'വികസനം വരണമെങ്കിൽ ബിജെപി വേണം, തൃശൂരിനോട് എന്തിനാണ് ഇത്രയും വൈരാഗ്യം?'; ചോദ്യവുമായി സുരേഷ് ഗോപി
തൃശൂർ: വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിൽ വരണമെന്ന് തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. തൃശൂരിനോട് എന്തിനാണ് സംസ്ഥാന സർക്കാരിന് ഇത്രയും വൈരാഗ്യമെന്നും അദ്ദേഹം ചോദിച്ചു. തൃശൂരിൽ സെൻട്രൽ ഫൊറൻസിക് സയൻസ് ലാബിന് വേണ്ടി സ്ഥലം അനുവദിക്കാത്ത സംസ്ഥാന സർക്കാർ നടപടി ചൂണ്ടിക്കാട്ടിയാണ് സുരേഷ് ഗോപി രൂക്ഷ വിമർശനം ഉന്നയിച്ചത്.
തൃശൂരിൽ സ്ഥലം അനുവദിക്കാൻ സർക്കാർ തയ്യാറായില്ലെന്നും അതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും സുരേഷ് ഗോപി ആരോപിച്ചു. കേരളത്തിൽ ബിജെപി സർക്കാരോ ബിജെപി ഭരണത്തിന് തുല്യമായ അവസ്ഥയോ വന്നാൽ മാത്രമേ ഡബിൾ എഞ്ചിൻ സർക്കാരിന്റെ ഗുണം ലഭിക്കുകയുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തമിഴ്‌നാടിനെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം കേരളത്തെ വിമർശിക്കുകയും ചെയ്‌തു. ഡബിൽ എഞ്ചിൻ സർക്കാരിന്റെ ഗുണം ഏതൊക്കെ സംസ്ഥാനങ്ങൾക്ക് ലഭിച്ചുവെന്നും അദ്ദേഹം ചോദിച്ചു. തമിഴ്‌നാട് അതിൽ നിന്ന് വ്യത്യസ്‌തമാണ്. ഒരു ഡബിൾ എഞ്ചിൻ സർക്കാർ ഇല്ലാത്ത അവസ്ഥയിലും ഒരു ഡബിൾ എഞ്ചിൻ സർക്കാരായാണ് അവർ പ്രവർത്തിക്കുന്നത്; സുരേഷ് ഗോപി പറഞ്ഞു.
തമിഴൻമാർക്ക് കിട്ടേണ്ടതെല്ലാം, അത് ഏത് ശത്രു ഭരിച്ചാലും കേന്ദ്രത്തിൽ നിന്ന് അവർ കൊണ്ടുവരും. അവർ ജനങ്ങൾക്ക് എല്ലാം സാധ്യമാക്കി കൊടുക്കുന്നുണ്ട്. കേരളത്തിൽ അത് നടപ്പാകണമെങ്കിൽ ഒരു ബിജെപി സർക്കാർ, അല്ലെങ്കിൽ ബിജെപി ഭരണത്തിന് തുല്യമായ അവസ്ഥ വരണം. തിരുവനന്തപുരത്ത് തിലകമണിയിച്ചത് അവിടുത്തെ ജനങ്ങളാണ്. ആ മനോഭാവമാണ് കേരളത്തിൽ വരേണ്ടത്; കേന്ദ്രമന്ത്രി പറഞ്ഞു.
സെൻട്രൽ ഫോറൻസിക് തിരുവനന്തപുരത്തേയ്ക്ക് പോകും. പകരം തൃശൂരിൽ 25 ഏക്കറിലുള്ള മറ്റൊരു പദ്ധതി ആവിഷ്‌കരിക്കുമെന്ന് സുരേഷ് ഗോപി വാഗ്‌ദാനം നൽകി. വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിൽ വരണം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ മാറ്റം കൊണ്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊല്ലത്തെ ചീന കൊട്ടാരത്തിന്റെ നവീകരണം റെയിൽവേ മന്ത്രിയോട് സൂചിപ്പിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരുമായി സന്ദർശനം നടത്തിയിരുന്നു. ഇടിഞ്ഞു പോകുമെന്ന വിവരം കിട്ടിയതുകൊണ്ട് തന്നെയാണ് അടിയന്തര സന്ദർശനം നടത്തിയത്. പൊതുജനത്തിന് ഉപയോഗപ്രദമാകുന്ന രീതിയിൽ റെയിൽവേയുടെ നേതൃത്വത്തിൽ അത് നവീകരിക്കും. കൊല്ലം നഗരത്തിന്റെ മുഖച്ഛായ മാറുന്നതിനായുള്ള കാര്യങ്ങൾ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
കൊല്ലം റെയിൽവേ സ്‌റ്റേഷൻ, കൊച്ചി, കോഴിക്കോട് എന്നിവയുടെ കാര്യം പ്രധാനമന്ത്രിയോട് അടക്കം സൂചിപ്പിച്ചിട്ടുണ്ട്. വരും തലമുറയ്ക്ക് വേണ്ടി റീബിൽഡ് ചെയ്യുകയാണ് എല്ലാം. എന്റെ മനസിൽ ഒരു കൽപന ഉണ്ട്, അതിന്റെ സാഹചര്യത്തിനനുസരിച്ച് കാര്യങ്ങൾ ചെയ്യുമെന്ന് അദേഹം പറഞ്ഞു. വരുന്ന അഞ്ചാം തീയതി റെയിൽവേ മന്ത്രിയെ കാണുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
നേരത്തെ ന്യൂ ഇയർ ദിനത്തിലും സുരേഷ് ഗോപി സമാനമായ വാഗ്‌ദാനങ്ങൾ നൽകുകയും സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്‌തിരുന്നു. കേരളത്തിലേക്ക് എയിംസ് വരും എന്നതിൽ സംശയമില്ല. ആലപ്പുഴ കഴിഞ്ഞാൽ അത് അവകാശപ്പെട്ടത് തൃശൂരിനാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. കേരളത്തിന് അനുവദിച്ച ഫൊറൻസിക് ലാബ് ഇല്ലാതാക്കിയത് എല്ലാവർക്കും അറിവുള്ള കാര്യമാണല്ലോ എന്നും സുരേഷ് ഗോപി ചോദിച്ചിരുന്നു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications