സ്ഫടികം ജോര്‍ജ് ജീവിച്ചിരിക്കുന്നത് സുരേഷ് ഗോപിയുടെ സഹായത്താല്‍; വെളിപ്പെടുത്തി ടിനി ടോം
കൊച്ചി: ദീര്‍ഘകാലമായി സുരേഷ് ഗോപിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍, അദ്ദേഹം സംഘിയാണ് എന്നുള്ളതായിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് നടന്‍ ടിനി ടോം. പിണക്കം മറന്ന് അമ്മ സംഘടനയുടെ പരിപാടിയില്‍ സുരേഷ് ഗോപി പങ്കെടുത്തതിന് പിന്നാലെ ഉണ്ടായ സൈബര്‍ ആക്രമണമാണ് മറുപടിയുമായി എത്താന്‍ ടിനി ടോമിനെ പ്രേരിപ്പിച്ചത്.
ഐസിസിക്ക് എന്ത് കാര്യമെന്ന് സിദ്ദിഖ് ചോദിച്ചു, റോളില്ലെന്ന് ഇടവേള ബാബുവും പറഞ്ഞെന്ന് മാലാ പാര്‍വതി
അമ്മയില്‍ ചാണകം വീണു, ചാണകം അകത്തുകേറി തുടങ്ങിയ ട്രോളുകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ലൈവ് വീഡിയോയുമായി ടിനി ടോം രംഗത്ത് വന്നു. സുരേഷ് ഗോപി ചെയ്ത വലിയ സഹായങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ കൂടിയാണ് ടിനി നടത്തിയിരിക്കുന്നത്. അതേസമയം മണിയന്‍പ്പിള്ള രാജു നേരത്തെ തന്റെ മകനെ രക്ഷിച്ചത് സുരേഷ് ഗോപിയുടെ സഹായങ്ങളാണെന്നും പറഞ്ഞിരുന്നു.

സുരേഷ് ഗോപിക്കൊപ്പമുള്ള ഫോട്ടോകള്‍ പങ്കുവെക്കുമ്പോള്‍ പലരും ഞഎന്റെ രാഷ്ട്രീയ നിലപാടുകള്‍ അദ്ദേഹത്തിന്റേതിന് സമാനമാണോ എന്നൊക്കെ സംശയിക്കുന്നുണ്ട്. ഈ പോസ്റ്റ് ആരെയും വെളുപ്പിക്കാന്‍ വേണ്ടി ഇടുന്നതല്ല. ആരെയും ഈ ലോകത്ത് വെളുപ്പിക്കാന്‍ ശ്രമിച്ചാല്‍ അതിന് സാധിക്കില്ല. എന്റെ രാഷ്ട്രീയ നന്മ ചെയ്യുന്നവര്‍ക്കൊപ്പമാണ്. ഏത് രാഷ്ട്രീയ പാര്‍ട്ടിയാണെങ്കിലുും, പ്രവര്‍ത്തനകനാണെങ്കില്‍ അതിനൊപ്പം നല്ലത് ഉണ്ടെങ്കില്‍ നില്‍ക്കും. കൈനീട്ടമല്ലാതെ സുരേഷ് ഗോപിയില്‍ നിന്ന് ഒരു രൂപ പോലും സ്വീകരിച്ചിട്ടില്ല. അദ്ദേഹം എനിക്ക് സിനിമയില്‍ അവസരം തന്നിട്ടുമില്ല. എന്നാല്‍ അദ്ദേഹത്തിന് നല്ലതായിട്ടുള്ള ഒരുപാട് കാര്യങ്ങളുണ്ട്. ഇനിയും അത് പറഞ്ഞില്ലെങ്കില്‍ കലാകാരനെന്ന നിലയില്‍ അതൊരു പാപമാണ്. അതാണ് തുറന്ന് പറയുന്നതെന്നും ടിനി ടോം പറഞ്ഞു.

ഞാന്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ചികിത്സയ്ക്കായി പോകാറുണ്ട്. അവിടെയുള്ള ഒരാള്‍ എന്നോട് തൊട്ടടുത്ത് വാടകയ്ക്ക് സിനിമാതാരം താമസിക്കുന്നുണ്ടെന്നും, ടിനി അദ്ദേഹത്തെ ഒന്ന് കാണണം എന്നും പറഞ്ഞു. നോക്കിയപ്പോള്‍ സ്ഫടികം ജോര്‍ജും കുടുംബവുമായിരുന്നു അത്. അവരുടെ വീട്ടില്‍ ചെന്നപ്പോള്‍ വളരെ ക്ഷീണിതനായിരുന്നു സ്ഫടികം ജോര്‍ജ്. അദ്ദേഹത്തിന്റെ ഭാര്യയാണെങ്കില്‍ അഞ്ച് കീമോ കഴിഞ്ഞിരിക്കുകയാണ്. കിഡ്‌നി മാറ്റിവെക്കലാണ് അവരുടെ പ്രധാന ആവശ്യം. അതിനായി വേണ്ടതോ ലക്ഷങ്ങളും. ഞാനൊരു സൂപ്പര്‍ സ്റ്റാറല്ല. അത്രയും വലിയ തുക എന്റെ കൈയ്യില്‍ ഇല്ല. കുറച്ച് പേരോട് ഞാന്‍ സ്ഫടികം ജോര്‍ജിന് വേണ്ടി സഹായമഭ്യര്‍ഥിച്ചുവെന്നും ടിനി ടോം വ്യക്തമാക്കി.

