'സുരേഷ് ഗോപിക്ക് കയ്യില്‍ നിന്ന് പോയതാണോ എന്നറിയില്ല: സര്‍വനാശ പ്രാര്‍ത്ഥനയോട് ഒട്ടും വിയോജിപ്പില്ല'
വിവാദ പ്രസംഗത്തില്‍ വിശദീകരണവുമായി സുരേഷ് ഗോപി തന്നെ രംഗത്ത് വന്നിട്ടുണ്ട്. പ്രസംഗം എഡിറ്റ് ചെയ്തതാണെന്നാണ് അദ്ദേഹം പറയുന്നത്

സര്‍വജനത്തിനും മുന്നില്‍ കുമ്പിടുന്നതായി അഭിനയിക്കുകയും എല്ലാ ജാതിമതശക്തികളെയും പ്രീണിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാര്‍ക്ക് വാല് പൊങ്ങുന്നത് നിരീശ്വരരെ കാണുമ്പോള്‍ മാത്രമാണെന്ന് നാസ്തികനും പ്രമുഖ പ്രഭാഷകനുമായി സി രവിചന്ദ്രന്‍. അവിശ്വാസികള്‍ക്കെതിരെ ബി ജെ പി നേതാവും നടനുമായി സുരേഷ് ഗോപി നടത്തിയ പ്രസംഗത്തെ പരാമർശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരേഷ് ഗോപി പരത്തി പറഞ്ഞ് കയ്യില്‍ നിന്ന് പോയതാണോ എന്നറിയില്ല. മനസ്സിലെ കാലുഷ്യം പ്രാര്‍ത്ഥനയായി പെയ്ത് തീരട്ടെ എന്ന് ആശംസിക്കുന്നു. അവിശ്വാസികളുടെ സര്‍വനാശത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുമെന്ന് പറഞ്ഞാല്‍ വിശ്വാസികളില്‍ ചിലര്‍ (എല്ലാവരുമില്ല) കയ്യടിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. സി രവിചന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

സുരേഷ് ഗോപിയെക്കുറിച്ച് രവിചന്ദ്രന്‍
''ലോകത്തെ വിശ്വാസികളെ മുഴുവന്‍ സ്‌നേഹിക്കുകയും അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുമ്പോള്‍തന്നെ അവിശ്വാസികളോട് ഒട്ടും സ്‌നേഹമില്ല എന്ന് ചങ്കൂറ്റത്തോടെ പറയാന്‍ ആഗ്രഹിക്കുന്നു...അവരുടെ സര്‍വനാശത്തിന് വേണ്ടി ശ്രീകോവിലിന് മുമ്പ് ചെന്ന് പ്രാര്‍ത്ഥിക്കും, അവര്‍ക്ക് ജീവിതത്തില്‍ സ്വസ്ഥത ഉണ്ടാകരുത്....''-മുന്‍രാജ്യസഭാ അംഗം സുരേഷ് ഗോപി നടത്തിയ ഒരു പ്രസംഗം യു-ട്യൂബില്‍ കാണാന്‍ ഇടയായി.

ഏതോ രാഷ്ട്രീയക്കാരെ ഉദ്ദേശിച്ചാണ് പറയുന്നത്
ഏതോ രാഷ്ട്രീയക്കാരെ ഉദ്ദേശിച്ചാണ് പറയുന്നത് എന്ന് സൂചിപ്പിക്കുന്നുണ്ട്. ഒരു രാഷ്ട്രീയ കക്ഷിക്കാരുടെ സര്‍വനാശത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുമെന്ന് പരസ്യമായി പറയാനാവില്ലല്ലോ. മാത്രമല്ല, പ്രാര്‍ത്ഥന അവിശ്വാസികള്‍ക്ക് എതിരെ ആയതിനാല്‍ അവര്‍ പരാതിപ്പെടാനും സാധ്യതയില്ല. സര്‍വജനത്തിനും മുന്നില്‍ കുമ്പിടുന്നതായി അഭിനയിക്കുകയും എല്ലാ ജാതിമതശക്തികളെയും പ്രീണിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാര്‍ക്ക് വാല് പൊങ്ങുന്നത് നിരീശ്വരരെ കാണുമ്പോള്‍ മാത്രമാണ്. തിരിച്ചടി ഉണ്ടാവില്ല എന്ന് ഉറപ്പായതിനാല്‍ ഗര്‍ജ്ജനം ഭയാനകമായിരിക്കും.

പത്തനംതിട്ടയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണവാഹനത്തിലെ അനൗണ്‍സ്‌മെന്റ് കേട്ടതിന്റെ തരിപ്പ് ഇനിയും വിട്ടുമാറിയിട്ടില്ല.''നിരീശ്വരവാദികള്‍ക്ക് ഈ നാട്ടില്‍ യാതൊരു സ്ഥാനവുമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊണ്ട്...''എന്നായിരുന്നു അനൗണ്‌സ്‌മെന്റ്. നാസ്തികര്‍ക്ക് കേരളത്തില്‍ യാതൊരു സ്‌കോപും ഇല്ലെന്ന് ലിബറല്‍ നേതാവായി അറിയപെടുന്ന ഡോ.ശശി തരൂരിന്റെ പഴയ ഒരു ട്വീറ്റ് ഉണ്ട്. സുരേഷ് ഗോപി പരത്തി പറഞ്ഞ് കയ്യില്‍ നിന്ന് പോയതാണോ എന്നറിയില്ല. മനസ്സിലെ കാലുഷ്യം പ്രാര്‍ത്ഥനയായി പെയ്ത് തീരട്ടെ എന്ന് ആശംസിക്കുന്നു. അവിശ്വാസികളുടെ സര്‍വനാശത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുമെന്ന് പറഞ്ഞാല്‍ വിശ്വാസികളില്‍ ചിലര്‍ (എല്ലാവരുമില്ല) കയ്യടിച്ചേക്കും.

'സര്‍വനാശ പ്രാര്‍ത്ഥന'യോട് ഒട്ടും വിയോജിപ്പില്ല, പരാതിയുമില്ല. ഒരുപക്ഷെ മതവിശ്വാസികളില്‍ ചിലരെങ്കിലും അങ്ങനെ ചെയ്യുന്നുണ്ടാവും, ചെയ്തിട്ടുമുണ്ടാവും.'നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം' എന്ന മതവാഗ്ദാനം പോലെ മാത്രമേ 'നാശത്തിനായി പ്രാര്‍ത്ഥിക്കും'എന്ന ഭീഷണിയെ കാണുന്നുള്ളൂ. Pray as much as you want. 24x7 തച്ചിനിരുന്ന് പ്രാര്‍ത്ഥിച്ചുകൊള്ളൂ. പക്ഷെ കളി അവിടെ നില്‍ക്കണം. പ്രാര്‍ത്ഥന നടപ്പിലാക്കാന്‍ നേരിട്ട് രംഗത്തിറങ്ങരുത്. മനുഷ്യര്‍ ഭയക്കുന്നത് ദൈവത്തെ അല്ല,'ദൈവവിശ്വാസി'കളെയാണ്. അവര്‍ വിചാരിച്ചാല്‍ സര്‍വനാശങ്ങള്‍ സാധ്യമാണ്. ദൈവം സഹായിച്ചു എന്ന് വീമ്പിളക്കി കൊള്ളൂ, ദൈവത്തെ സഹായിക്കരുത്












Click it and Unblock the Notifications