Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ഗോപിക്ക് അതിനുള്ള ആണത്തമുണ്ടോ? തൃശൂരിൽ പറ്റിയ "ആണുങ്ങൾ" വേറെയില്ലേ: തൃശ്ശൂർ അതിരൂപത

തൃശ്ശൂർ: ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ സുരേഷ് ഗോപി ബി ജെ പി സ്ഥാനാർത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രചരണങ്ങള്‍ക്കും അദ്ദേഹം തുടക്കം കുറിച്ച് കഴിഞ്ഞു. എന്നാല്‍ ഇതിനിടെയാണ് സുരേഷ് ഗോപിക്കും ബി ജെ പിക്കുമെതിരെ രൂക്ഷ വിമർശനവുമായി തൃശ്ശൂർ അതിരൂപത രംഗത്ത് വന്നിരിക്കുന്നത്. അതിരൂപത മുഖപത്രമായ കത്തോലിക്ക സഭ വഴിയാണ് വിമർശനം.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, മണിപ്പൂർ കലാപത്തെ മറച്ചുപിടിക്കാൻ കേരളത്തിൽ വലിയ ശ്രമം നടക്കുന്നുവെന്നും കേന്ദ്രത്തിൽ വീണ്ടും അധികാരത്തിൽ വരണമെന്നാഗ്രഹിക്കുന്ന ഭരണകക്ഷിയാണ് ഇതിൽ പ്രത്യേക താൽപര്യമെടുക്കുന്നതെന്നും അതിരൂപത തുറന്ന് പറയുന്നു. "അങ്ങ് മണിപ്പൂരിലും യുപിയി ലും ഒന്നും നോക്കിയിരിക്കരുത്. അതൊക്കെ നോക്കാൻ അവിടെ ആണുങ്ങൾ ഉണ്ട്". തൃശൂരിനെ 'എടുക്കാൻ' ആഗ്രഹിക്കുന്ന ഒരു ബിജെപി നേതാവ് സിനിമാഡയലോഗ് പോലെ നടത്തിയ പ്രസ്താവന ഇതിനു തെളിവായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും നവംബർ ലക്കത്തിലെ 'മറക്കില്ല മണിപ്പുർ' എന്ന തലക്കെട്ടോട് കൂടിയ ലേഖനത്തില്‍ തൃശ്ശൂർ അതിരൂപത ചൂണ്ടിക്കാട്ടുന്നു.

sureshgopi-

മണിപ്പൂർ കത്തിയെരിഞ്ഞപ്പോൾ ഈ "ആണുങ്ങൾ" എന്തെടുക്കുകയായിരുന്നു എന്ന് പ്രധാനമന്ത്രിയോടോ ബിജെപി യുടെ കേന്ദ്രനേതൃത്വത്തോടോ ചോദിക്കാൻ ആണത്തമുണ്ടോ എന്നാണ് ജനം തിരിച്ചു ചോദിക്കുന്നത്. അതല്ല, ഞങ്ങൾ മണിപ്പൂർ ആവർത്തിച്ചുകൊണ്ടേയിരി ക്കും, ഇവിടെയും വോട്ട് ചെയ്‌ത് ഞങ്ങളെ ജയിപ്പിക്കുക. ഭരണം കിട്ടിയാൽ കേരളവും ഞങ്ങൾ മണിപ്പുരാക്കി തരാം എന്നതാണോ ലക്ഷ്യമെന്നും ചോദിക്കുന്നവരുണ്ട്.

മണിപ്പൂരിലെ സർക്കാരിന്റെ നിഷ്ക്രിയത്വം അക്രമകാരികൾക്കുള്ള ലൈസൻസായിരുന്നു. അത് ജനാധിപത്യബോധമുള്ളവർക്ക് അത്രവേഗം മറക്കാൻ പറ്റുന്നതല്ല. അതിനാൽ മണിപ്പൂരിനെ മറച്ചുപിടിച്ചുള്ള വോട്ടുതേടലിനെതിരെ ജനം ജാഗരൂകരാണ്. മേൽ സൂചിപ്പിച്ച പ്രസ്‌താവനയ്ക്കുതിരെ പ്രതിഷേധമുയർന്നുകഴിഞ്ഞു. കത്തോലിക്കാ കോൺഗ്രസ് തൃശൂർ മുനിസിപ്പൽ കോർ പ്പറേഷനുമുന്നിൽ പ്രതിഷേധ ധർണ നടത്തി. അദ്ദേഹത്തിൻ്റെ പ്രസ്താവന പ്രതിഷേധാർഹവും അപക്വവുമാണെന്ന് സമ്മേളനം കുറ്റപ്പെടുത്തിയെന്നും കത്തോലിക്ക സഭയിലൂടെ അതിരൂപത വ്യക്തമാക്കുന്നു.

