കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് ഗോപിയെ പ്രധാനമന്ത്രി രാജ്യ സഭയിലേക്ക് നിര്‍ദ്ദേശിച്ചു

  • By Aswini
Google Oneindia Malayalam News

തിരുവനന്തപുരം: അങ്ങനെ ഒടുവില്‍ സുരേഷ് ഗോപിയുടെ രാഷ്ട്രീയ ഭാവിയില്‍ ഏകദേശ തീരുമാനമായി. പലഘട്ടത്തിലും കോണ്‍ഗ്രസ്സിനെയും ഇടത് പാര്‍ട്ടികളെയും പിന്തുണച്ച സുരേഷ് ഗോപി ഒടുവില്‍ കറങ്ങി തിരിഞ്ഞ് ബിജെപിയിലെത്തി. ഇനി എന്തായാലും ബിജെപിയെ തന്നെ പിന്തുണയ്ക്കും. ബിജെപിയുടെ കോട്ടയില്‍ രാജ്യ സഭയിലേക്ക് കടക്കുകയാണ് മലയാളത്തിന്റെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപി.

രാജ്യ സഭയിലെ കലാകാരന്മാരുടെ കൂട്ടത്തിലേക്ക് പ്രധാനമന്ത്രി സുരേഷ് ഗോപിയുടെ പേര് നിര്‍ദ്ദേശിച്ചു. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ തന്നെ നിയമനം ഉണ്ടാവും എന്നാണ് അറിയാന്‍ കഴിയുന്നത്. മുന്നില്‍ വന്നു നില്‍ക്കുന്ന കേരള നിയമ സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള ബിജെപിയടെ ഈ തീരുമാനം സുപ്രധാനമാണെന്നാണ് വിലയിരുത്തല്‍.

suresh-gopi

ഈ നേട്ടം കേരളത്തിനുള്ളതാണെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്. എല്ലാ മലയാളികള്‍ക്കും നന്ദി. ഇത് കലാകാരന്മാര്‍ക്കുള്ള അംഗീകാരമാണ്. രാഷ്ട്രപതിയുടെ അംഗീകാരം വന്നതിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന് സുരേഷ് ഗോപി പറഞ്ഞു. രാജ്യ സഭാ സീറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി രണ്ട് ദിവസം മുമ്പ് ബിജെപി അധ്യക്ഷന്‍ അമിത് ഷ സുരേഷ് ഗോപിയെ ദില്ലിയിലേക്ക് വിളിപ്പിച്ചിരുന്നു.

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിയ്ക്കാന്‍ ബിജെപി ശ്രമിച്ചിരുന്നു. എന്നാല്‍ നടന്‍ അതില്‍ നിന്നും പിന്മാറി. സുരേഷ് ഗോപി മത്സരിക്കുന്നില്ല എന്ന് ഉറപ്പുവരുത്തിയതോടെയാണ് ശ്രീശാന്തിനെ മത്സരിപ്പിയ്ക്കാന്‍ ബിജെപി തീരുമാനിച്ചത്

English summary
Malayalam actor Suresh Gopi is all set to be a Rajya Sabha MP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X