്‍ ഒന്നോടെ ഇവയ്ക്ക് പൂട്ടു വീഴും. നിയമ സെക്രട്ടറിയുടെ ഉപദേശം സര്‍ക്കാര്‍ ചര്‍ച്ച ചെയ്യും.

വരുമാനം കുറയും

നോട്ടു നിരോധനം സര്‍ക്കാരിന്റെ നികുതി നികുതിയേതര വരുമാനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട് അതിന്റെ പിന്നാലെയാണ് സര്‍ക്കാരിന്റെ പ്രധാന വരുമാന ശ്രോതസായ മദ്യത്തിനും പൂട്ടു വീഴുന്നത്. ഇതോടെ ശമ്പളമടക്കമുള്ള സകല കാര്യങ്ങളിലും സര്‍ക്കാരിന്റെ സ്ഥിതി പരുങ്ങലിലാകും.

പ്രതിവിധി

വിധി ബാറുകളേയും ബിയര്‍ വൈന്‍ പാര്‍ലറുകളേയും ബാധിക്കുന്ന സാഹചര്യത്തില്‍ വിധിക്കെതിരെ റിവിഷന്‍ പെറ്റീഷനുമായി സുപ്രീം കോടതിയെ സമീപിക്കുകയേ സംസ്ഥാനത്തിനു മുന്നില്‍ ഇനി മാര്‍ഗമുള്ളു. അല്ലെങ്കില്‍ വരുന്ന ഏപ്രില്‍ ഒന്നു മുതല്‍ ഇവ അടച്ചിടേണ്ടി വരും.

മാറ്റി സ്ഥാപിക്കാം

സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ബിവറേജ് ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കുക എന്നത് അത്ര വിഷമമുള്ള കാര്യമല്ല. കോടതി വിധി വന്ന സാഹചര്യത്തില്‍ തന്നെ ഇവ മാറ്റി സ്ഥാപിക്കുന്നതിനേക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചതുമാണ്.

ബാറുകളുടെ കാര്യം

ബിവറേജ് ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതുപോലെ അത്ര എളുപ്പമല്ല ബിയര്‍ വൈന്‍ പാര്‍ലറുകളും പഞ്ച നക്ഷത്ര ഹോട്ടലുകളും മാറ്റി സ്ഥാപിക്കുക എന്നത്. വന്‍ മുതല്‍ മുടക്കിലാണ് ഇവയെല്ലാം ആരംഭിച്ചിട്ടുള്ളത്. കൊച്ചി നഗരത്തിലെ അഞ്ച് പഞ്ച നക്ഷത്ര ബാറുകള്‍ക്കടക്കം പുതിയ വിധി പ്രകാരം പൂട്ടു വീഴും.

കോടതി വിധി

സംസ്ഥാന-ദേശീയ പാതയോരങ്ങളിലെ മദ്യ വില്പന നിരോധിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതി വിധി. ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ നിന്നും കുറഞ്ഞത് 500 മീറ്റര്‍ അകലെയായിരിക്കണം മദ്യശാലകള്‍ വേണ്ടതെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവില്‍ പറയുന്നത്.

English summary
As per the Supreme Court verdict liquor shops in Kerala will shut down. Before April first all the liquor shops near state and national highways will close down.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X