'പതറ്റിക്ക്,ഡിപ്ലോറബിൾ';കേരളത്തിലെ ആദിവാസികളുടെ അവസ്ഥ,കൈയ്യിൽ നിന്നും ലക്ഷങ്ങൾ നൽകി, കത്തിക്കയറി സുരേഷ് ഗോപി
കൊച്ചി; കേരളത്തിലെ ആദിവാസികളുടെ സ്ഥിതി വളരെ പരിതാപകപമാണെന്നും ഉടൻ തന്നെ കേരളത്തിലേക്ക് ട്രൈബൽ കമ്മീഷനെ അയക്കണമെന്നും രാജ്യസഭ എം പി സുരേഷ് ഗോപി. കേന്ദ്ര സർക്കാർ പദ്ധതികൾ കൃത്യമായി നടപ്പാക്കുന്നില്ലെന്നും രാജ്യസഭയിൽ സുരേഷ് ഗോപി കുറ്റപ്പെടുത്തി. തന്റെ സ്വന്തം കൈയ്യിൽ നിന്ന് പണമെടുത്താണ് ആദിവാസികളെ സഹായിച്ചതെന്നും ഇടമലകുടിയിൽ വൈദ്യുതി വിതരണത്തിന് എംപി ഫണ്ടിൽ നിന്ന് അനുവദിച്ച പണം ലാപ്സായെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു. എംപിയുടെ വാക്കുകളിലേക്ക്

ഇടതു എംപി ശ്രേയാംസ് കുമാറിന്റെ പാർട്ടിയുടെ ചാനലായ മാതൃഭൂമി റിപ്പോർട്ട് ചെയ്തത് കേരള സർക്കാർ ആദിവാസികളെ 12 വർഷം മുൻപേ തന്നെ പുനഃരധിവസിപ്പിച്ചെന്നാണ്. എന്നാൽ ഇപ്പോഴും ആദിവാസികൾ ചെറിയ കുടിലുകളിലാണ് കഴിയുന്നത്. ഒരു മഴയൊന്ന് പെയ്താൽ വെള്ളം മുഴുവൻ അവരുടെ കുടിലിലേക്ക് ഇരച്ചിറങ്ങും. ഇതാണ് കേരളത്തിലെ ആദിവാസികളുടെ ദുരിതപൂർണമായ അവസ്ഥ.

ഇടമലക്കുടിയിലേക്ക് എന്റെ എം പി ഫണ്ടിൽ നിന്നും 12.5 ലക്ഷം ഞാൻ അനുവദിച്ചിരുന്നു. എന്നാൽ ഈ പണം വിനിയോഗിച്ചിട്ടില്ല.ഒന്നര വർഷത്തിന് ശേഷമേ പദ്ധതി പൂർത്തിയാകൂവെന്നാണ് ഡിഎഫ്ഒ പറഞ്ഞതെന്ന് കളക്ടർ അറിയിച്ചു. എന്നാൽ എം പിയെന്ന നിലയിലുള്ള തന്റെ കാലാവധി ഈ ഏപ്രിലിൽ അവസാനിക്കും. ആ ഫണ്ട് ലാപ്സ് ആയി പോകരുതെന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നു. അതിനാൽ തന്റെ സ്വന്തം കൈയ്യിൽ നിന്നും പണം എടുത്താണ് ഇടമലക്കുടിയിലെ ആദിവാസികൾക്ക് കുടിവെള്ളം എത്തിച്ച് നൽകിയത്. 5.7 ലക്ഷം രൂപയാണ് തന്റെ പോക്കറ്റിൽ നിന്ന് കൊടുത്തത്.

കേരളത്തിലെ ആദിവാസികളുടെ ജീവതം ഒട്ടും സന്തോഷകരമായ അവസ്ഥയിൽ അല്ലെന്ന് തെളിയിക്കുന്ന നിരവധി ഉദാഹരണങ്ങൾ തന്റെ കൈയ്യിൽ ഉണ്ട്. അവരുടെ സന്തോഷത്തിൽ താനും ഏറെ സന്തോഷിക്കുന്നുണ്ട്. പക്ഷേ എന്തു ചെയ്യും കേരളത്തിൽ അവർക്ക് വേണ്ടി നല്ലതൊന്നും സംഭവിക്കുന്നില്ല. .

