കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് സുപ്രീം കോടതി; ശാരിരിക അവസ്ഥയുടെ പേരിൽ വിവേചനം പാടില്ല

Google Oneindia Malayalam News

Recommended Video

cmsvideo
    സ്ത്രീകൾക്കും മല കയറാം, ചരിത്രവിധിയുമായി സുപ്രീം കോടതി

    Newest First Oldest First
    12:47 PM, 28 Sep

    യുഡിഎഫ് സർക്കാർ യുവതികളുടെ പ്രവേശനത്തിന് എതിരായിരുന്നെങ്കിലും പുതിയ വിധിയോടെ അത്തരം കാര്യങ്ങൾക്ക് പ്രസക്തി ഇല്ലാതായെന്നും ചെന്നിത്തല.
    12:46 PM, 28 Sep

    സുപ്രീം കോടതി വിധി അംഗീകരിക്കാൻ എല്ലാവരും ബാധ്യതസ്ഥരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
    12:37 PM, 28 Sep

    ശബരിമല സ്ത്രീ പ്രവേശനത്തിൽ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി നടൻ കമൽഹാസൻ. ശബരിമലയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കുക തന്നെ വേണം. ആരാധനയ്ക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള പ്രത്യേക സംവിധാനം എടുത്ത് കളയണമെന്നും കമൽഹാസൻ
    11:25 AM, 28 Sep

    വിധിയിൽ സന്തോഷമെന്ന് കർണാടക മന്ത്രി ജയമാല. ഇത് ദൈവം തന്ന വിധിയാണ് ഇതെന്നും ജയമാലയുടെ പ്രതികരണം
    11:20 AM, 28 Sep

    സ്ത്രീകൾക്ക് സുരക്ഷിതമായി മല ചവിട്ടാനുള്ള സാഹചര്യങ്ങൾ ഒരുക്കും. മറ്റ് കാര്യങ്ങൾ ദേവസ്വം ബോർഡാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ
    11:14 AM, 28 Sep

    സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ
    11:13 AM, 28 Sep

    ആർത്തവത്തിന്റെ പേരിൽ പ്രാർത്ഥിക്കാനുള്ള അവകാശം നിഷേധിക്കാനാവില്ലെന്ന് കോടതി
    11:12 AM, 28 Sep

    സുപ്രീം കോടതിയുടെ വിധി സ്ത്രീകളുടെ വിജയമെന്ന് തൃപ്തി ദേശായി
    11:06 AM, 28 Sep

    രാജ്യത്തെ മുഴുവൻ ക്ഷേത്രങ്ങൾക്കും വിധി ബാധകം
    11:05 AM, 28 Sep

    വിധി നിരാശാജനകമെന്ന് പന്തളം രാജകുടുംബം
    11:03 AM, 28 Sep

    കോടതി വിധിയെ അംഗീകരിക്കുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌
    11:03 AM, 28 Sep

    അയ്യപ്പവിശ്വാസികൾ പ്രത്യേക മതവിഭാഗമല്ലെന്ന് സുപ്രീം കോടതി.
    11:02 AM, 28 Sep

    മതത്തിലെ പുരുഷാധിപത്യം വിശ്വാസത്തിന്റെ പേരിൽ അടിച്ചേൽപ്പിക്കരുത്.
    11:01 AM, 28 Sep

    വിശ്വാസത്തിൽ തുല്യതയാണ് വേണ്ടതെന്ന് സുപ്രീം കോടതി
    10:55 AM, 28 Sep

    സ്ത്രീകളെ ദൈവമായി കണക്കാക്കിയ രാജ്യമാണ് ഇന്ത്യയെന്ന് സുപ്രീംകോടതി
    10:54 AM, 28 Sep

    വിധി നിരാശാജനകമെന്ന് തന്ത്രി കണ്ഠരര് രാജിവര്
    10:52 AM, 28 Sep

    സ്ത്രീകളോടുള്ള ഇരട്ടത്താപ്പ് തരംതാഴ്ത്തുന്നതിന് തുല്യമെന്നും കോടതി
    10:51 AM, 28 Sep

