Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിക്കെതിരായ ആക്രമണം...എല്ലാം മുഖ്യമന്ത്രിക്കറിയാം!! വേണ്ടപ്പെട്ട ഒരാള്‍ പിന്നിലെന്ന് !!

പിണറായിക്കെതിരേ ഫേസ്ബുക്കിലൂടെ ആഞ്ഞടിച്ച് സുരേന്ദ്രന്‍

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കടുത്ത ആരോപണങ്ങളുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. സംഭവത്തെക്കുറിച്ച് പിണറായിക്ക് എല്ലാമറിയാമെന്നും അദ്ദേഹത്തിന് വേണ്ടപ്പെട്ട ഒരാള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സുരേന്ദ്രന്‍ മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ചിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവുമായിരുന്ന കെ കരുണാകരനോടാണ് പിണറായിയെ സുരേന്ദ്രന്‍ ഉപമിച്ചിരിക്കുന്നത്.

എല്ലാം പിണറായിക്ക് അറിയാം

എല്ലാം പിണറായിക്ക് അറിയാം

നടി ആക്രമിക്കപ്പെട്ട ദിവസം മുതലുള്ള മുഴുവന്‍ കാര്യങ്ങളും പിണറിയാക്ക് നന്നായറിയാം. അദ്ദേഹത്തിന് വേണ്ടപ്പെട്ട ഒരാള്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതേത്തുടര്‍ന്ന് കടുത്ത സമ്മര്‍ദ്ദമാണ് പിണറായി നേരിടുന്നതെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു.

 നല്ല അവസരം

നല്ല അവസരം

ഇടതുപക്ഷ സര്‍ക്കാര്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികളില്‍ നിന്നും ചീത്തപ്പേരുകളില്‍ നിന്നും രക്ഷപ്പെടാനുള്ള അവസരമായിരുന്നു നടിയെ ആക്രമിച്ച കേസ് തെളിയിക്കുകയെന്നത്. പക്ഷെ മുഖ്യമന്ത്രി അതിനു തയ്യാറായില്ലെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു.

ഇഷ്ടക്കാര്‍ക്കായി എന്തും ചെയ്യും

ഇഷ്ടക്കാര്‍ക്കായി എന്തും ചെയ്യും

തന്റെ ഇഷ്ടക്കാര്‍ക്കുവേണ്ടി എന്തും ചെയ്യുന്ന നേതാവാണ് പിണറായി. അതുകൊണ്ടാണ് നടി ആക്രമിക്കപ്പെട്ട കേസിലും അദ്ദേഹം ഒരാളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്.

കെ കരുണാകരനെപ്പോലെ

കെ കരുണാകരനെപ്പോലെ

മുന്‍ മുഖ്യമന്ത്രി കെ കരുണാകരനെപ്പോലെ തന്റെ ഇഷ്ടക്കാര്‍ക്കായി എന്തും ചെയ്യാന്‍ മടിയില്ലാത്ത നേതാവാണ് പിണറായി. വേണ്ടപ്പെട്ട ഒരാള്‍ അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്നതാണ് സത്യമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു

നാടകമെന്ന്

നാടകമെന്ന്

പിണറായിക്കു വേണ്ടപ്പെട്ട ഒരാള്‍ കേസില്‍ ഉള്ളതുകൊണ്ടാണ് എഡിജിപി സന്ധ്യ നാദിര്‍ഷായ്ക്ക് നേരത്തേ ക്ലാസെടുത്തത്. ചോദ്യം ചെയ്യലിനിടെയില്‍ തിരുവനന്തപുരത്തു നിന്ന് വിളി വന്നത്, ആദ്യദിനം തന്നെ ഗൂഡാലോചന ചിലരുടെ ഭാവനയായി പ്രഖ്യാപിച്ചതുമെല്ലാം ഇതുകൊണ്ടാണ്. ഇപ്പോള്‍ നടക്കുന്നതെല്ലാം നാടകമാണ്.

സോളാര്‍ കേസിലും നടന്നത് ഇതുതന്നെ

സോളാര്‍ കേസിലും നടന്നത് ഇതുതന്നെ

നേരത്തേ ഉമ്മന്‍ചാണ്ടിയുടെ കാലത്ത് സോളാര്‍ കേസിലും ഇതു തന്നെയാണ് നടന്നത്. ഉമ്മന്‍ചാണ്ടിയുടെ ഗതി തന്നെയാണ് പിണറായിയെ കാത്തിരിക്കുന്നത് എന്നതാണ് ഏക ആശ്വാസം.

കേസ് മുന്നോട്ടുതന്നെ

കേസ് മുന്നോട്ടുതന്നെ

സുരേന്ദ്രന്റെ വിവാദ ആരോപണങ്ങള്‍ വിവാദമാവുമെങ്കിലും കേസ് അന്വേഷണം മുന്നോട്ട് തന്നെയാണ് പോവുന്നതെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയത്. വേണമെങ്കില്‍ അറസ്റ്റ് പോലുള്ള നടപടികളിലേക്കു നീങ്ങുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+