ബിജെപിടെ അപ്രഖ്യാപിത സ്ഥാനാർത്ഥിയുടെ പ്രസ്ത‌ാവന തങ്ങൾക്കു ഗുണം ചെയ്യും എന്ന വിലയിരുത്തലിലാണ് മറ്റു പാർട്ടികൾ. സ്വന്തം പാർട്ടിക്ക് തൃശൂരിൽ പറ്റിയ "ആണുങ്ങൾ" ഇല്ലാത്തതു കൊണ്ടാണോ പ്രസ്താവനക്കാരൻ തൃശൂരിൽ ആണാകാൻ വരുന്നതെന്ന ചോദ്യം അദ്ദേഹത്തിന്റെ പാർട്ടിയിൽ നേരത്തെത്തന്നെ കൗതുകമുയർത്തിയിട്ടുണ്ട്. മണിപ്പൂർ കലാപത്തെ ഫലപ്ര മായി തടയാൻ കേന്ദ്രത്തിലെ "ആണുങ്ങൾ‌ക്ക് സാധിച്ചില്ല എന്നത് ലോകജനത തിരിച്ചറിഞ്ഞതാണ്. യൂറോപ്യൻ പാർലമെൻ് വരെ ഇക്കാര്യത്തിൽ ഇന്ത്യയ് ക്കെതിരെ പ്രമേയം പാസാക്കി.

കുക്കികളുടെ മാത്രമല്ല, മെയ്തികളുടെ ഉൾപ്പെടെ മുന്നൂറോളം ക്രൈസ്‌തവ ദൈവാലയങ്ങൾ തെരഞ്ഞുപിടിച്ച് 48 മണിക്കൂറിനുള്ളിൽ നശിപ്പിച്ചു. ക്രൈസ്തവരായ കുക്കികൾക്ക് പലായനം ചെയ്യേണ്ടിവന്നു. മണിപ്പൂരിൽ കലാപത്തിന് കോപ്പുകൂട്ടുന്നത് കണ്ടെത്താൻ സർക്കാരിന്റെ ഇന്റലിജൻസ് വിഭാഗം പരാജയപ്പെട്ടു എന്നു കരുതാനാകില്ല. അത് തടയാനുള്ള ശക്തിയും സംവിധാനങ്ങളുമില്ലാത്ത ദുർബല രാജ്യമാണ് ഭാരതം എന്നും വിശ്വസിക്കാനാകില്ല. തടയാൻ കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണം നടത്തുന്ന ബിജെപിക്ക് മനസ്സുണ്ടായില്ല. അതുകൊണ്ട് സർക്കാർ സംവിധാനങ്ങൾ കൈയും കെട്ടിയിരുന്നു എന്നാണ് ജനങ്ങൾക്ക് ബോധ്യമായിട്ടുള്ളത്.

മറ്റ് സംസ്ഥാനങ്ങളിൽ ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പുരിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. സമാധാനം സ്ഥാപിക്കാൻ പ്രധാനമന്ത്രി ഒരക്ഷരം ഉരിയാടിയില്ല. ആസ്ട്രേലിയയിൽ ക്ഷേത്രം ആക്രമിപ്പെട്ടപ്പോൾ അദ്ദേഹം ഇടപെട്ടു, ഒന്നിലധികം പ്രാവശ്യം! സ്വന്തം രാജ്യത്ത്, മുക്കിനുതാഴെ, മാസങ്ങളോളം കലാപം ആളിക്കത്തിയിട്ട്. ഒരുവിഭാഗത്തെ തുടച്ചുനീക്കുന്നതുവരെ അദ്ദേഹം മിണ്ടാതിരുന്നു.

മുന്നോറോളം ക്രൈസ്ത‌വ ദേവാലയങ്ങൾ മണിപ്പൂരിൽ നശിപ്പിക്കപ്പെട്ടപ്പോൾ, എന്തുകൊണ്ട്അദ്ദേഹം മൗനം പാലിച്ചിരുന്നു എന്നത് ജനാധിപത്യബോധമുള്ള ആർക്കും മനസ്സിലാകും. ഭാരതത്തിന്റെ ഇതരഭാഗങ്ങളിലും
ഹിന്ദു വർഗീയവാദികൾ അഴിഞ്ഞാടുമ്പോൾ ഈ മൗനം പ്രകടമാകുന്നുണ്ട്. അദ്ദേഹത്തിന്റെ വാ തുറപ്പിക്കാൻ പ്രതിപക്ഷം പാർലിമെന്റിൽ അവിശ്വാസപ്രമേയം കൊണ്ടുവരേണ്ടി വന്നു.

അവിടെയും പ്രശ്നത്തെ നിസ്സാരവൽക്കരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. രാഷ്ട്രത്തിന്റെ ഭരണാധികാരികൾ തങ്ങളുടെ പാർട്ടിയുടെയോ മതത്തിന്റെയോ മാത്രം താല്പ ര്യം സംരക്ഷിക്കാൻ തെരഞ്ഞെടുക്കപ്പെട്ടവരല്ല. ജനങ്ങളുടെ ജീവനും സ്വത്തും സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള രാജധർമം നിർവഹിക്കേണ്ടവരാണ്. ഭരണാധികാരം പക്ഷപാതപരമായി വിയോഗിക്കുമ്പോൾ മണിപ്പൂരുകൾ ആവർത്തിച്ചേക്കാം. മണിപ്പൂരിൽ വംശഹത്യ നിയന്ത്രിക്കാൻ ബിജെപി സർക്കാർ ഫലപ്രദമായി പ്രവത്തിച്ചില്ല എന്നത് ഭാരതത്തിന്റെ മതേതരത്വത്തിനേറ്റ കനത്ത ആഘാതമാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+