    ശാരീരിക ഘടനയുടെ പേരിൽ വിവേചനം പാടില്ലെന്ന് സുപ്രീം കോടതി
    10:47 AM, 28 Sep

    ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി
    10:44 AM, 28 Sep

    നാലു ജഡ്ജിമാർക്ക് ഒരേ അഭിപ്രായം. ജസ്റ്റിസ് ഇന്ദു മൽഹോത്രയ്ക്ക് വ്യത്യസ്ത അഭിപ്രായമെന്ന് സൂചന
    10:42 AM, 28 Sep

    ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ വിധി പ്രസ്താവം തുടങ്ങി
    10:34 AM, 28 Sep

    ശബരിമല സ്ത്രീപ്രവേശനത്തിൽ സുപ്രീംകോടതിയുടെ സുപ്രധാന വിധി ഉടൻ
    10:05 AM, 28 Sep

    കോടതി വിധി എന്തായാലും നടപ്പിലാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്
    9:58 AM, 28 Sep

    സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി തൃപ്തി ദേശായി. ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് വേണ്ടി വാദിക്കുന്ന ഭൂമാതാ ബ്രിഗേഡ് നേതാവാണ് തൃപ്തി ദേശായി.
    9:30 AM, 28 Sep

    സ്ത്രീ പ്രവേശനത്തിന് അനുകൂല നിലപാടാണെന്ന് വ്യക്തമാക്കി 2007ൽ അന്നത്തെ ഇടത് സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകി. പിന്നീട് ശബരിമലയിൽ തൽസ്ഥിതി തുടരണമെന്ന നിലപാടാണ് 2016ൽ യുഡിഎഫ് സർക്കാർ സ്വീകരിച്ചത്. എന്നാൽ വീണ്ടും ഇടതുപക്ഷം അധികാരം ഏറ്റപ്പോൾ ഈ സത്യവാങ്മൂലം പിൻവലിക്കുകയും ആദ്യത്തെ നിലപാടാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കി. സന്യാസി മഠം പോലെ ശബരിമല പ്രത്യേക വിഭാഗത്തിൽപെട്ട ക്ഷേത്രമല്ലെന്ന് സർക്കാർ വാദിച്ചു.
    9:23 AM, 28 Sep

    ദേവസ്വം ബോർഡ്, എൻഎസ്എസ് പന്തളം രാജകുടുംബം, പീപ്പിൾ ഫോർ ധർമ, റെഡി ടൂ വെയ്റ്റ് , പന്തളം രാജകുടുംബം തുടങ്ങിയവർ ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് എതിരാണ്. അയ്യപ്പൻ നൈഷ്ടിക ബ്രഹ്മചാരിയാണ്. 60 വർഷങ്ങളായി തുടരുന്ന ആചാരങ്ങൾ വേണ്ടെന്ന് വയ്ക്കാൻ സാധിക്കില്ലെന്നാണ് എൻഎസ്എസിന്റെ വാദം.
    9:20 AM, 28 Sep

    ശബരിമലയിലെ സവിശേഷ സാഹചര്യത്തിൽ കോടതിക്ക് ഇടപെടാനാകില്ലെന്നാണ് ദേവസ്വം ബോർഡ് വാദിക്കുന്നത്. 41 ദിവസത്തെ വൃതശുദ്ധി പാലിക്കാൻ ശാരിരികമായി സ്ത്രീകൾക്ക് സാധിക്കില്ല. കേരളത്തിൽ സ്ത്രീകൾക്ക് പ്രവേശിക്കാവുന്ന നിരവധി അയ്യപ്പക്ഷേത്രങ്ങൾ ഉണ്ട് തുടങ്ങിയ വാദങ്ങളും ദേവസ്വം ബോർഡ് ഉന്നയിക്കുന്നുണ്ട്.
    9:11 AM, 28 Sep

    കേരള ഹിന്ദു പൊതു ആരാധനാ സ്ഥല (പ്രവേശനാനുമതി ) നിയമത്തിന് വിരുദ്ധമാണോ ഇതിന്റെ അടിസ്ഥാനത്തിലുള്ള ചട്ടങ്ങളിലെ 3(ബി) വകുപ്പ് തുടങ്ങിയ കാര്യങ്ങൾ സുപ്രീം കോടതി പരിശോധിക്കും.
    9:10 AM, 28 Sep

    കേരള ഹിന്ദു പൊതു ആരാധന സ്ഥല (പ്രവേശനാനുമതി) ചട്ടത്തിന്റെ മൂന്നാം (ബി) വകുപ്പ് സ്ത്രീ പ്രവേശനം നിഷേധിക്കാൻ ഏതെങ്കിലും ഒരു മതവിഭാഗത്തെ അനുവദിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ഇത് ഭരണഘടനയുടെ 14,15(3) വകുപ്പുകളുടെ ലംഘനമാണോ?
    9:01 AM, 28 Sep

    സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നത് അനിവാര്യമായ ഒരു മതാചാരമാണോ? മതപരമായ കാര്യങ്ങൾ സ്വയം നിർണയിക്കാനുള്ള അവകാശത്തിന്റെ പേരിൽ ഒരു മതസ്ഥാപനത്തിന് ഇത്തരമൊരു നിലപാട് സ്വീകരിക്കാൻ അവകാശമുണ്ടോ?
    READ MORE

    ദില്ലി: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന് സുപ്രീം കോടതി. പന്ത്രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് സുപ്രീംകോടതിയുടെ ചരിത്രവിധി. ശാരിരിക അവസ്ഥകളുടെ പേരിൽ സ്ത്രീകളോട് വിവേചനം പാടില്ല, അയ്യപ്പ വിശ്വാസികൾ പ്രത്യേക മതവിഭാഗമല്ലെന്നും കോടതി നിരീക്ഷിച്ചു.

    <strong>അയോധ്യ; ഇസ്മയില്‍ ഫാറുഖി കേസ് വിശാല ബെഞ്ചിന് വിടില്ലെന്ന് സുപ്രീംകോടതി വിധി, വിയോജിച്ച് നസീര്‍</strong>അയോധ്യ; ഇസ്മയില്‍ ഫാറുഖി കേസ് വിശാല ബെഞ്ചിന് വിടില്ലെന്ന് സുപ്രീംകോടതി വിധി, വിയോജിച്ച് നസീര്‍

    ഭരണഘടനയുടെ 25ാം വകുപ്പ് ഉറപ്പാക്കുന്ന അവകാശങ്ങൾ‌ക്ക് ജൈവീക, മാനസിക ഘടകങ്ങൾ തടസ്സമല്ലെന്ന് കോടതി നിരീക്ഷിച്ചു. മതത്തിലെ പുരുഷാധിപത്യം വിശ്വാസത്തിന്റെ പേരിൽ അടിച്ചേൽപ്പിക്കരുതെന്നും വിശ്വാസത്തിൽ തുല്യതയാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി.

    <strong>നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസ്സിലേക്ക് ചേക്കേറുന്നു; തെലുങ്കാനയില്‍ മുന്‍മന്ത്രി കോണ്‍ഗ്രസ്സില്‍</strong>നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസ്സിലേക്ക് ചേക്കേറുന്നു; തെലുങ്കാനയില്‍ മുന്‍മന്ത്രി കോണ്‍ഗ്രസ്സില്‍

    കേസ് പരിഗണിച്ച സുപ്രീം കോടതിയിലെ ഭരണഘടനാ ബെഞ്ചില്‍ നാല് പുരുഷ ജഡ്ജിമാരും ഒരു വനിതാ ജഡ്ജിയുമാണ് ഉള്‍പ്പെട്ടിരുന്നത്. ദീപക് മിശ്ര ഉൾപ്പെടെയുള്ള പുരുഷ ജഡ്ജിമാർ സ്ത്രീ പ്രവേശനത്തിൽ അനുകൂല നിലപാടെടുത്തപ്പോൾ ഇന്ദു മൽഹോത്ര സ്ത്രീപ്രവേശനത്തോട് വിയോജിച്ചു.

    sabarimala

    English summary
    congress leader therambil ramakrishnan may join bjp
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X