കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫ് നിരോധനം, ആധാര്‍, സ്വവര്‍ഗ ലൈംഗികത... കേന്ദ്രം പെട്ടത് 24 കേസുകളില്‍...!

  • By Anamika
Google Oneindia Malayalam News

ദില്ലി: സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി ചരിത്രത്തില്‍ ഇടം പിടിക്കുമ്പോള്‍ തിരിച്ചടി നേരിടുന്നത് കേന്ദ്ര സര്‍ക്കാരിനാണ്. ബിജെപി സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികളിലൊന്നായ ആധാര്‍ സംബന്ധിച്ച കേസില്‍ ഈ സുപ്രീം കോടതി വിധി നിര്‍ണായകമാവും. ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരായ കേസ് പരിഗണിക്കവേ ആണ് വ്യക്തികളുടെ സ്വകാര്യത സംബന്ധിച്ച നിര്‍ണായക വിധി വന്നിരിക്കുന്നത്. ആധാര്‍ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണോ, ഏതിനൊക്കെ ആധാര്‍ നിര്‍ബന്ധമാക്കാം, ഏതിനൊക്കെ പാടില്ല എന്നീ വിഷയങ്ങളില്‍ വാദം കേള്‍ക്കാനിരിക്കുന്നതേ ഉള്ളൂ.

ദിലീപ് കിംഗ് ലയർ... ദിലീപ് പറഞ്ഞിട്ട് കാവ്യ സുനിക്ക് പണം നൽകിയെന്ന്...! കോടതിയിൽ തീപറക്കുന്നു...!ദിലീപ് കിംഗ് ലയർ... ദിലീപ് പറഞ്ഞിട്ട് കാവ്യ സുനിക്ക് പണം നൽകിയെന്ന്...! കോടതിയിൽ തീപറക്കുന്നു...!

adhar


സ്വകാര്യത സംബന്ധിച്ച പുതിയ വിധിയോടെ ആധാര്‍ അടക്കം 24 കേസുകളിലാണ് കേന്ദ്രസര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുന്നത്. ബീഫ് നിരോധനം, സ്വവര്‍ഗ ലൈംഗികത, വാട്‌സ്ആപ്പ് പ്രൈവസി എന്നിങ്ങനെയുള്ള വിഷയങ്ങളിലെ നിലപാടുകളും നിയമങ്ങളുമാണ് ചോദ്യം ചെയ്യപ്പെടുക. രാജ്യത്തെ ബീഫ് റെയ്ഡുകള്‍ക്ക് അടക്കം തിരിച്ചടിയാകും കോടതി വിധി. സ്വവര്‍ഗാനുരാഗം നിയമപരമാക്കണം എന്ന ആവശ്യവും ഇനി കോടതിയിലെത്തും. നിലവില്‍ ആധാര്‍ കാര്‍ഡിന് വേണ്ടി വ്യക്തികളുടെ എല്ലാ വിവരങ്ങളും കേന്ദ്രം ശേഖരിക്കുന്നുണ്ട്. വിരലടയാളവും കൃഷ്ണമണിയുടെ സ്‌കാനിംഗ് അടക്കം നടത്തുന്നുണ്ട്. ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതും വലിയ വിവാദമായിരുന്നു. ഇതിന്റയെല്ലാം പശ്ചാത്തലത്തില്‍ ആധാറിന് വേണ്ടിയുള്ള വിവരശേഖരണം സ്വകാര്യതയുടെ ലംഘനമല്ലെന്ന് സുപ്രീം കോടതിയില്‍ കേന്ദ്രത്തിന് തെളിയിക്കേണ്ടതായിട്ടുണ്ട്. സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് ആണ് ആധാര്‍ കേസില്‍ ഇനി തീരുമാനമെടുക്കുക.

English summary
How Supreme Court verdict on Privacy will effect Aadhaar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X