കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി അണ്ണാക്കിലേക്ക് 15 ലക്ഷം തള്ളി തരുമെന്ന് കരുതിയോ? വിവാദ പരാമർശവുമായി സുരേഷ് ഗോപി!

Google Oneindia Malayalam News

പത്തനംതിട്ട: തൃശൂർ ലോക്സഭ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയുടെ പ്രസംഗം വിവാദത്തിൽ. പൊതുവേദിയില്‍ സംസാരിക്കവേയാണ് സുരേഷ് ഗോപി വിവാദമായ പരാമര്‍ശം നടത്തിയത്. പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സംസാരിക്കുകയായിരുന്നു സുരേഷ്‌ഗോപി. പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

<strong>എ വിജയരാഘവന്റെ മോശംപരാമര്‍ശം; പോലീസ് രമ്യ ഹരിദാസില്‍ നിന്നും തെളിവെടുത്തു, രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും</strong>എ വിജയരാഘവന്റെ മോശംപരാമര്‍ശം; പോലീസ് രമ്യ ഹരിദാസില്‍ നിന്നും തെളിവെടുത്തു, രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും

എല്ലാ അക്കൌണ്ടുകളിലേക്കും പതിനഞ്ച് ലക്ഷം രൂപ വീതം ഇടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തെ കുറിച്ച പരാമര്‍ശിക്കവേയാണ് സുരേഷ് ഗോപി വിവാദമായ പരാമര്‍ശം നടത്തിയത്. പതിനഞ്ച് ലക്ഷം കൊണ്ടുവായെന്ന് പറയുന്നവരോട് പുച്ഛമാണെന്നും. ഹിന്ദി അറിയില്ലെങ്കില്‍ അറിയുന്നവരോട് ചോദിച്ച് മനസിലാക്കണമെന്നും സുരേഷ് ഗോപിയുടെ വീഡിയോയിൽ പറയുന്നു.

Suresh Gopi

”പതിനഞ്ച് ലക്ഷം ഇപ്പം വരും, പുച്ഛമാണ് തോന്നുന്നത്. ഹിന്ദി നീ അറിയേണ്ട, ഇംഗ്ലീഷ് നീ അറിയേണ്ട. ഇംഗ്ലീഷ് അറിയാത്ത ആരും ഇവിടെ ഇല്ല എന്ന് നീ അവകാശപ്പെടരുത്, ഹിന്ദി അറിയാത്തവരാണെങ്കില്‍ അറിയുന്നവരോട് ചോദിച്ച് മനസിലാക്കണം. ഇന്ത്യക്ക് പുറത്തുള്ള കള്ളപ്പണം സ്വിസ് ബാങ്കിലടക്കം ഉണ്ട് അതിന് അവരുടെ നിയമാവലിയുണ്ട്. ഇന്ത്യന്‍ നിയമവുമായി ചെല്ലാന്‍ കഴിയില്ല” എന്ന് സുരേഷ് ഗോപി പ്രസംഗത്തിൽ പറയുന്നു.

അവിടെ 10-50 വര്‍ഷമായി കാശ് ഉണ്ട്. നമ്മുടെ പല മഹാന്മാരുടെയും ഈ പട്ടികയില്‍ ഉണ്ട്. റോസാപ്പൂ വെച്ച മഹാനടക്കം വരും ആ പട്ടികയില്‍. എന്നും അദ്ദേഹം ജവഹർലാൽ നെഹ്റുവിനെ പരാമർശിച്ച്കൊണ്ട് പറഞ്ഞു. മോദി ഉടനെ ഈ കറവ പശുവിന്റെ മുതുകില്‍ തണുത്തവെള്ളം ഒഴിച്ച് മുഴുവന്‍ കറന്ന് ചുരത്തി പതിനഞ്ച് ലക്ഷം വീതം അണ്ണാക്കിലേക്ക് തള്ളി തരുമെന്ന് കരുതിയോ ഇത് ഈ ഭാഷയിലെ സംസാരിക്കാന്‍ കഴിയുവെന്നും അദ്ദേഹം പ്രസംഗത്തിൽ പറയുന്നു.

അതേസമയം എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ്‌ഗോപി ഇന്നു നാമനിര്‍ദേശ പത്രിക നല്‍കും. ഗുരുവായൂരില്‍ പുലര്‍ച്ചെ ദര്‍ശനം നടത്തിയശേഷം രാവിലെ എട്ടരയോടെ നഗരത്തിലെത്തും. വടക്കുനാഥന്‍ ക്ഷേത്രത്തിലും പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങള്‍, പുത്തന്‍പള്ളി എന്നിവിടങ്ങളിലും എത്തും. രാവിലെ 10 മണിയോടെ ബി.ജെ.പി തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസില്‍ സ്വീകരണം. 11.30 ന് പടിഞ്ഞാറെ കോട്ടയില്‍ നിന്നു റോഡ്‌ഷോ. തുടര്‍ന്ന് കലക്ടറേറ്റിലെത്തി നാമനിര്‍ദേശപത്രിക നല്‍കും. ഇന്നാണ് പത്രിക നല്‍കാനുള്ള അവസാനദിവസം.

നാമനിര്‍ദേശ പത്രിക നല്‍കിയശേഷം പ്രധാന കേന്ദ്രങ്ങളില്‍ വോട്ട് അഭ്യര്‍ഥിച്ചു പ്രചാരണം നടത്തും.
ഇന്നു രാവിലെ 7.15 ന് ഗുരുവായൂര്‍ മഞ്ജുളാല്‍ പരിസരത്ത് സ്വീകരണം നല്‍കും. മത്സ്യതൊഴിലാളികള്‍ കെട്ടിവെക്കാനുള്ള തുക നല്‍കും. ഇന്നു വൈകീട്ട് 5.30 ന് പാലസ് റോഡിലെ ഭാരതീയ വിദ്യാഭവന്‍ ഹാളില്‍ എന്‍.ഡി.എ. തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ നടത്തും.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Suresh Gopi's speech in Pathanamthitta about 15 lacks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X