2018 ൽ കേന്ദ്ര സർക്കാരിന്റെ ട്രാൻസ്ഫോർമേഷൻ ഓഫ് ആസ്പിരേഷണൽ പദ്ധതിയിൽ വയനാട് ജില്ലയെ ഉൾപ്പെടുത്താൻ നോക്കിയപ്പോൾ അന്നത്തെ ചീഫ് സെക്രട്ടറി അതിനെ എതിർക്കുകയായിരുന്നു. അന്ന് താനും പി സി തോമസും ഇതിനെതിരെ പ്രതിഷേധിക്കാൻ ഒരുങ്ങി. തുടർന്നാണ് വയനാടിനെ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. എന്നാൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടും നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. കണ്ണൂരിൽ ആറളത്തും, തൃശ്ശൂരിൽ പീച്ചിയിലും പെരിങ്ങൽക്കുത്തുമെല്ലാം ഉള്ള ആദിവാസികളുടെ സ്ഥിതി ഇതാണ്

ആദിവാസി വിഭാഗങ്ങൾക്കിടയിൽ പരമ്പരാഗത ആയുർവ്വേദം പ്രാക്ടീസ് ചെയ്യുന്ന നിരവധി പേരുണ്ട്. ഇവരെ ആയുർവ്വേദ വൈദ്യം പ്രാക്ടീസ് ചെയ്യാൻ അനുവദിക്കണമെന്നും സുരേഷ് ഗോപി എം പി അഭ്യർത്ഥിച്ചു. ഇല്ലേങ്കിൽ ജർമ്മിനിയെ പോലുള്ള വിദേശ രാജ്യങ്ങൾ ഇവരുടെ മരുന്നുകളും മറ്റും പേറ്റന്റ് എടുത്ത് പോകുന്ന സ്ഥിതി നമ്മൾ കണ്ട് നിൽക്കേണ്ടി വരുമെന്നും സുരേഷ് ഗോപി പറഞ്ഞു.

കേരളത്തിൽ ആദിവാസി കോളനികളിലെ നവജാത ശിശുമരണങ്ങളെ കുറിച്ചും സുരേഷ് ഗോപി സംസാരിച്ചു. ഇപ്പോഴും അവർക്കിടയിൽ ശിശുമരണ നിരക്ക് ഉയർന്ന് നിൽക്കുകയാണ്. ആദിവാസികളുടെ ആരോഗ്യത്തിന് വലിയ പങ്ക് വഹിച്ചിരുന്ന റാഗി പോലുള്ള ആഹാരങ്ങളാണ്. അവയെല്ലാം നേരത്തേ ആദിവാസികൾ കൃഷി ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ റാഗി പോലുള്ളവ കൃഷി ചെയ്യാൻ ആദിവാസികളെ കേരള സർക്കാർ അനുവദിക്കുന്നില്ല. പകരം റേഷൻ സംവിധാനത്തിലേക്ക് അവരെ ഉൾപ്പെടുത്തി. അവരുടെ പ്രത്യുത്പാദന അവയവങ്ങളെ ഉൾപ്പെടെ ഇത് ബാധിച്ചിട്ടുണ്ട്.
Recommended Video

തനിക്ക് ഒരു അഭ്യർത്ഥനയേ ഉള്ളൂ. എത്രയും വേഗം ട്രൈബൽ കമ്മീഷനെ കേരളത്തിലേക്ക് അയക്കണം. എന്തൊക്കെ നടപടികളാണ് മേഖലയിൽ നടപ്പാക്കണ്ടേതെന്നും അവരുടെ സ്ഥിതി എന്താണെന്നുമുള്ള വ്യക്തമായ ചിത്രവും കണ്ടെത്തി കേന്ദ്രത്തിന് റിപ്പോർട്ട് നൽകാൻ അവരോട് നിർദ്ദേശിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.












Click it and Unblock the Notifications