'സ്വർണവും ഗർഭവും ഒന്നുമല്ല ഇപ്പോഴത്തെ വിഷയം, വികസനം ചർച്ചയാക്കണം'; നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി
തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വർണവും ഗർഭവും ഒന്നുമല്ല നമ്മുടെ വിഷയമെന്നും വികസനം ചർച്ചയാക്കണമെന്നും കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി. തൃശൂരിൽ നടന്ന ബിജെപി കൺവെൻഷനിൽ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് എതിരായ ലൈംഗിക പീഡന പരാതിയും ശബരിമല സ്വർണക്കൊള്ളയും വലിയ ചർച്ചയാവുന്ന സാഹചര്യത്തിലാണ് സുരേഷ് ഗോപിയുടെ വേറിട്ട പ്രതികരണം.
സ്വർണ, ഗർഭക്കേസുകളല്ല, മറിച്ച് വികസനം ചർച്ച ആക്കണം. എന്റെ തിരഞ്ഞെടുപ്പ് കാലത്ത് ചെമ്പ് വിവാദം കൊണ്ടുവന്നിട്ടെന്തായി? വികസനം മുന്നോട്ട് വെച്ച് വോട്ട് തേടണമെന്നാണ് എന്റെ അഭിപ്രായം. ജനങ്ങൾക്ക് വികസന വിഷയങ്ങൾ മാത്രമേ വേണ്ടു. സ്വർണ ഗർഭ കേസുകൾ ചർച്ച ചെയ്യാൻ ഞാനില്ല. എനിക്ക് വികസന ഫോക്കസ് വിടാൻ കഴിയില്ല. 2024ലെ തിരഞ്ഞെടുപ്പ് അഭിമുഖീകരിച്ചപ്പോൾ ചെമ്പ് കേസ് ഉണ്ടാക്കിയില്ലേ? എന്നും സുരേഷ് ഗോപി ചോദിച്ചു.

ഞാൻ എന്തെങ്കിലും അതിനെക്കുറിച്ച് പറഞ്ഞോ? കുടുംബത്തിന്റെ നേർച്ചയായിരുന്നു അത്. ഞാൻ ആരുടെയെങ്കിലും കയ്യിൽ നിന്ന് പിരിവെടുത്തോ? എന്നും സുരേഷ് ഗോപി ചോദിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥിയുടെ പേര് പോലും പറഞ്ഞിട്ടില്ല. കെ മുരളീധരൻ തന്നെക്കുറിച്ച് മോശമായി പറഞ്ഞപ്പോഴും അത് മുരളിച്ചേട്ടനല്ലേ എന്നാണ് താൻ പറഞ്ഞതെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ പാർട്ടികളും സമുദായങ്ങളും തനിക്ക് വോട്ടുചെയ്‌തു എന്ന അവകാശവാദവും സുരേഷ് ഗോപി ഉന്നയിക്കുകയുണ്ടായി. സിപിഎം, സിപിഐ, കോണ്‍ഗ്രസ് എന്നീ പാർട്ടികളുടെ വോട്ടുകൾ പോലും ബിജെപിക്ക് ലഭിച്ചു. അന്നത്തെ കാലാവസ്ഥ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറയുന്നു.
അതേസമയം, തൃശൂര്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ പ്രചാരണം നയിക്കാന്‍ സുരേഷ് ഗോപി എത്തിയിട്ടുണ്ട്. 56 ഡിവിഷനുകളിലെയും സ്ഥാനാർത്ഥികളെ ഒന്നിച്ച് അണിനിരത്തിയാണ് സുരേഷ് ഗോപിയുടെ പ്രചാരണം. അതിനിടെ അടുത്തിടെ 3 ലക്ഷം രൂപയുടെ കേന്ദ്രസഹായം സുരേഷ് ഗോപി ഇടപ്പെട്ട് പുലിക്കളി സംഘങ്ങള്‍ക്ക് അനുവദിച്ചിരുന്നു. എന്നാൽ ഓണം കഴിഞ്ഞ് ക്രിസ്‌തുമസ് ആകാറായിട്ടും ഈ സഹായം കിട്ടിയില്ലെന്നാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം.
അതിനും സുരേഷ് ഗോപി തൃശൂരിൽ മറുപടി നൽകിയിരുന്നു. പുലിക്കളി സംഘങ്ങൾക്ക് ധനസഹായം വെെകാൻ കാരണം ടൂറിസം വകുപ്പിന്റെ അനാസ്ഥയാണെന്നാണ് സുരേഷ് ഗോപി ആരോപിക്കുന്നത്. പുലിക്കളി സംഘങ്ങളുടെ ചെലവ് കണക്ക് സംസ്ഥാന ടൂറിസം വകുപ്പ് നൽകിയില്ല. സ്വന്തം ഇടപെടലിലൂടെയാണ് കേന്ദ്രത്തിൽ നിന്ന് ധനസഹായം ലഭിച്ചതെന്നും സുരേഷ് ഗോപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം, തൃശൂരിൽ ശക്തമായ നീക്കവുമായാണ് ബിജെപി മത്സര രംഗത്തുള്ളത്. ആദ്യഘട്ടത്തിൽ സ്ഥാനാർത്ഥിയെ ചൊല്ലി ആഭ്യന്തരകലഹം നടന്ന ഡിവിഷനായ കുട്ടന്‍കുളങ്ങരയിലാണ് സുരേഷ് ഗോപിയെ ഇറക്കിയത്. ഈ ഡിവിഷനില്‍ ബിജെപിയ്ക്ക് കരുത്ത് പകരാനാണ് കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപിയെ തന്നെ രംഗത്ത് ഇറക്കുന്നത്. നഗരമേഖലയില്‍ മല്‍സരിക്കുന്ന മറ്റു സ്ഥാനാർത്ഥികളെയും കുട്ടന്‍കുളങ്ങരയില്‍ അണിനിരത്തിയിരുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications