സുരേഷ് ഗോപി എന്താ ഇങ്ങനെ? വാക്കുകളെല്ലാം തിരിച്ചടിക്കുന്നു... ബിജെപിയുടെ കത്ത് വേണമെന്ന്
കൊച്ചി: സുരേഷ് ഗോപി എംപി രാഷ്ട്രീയ പക്വത കാണിക്കണമെന്നാണ് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപദേശിച്ചത്. കാര്യം മറ്റൊന്നുല്ല, എംപിയുടെ പല വാക്കുകളും അതിര്‍ വരമ്പുകള്‍ ലംഘിക്കുന്നതാണ്. ബിജെപി നേതാവ് എന്നതിന് അപ്പുറം മലയാളികള്‍ ഏറെ ആദരിക്കുന്ന ഒരു നടനാണ് സുരേഷ് ഗോപി. അതുകൊണ്ടുതന്നെ ഏകപക്ഷീയമായതും മാന്യതയില്ലാത്തതുമായ പ്രതികരണം അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല.
എന്നാല്‍ അടുത്തിടെയായി സുരേഷ് ഗോപി ഒന്നിന് പിറകെ ഒന്നായി വിവാദങ്ങളില്‍പ്പെടുന്നു. ഇപ്പോള്‍ വീണ്ടും അദ്ദേഹത്തിന്റെ പ്രസംഗം വിവാദമാകുകയാണ്....

ജനങ്ങളുടെ പ്രതിനിധി
പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധി മാത്രമല്ല ആകുന്നത്. ജനങ്ങളുടെ പ്രതിനിധിയാണ്. അങ്ങനെ വരുമ്പോള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തന്നെ സമീപിക്കുന്നവര്‍ക്ക് ആശ്വാസം കണ്ടെത്താന്‍ ശ്രമിക്കുക എന്നത് എംപിയുടെ ഉത്തരവാദിത്തമാണ്. എന്തെങ്കിലും ഉപാധി വയ്ക്കുന്നത് ശരിയല്ല.

ബിജെപിയുടെ കത്ത് വേണം
കേരളത്തിലെ പല ഭാഗങ്ങളിലുള്ളവര്‍ വിവിധ ആവശ്യങ്ങള്‍ക്കായി സുരേഷ് ഗോപിയെ സമീപിക്കുന്നുണ്ട്. അദ്ദേഹെ നേരിട്ട് കാണാന്‍ സാധിക്കാത്തവര്‍ ഓഫീസില്‍ ആവശ്യങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കുന്നു. എന്നാല്‍ ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ കത്തുണ്ടെങ്കില്‍ മാത്രമേ ആപേക്ഷകര്‍ സ്വീകരിക്കാറുള്ളൂ എന്നാണ് സുരേഷ് ഗോപി പറയുന്നത്.

സുരേഷ് ഗോപി പറയുന്നു
കേരളത്തിലെ 14 ജില്ലകളില്‍നിന്നുള്ള അപേക്ഷകര്‍ തന്റെ ഓഫീസില്‍ ലഭിക്കാറുണ്ട്. എല്ലാ അപേക്ഷകള്‍ക്കൊപ്പവും ഭാരതീയ ജനതാ പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റിന്റെ കവറിങ് ലെറ്ററില്ലാതെ എത്തുന്നില്ല. അങ്ങനെ അല്ലാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നുമില്ല- എന്നാണ് സുരേഷ് ഗോപി ഒരു പരിപാടിയില്‍ പ്രസംഗിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ആ വാക്കുകള്‍ അനുചിതം
തൃശൂര്‍ കോര്‍പറേഷനില്‍ ബിജെപി 21 മുതല്‍ 30 വരെ സീറ്റുകള്‍ നേടുമെന്നും സുരേഷ് ഗോപി പറഞ്ഞു. ജനങ്ങളുടെ ആവലാതികള്‍ കേള്‍ക്കാനും പരിഹരിക്കാനും ബിജെപി ജില്ലാ നേതാവിന്റെ കവറിങ് ലെറ്റര്‍ കൂടി വേണമെന്ന് ഒരു എംപി എന്ന നിലയില്‍ സുരേഷ് ഗോപി പറയുന്നത് ഉചിതമല്ല എന്നാണ് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ അഭിപ്രായപ്പെട്ടത്.

മറ്റു സ്ഥാനാര്‍ഥികള്‍ മാലിന്യം
ബിജെപിക്കെതിരെ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളെ മോശമായി ചിത്രീകരിച്ച് കൊണ്ട് അടുത്തിടെ സുരേഷ് ഗോപി നടത്തിയ പ്രസംഗവും വിവാദമായിരുന്നു. ബിജെപിക്കാരല്ലാത്ത സ്ഥാനാര്‍ഥികളെ മലിനം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അവരെ സ്ഥാനാര്‍ഥികളായി പോലും വിശേഷിപ്പിക്കാന്‍ ഞാന്‍ തയ്യാറല്ല എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

35 താമരക്കുട്ടന്‍മാര്‍
2015ല്‍ 35 താമരക്കുട്ടന്‍മാരാണ് നിയമസഭാ കൗണ്‍സിലില്‍ കടന്നുകൂടിയത്. അവരുടെ നടു ഒടിക്കാന്‍ ശ്രമിച്ചു. പക്ഷേ, ഒടിച്ചവന്‍മാരുടെയെല്ലാം നടു ഒടിഞ്ഞു കിടക്കുകയാണ്. നിയമസഭയും മന്ത്രിസഭയും സെക്രട്ടറിയേറ്റും പിടിച്ചെടുക്കുന്നതിന് തുല്യമാണ് തിരുവനന്തപുരം കോര്‍പറേഷന്‍ പിടിച്ചെടുക്കുന്നതെന്നും അതിനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

അയ്യപ്പന്റെ പേരില്‍
തൃശൂരില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു സുരേഷ് ഗോപി. എന്‍ഡിഎ മണ്ഡലം കണ്‍വെന്‍ഷനില്‍ അദ്ദേഹം അയ്യപ്പന്റെ പേരില്‍ വോട്ട് പിടിച്ചു എന്ന ആരോപണം ഉയര്‍ന്നിരുന്നു. അയ്യപ്പന്‍ ഒരു വികാരമാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത് അലയടിക്കുമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഇതിനെതിരെ ജില്ലാ കളക്ടറായിരുന്ന ടിവി അനുപമ നോട്ടീസ് അയക്കുകയും ചെയ്തു.
Recommended Video

എന്റെ അയ്യന്‍ എന്റെ അയ്യന്‍
അടുത്തിടെ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് സുരേഷ് ഗോപി എന്റെ അയ്യന്‍ എന്റെ അയ്യന്‍ എന്ന് നെഞ്ചത്ത് കൈവെച്ചു പറഞ്ഞിരുന്നു. ശത്രുക്കളെ നിഗ്രഹിക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ്് വേളയില്‍ രാഷ്ട്രീയ നേതാക്കള്‍ മതത്തിന്റെ പേരില്‍ വോട്ട് ചോദിക്കാന്‍ പാടില്ലെന്നാണ് ചട്ടം.












Click it and Unblock the Notifications