കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിനൊത്ത് മാറിയ നിലപാടുകള്‍: ശബരി മല സ്ത്രീ പ്രവേശനത്തിലെ വിധി കാല്‍നൂറ്റാണ്ടിന് ശേഷം!!

  • By Desk
Google Oneindia Malayalam News

ദില്ലി: ശബരിമലയില്‍ പ്രായഭേമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വെള്ളിയാഴ്ചയാണ് പുറത്തുവന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിക്കാര്‍ക്ക് അനുകൂല വിധി പുറപ്പെടുവിച്ചത്. പത്തിനും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നാണ് ഹര്‍ജിക്കാരായ ഇന്ത്യന്‍ യംഗ് ലോയേഴ്സ് അസോസിയേഷന്‍ സുപ്രീം കോടതിയില്‍ വാദിച്ചത്. ഈ ഹര്‍ജിയിലാണ് സുപ്രീം കോടതി നിര്‍ണായക വിധി പ്രസ്താവിച്ചത്.

ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് ക്ഷേത്ര പ്രവേശനം വിലക്കുന്നത് തുല്യതയ്ക്കുള്ള അവകാശത്തെ ഹനിക്കുന്നുവെന്നാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ച വാദം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ ആര്‍എഫ് നരിമാന്‍, എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരും അംഗങ്ങളാണ്.

 ഹൈക്കോടതി ശരിവെച്ചു

ഹൈക്കോടതി ശരിവെച്ചു

1965ലെ കേരള ഹിന്ദു ആരാധനാലയ പ്രവേശന അധികാര ചട്ടത്തിലെ മൂന്ന്(ബി) വകുപ്പ് അനുസരിച്ചാണ് ആര്‍ത്തവമുള്ള സ്ത്രീകള്‍ക്ക് പ്രവേശനത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. 1991ല്‍ ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള വിലക്കിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കേരള ഹൈക്കോടതി വിലക്കിനെ ശരിവെക്കുകയായിരുന്നു. തിരുവിതാംകൂര്‍ സെക്രട്ടറിയാണ് ആദ്യം ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനുള്ള വിലക്കിനെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനുള്ള വിലക്ക് ഭരണഘടനാപരവും സാധൂകരിക്കാവുന്നതും ആണെന്നാണ് കേരള ഹൈക്കോടതി വിധിച്ചത്. പുരാതന കാലം മുതല്‍ പിന്‍തുടര്‍ന്നുവരുന്ന ആചാരമാണ് ഇതെന്നും കോടതി നിരീക്ഷിച്ചു.

 സര്‍ക്കാരുകളും നിലപാട് മാറ്റവും

സര്‍ക്കാരുകളും നിലപാട് മാറ്റവും


ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്ന വിഷയത്തില്‍ ഓരോ സര്‍ക്കാരുകള്‍ക്കും വ്യത്യസ്ത നിലപാടുകളായിരുന്നു. 2007ല്‍ അധികാരത്തിലിരുന്ന ഇടത് സര്‍ക്കാര്‍ ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചുകൊണ്ടുള്ള നിലപാടാണ് സ്വീകരിച്ചത്. അതിന് ശേഷം കേരളത്തില്‍ അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍ ശബരിമലയില്‍ തുടര്‍ന്നുവരുന്ന ആചാരങ്ങള്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് കാണിച്ച് സത്യവാങ്മൂലം നല്‍കുകയായിരുന്നു. എന്നാല്‍ സര്‍ക്കാരുകള്‍ മാറുന്നതിന് അനുസരിച്ച് നിലപാട് മാറുന്നതിനെ ചോദ്യം ചെയ്ത് കോടതിയും രംഗത്തെത്തിയിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ശബരിമല വിഷത്തിലുള്ള നിലപാട് പിന്‍വലിച്ച് സ്ത്രീ പ്രവേശനത്തെ അംഗീകരിക്കുകയായിരുന്നു.

 12 വര്‍ഷത്തിന് ശേഷം

12 വര്‍ഷത്തിന് ശേഷം

സ്ത്രീകള്‍ക്ക് പ്രായത്തിന് അനുസരിച്ച് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നത് ശരിവെച്ചുള്ള കേരള ഹൈക്കോടതി വിധി വന്ന് 12 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനുള്ള വിലക്കിനെ ചോദ്യം ചെയ്ത് 2006ലാണ് ഇന്ത്യന്‍ യംഗ് ലോയേഴ്സ് അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. പ്രസ്തുുത വിഷയത്തില്‍ 2008ല്‍ നോട്ടീസ് അയയ്ക്കാന്‍ ഉത്തരവിട്ട കോടതി ഏഴ് വര്‍ഷത്തിന് ശേഷമാണ് കേസ് പരിഗണിക്കുന്നത്. 2017 ഒക്ടോബറിലാണ് ശബരിമല കേസ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിടുന്നത്. എട്ട് ദിവസം നീണ്ട തുടര്‍ച്ചയായ വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് ആഗസ്ത് എട്ടിന് അഞ്ചംഗ ബെഞ്ച് കേസ് വിധി പറയുന്നതിനായി മാറ്റിവെച്ചത്.

Recommended Video

cmsvideo
സ്ത്രീകൾക്കും മല കയറാം, ചരിത്രവിധിയുമായി സുപ്രീം കോടതി
 വിധിയിലെ പ്രസക്ത ഭാഗങ്ങള്‍

വിധിയിലെ പ്രസക്ത ഭാഗങ്ങള്‍

വിശ്വാസത്തില്‍ തുല്യതയാണ് വേണ്ടതെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് ശാരീരികവും ജൈവികവുമായ പ്രത്യേകതകള്‍ വിവേചനത്തിന് കാരണമാകരുതെന്നും ചൂണ്ടിക്കാണിക്കുന്നു. ഭരണഘടനയുടെ പാര്‍ട്ട് 3 അനുശാസിക്കുന്ന മൗലികാവകാശങ്ങള്‍ സമൂഹത്തിന്റെ പരിവര്‍ത്തനത്തിന് അനിവാര്യമാണെന്ന് ഭരണഘടനാ ബെഞ്ച് അംഗം ജസ്റ്റിസ് നരിമാന്‍ നിരീക്ഷിച്ചു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാതിരിക്കുന്നത് ഭരണഘടനാ ലംഘനവും 21ാം വകുപ്പിന്റെ ലംഘനവുമാണെന്നും ബെഞ്ച് ചൂണ്ടിക്കാണിച്ചു. ജീവശാസ്ത്രപരമായ കാരണങ്ങള്‍കൊണ്ട് സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഇന്ത്യന്‍ ഭരണഘടനയിലെ 14, 15, 17 വകുപ്പുകളുടെ ലംഘനമാണോ എന്നാണ് സുപ്രീം കോടതി പരിശോധിച്ചത്.

English summary
Supreme court verdict on woman admission after 12 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X