സിനിമാ മേഖലയില്‍ മുന്‍നിരയിലുള്ള ഒന്ന് രണ്ട് പേരോടും അദ്ദേഹത്തിന്റെ അവസ്ഥ പറഞ്ഞിരുന്നു. എന്നാല്‍ എല്ലാവരും ഒരുപോലെ കൈമലര്‍ത്തി. നാളെ ഇത് എനിക്കും സംഭവിക്കാം. അതുകൊണ്ട് കുറ്റബോധമുണ്ടായിരുന്നു. ഇത് മനസ്സില്‍ ചിന്തിച്ച് നടക്കുമ്പോഴാണ് സുരേഷ് ഗോപിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് കണ്ടത്. അദ്ദേഹം വിമാനത്താവളത്തില്‍ നില്‍ക്കുന്നതിനിടെ ഇക്കാര്യം ഞാന്‍ സൂചിപ്പിച്ചു. വലിയ അടുപ്പമൊന്നും അദ്ദേഹവുമായി എനിക്കില്ലായിരുന്നു. സുരേഷ് ഗോപി തിരുവനന്തപുരത്തേക്ക് പോകാന്‍ വേണ്ടി നില്‍ക്കുന്ന സമയത്തായിരുന്നു ഇത് ഞാന്‍ പറഞ്ഞത്. അദ്ദേഹം ഫ്‌ളൈറ്റിന് സമയമായെന്നും പറഞ്ഞു.

വിമാനം ലാന്‍ഡ് ചെയ്താല്‍ എന്നെ വന്ന് കാണണമെന്നും, നിന്റെ നമ്പര്‍ തരണമെന്നും സുരേഷേട്ടന്‍ പറഞ്ഞു. ഇത്രയും പറഞ്ഞാണ് അദ്ദേഹം വിമാനത്തിലേക്ക് പോയത്. അദ്ദേഹവും എന്നെ ഒഴിവാക്കാന്‍ പറഞ്ഞതാണെന്ന് ഞാന്‍ കരുതി. അന്ന് സുരേഷേട്ടന്‍ രാഷ്ട്രീയത്തില്‍ സജീവമായ കാലമല്ല. എന്നാല്‍ തിരുവനന്തപുരത്തെത്തി എന്റെ നമ്പര്‍ വാങ്ങിയ സുരേഷ് ഗോപി പിന്നീട് ജോര്‍ജേട്ടന്റെ കാര്യം ഏറ്റെടുത്തു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് ഇത് നടന്നത്. അന്ന് കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന്റെ എല്ലാ നൂലാമാലകളും കടന്ന്, അതിന് വേണ്ട എല്ലാ കാര്യങ്ങളും സുരേഷ് ഗോപി ഏറ്റെടുത്ത് നടത്തി. അതുകൊണ്ട് മാത്രമാണ് ഇന്ന് സ്ഫടികം ജോര്‍ജ് ജീവനോടെ ഇരിക്കുന്നത്. കഴിഞ്ഞ ദിവസം അമ്മയുടെ മീറ്റിംഗില്‍ ജോര്‍ജേട്ടനും സുരേഷേട്ടനും പരസ്പരം കണ്ടു. ഇരുവരും ആലിംഗനം ചെയ്യുകയും ചെയ്തു.

സുരേഷ് ഗോപി ഇതുപോലുള്ള ഒരുപാട് കാര്യങ്ങള്‍ സമൂഹത്തിന് വേണ്ടി ചെയ്യുന്നുണ്ട്. കാസര്‍കോട് ഭാഗത്ത് ഒരുപാട് പേര്‍ക്ക് വീടുകള്‍ വെച്ച് കൊടുത്തിട്ടുണ്ട്. സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെയോ മതത്തെയോ വെച്ച് അദ്ദേഹത്തെ അളക്കരുത്. ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്ന നല്ല മനുഷ്യനാണ് സുരേഷ് ഗോപി. അദ്ദേഹം അമ്മയിലേക്ക് തിരികെ വരണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്തിനാണ് ഇത്രയും നാള്‍ ഇത്രയും നല്ലൊരു മനുഷ്യന്‍ പുറത്തുനിന്നത്. അഇതേസമയം സുരേഷ് ഗോപിയുടെ സഹായം സ്വീകരിക്കുന്നവര്‍ പലരും ഒരു നന്ദി വാക്ക് പോലും അദ്ദേഹത്തോട് പറയാന്‍ ശ്രമിച്ചിട്ടില്ല എന്നാണ് മനസ്സിലാവുന്നത്. യുക്രൈന്‍ വിഷയത്തില്‍ സഹായിച്ചവര്‍ പോലും അദ്ദേഹത്തെ മറന്നുവെന്നും ടിനി ടോം പറഞ്ഞു.

അമ്മയിലെ ചടങ്ങിലെ സുരേഷ് ഗോപി തന്റെ മകനെ സഹായിച്ച കാര്യവും വെളിപ്പെടുത്തിയിരുന്നു. കൊവിഡിന്റെ രണ്ടാം തരംഗ സമയത്ത് തന്റെ മൂത്ത മകന്‍ സച്ചിനും കൊവിഡ് പിടിപ്പെട്ടെന്ന് മണിയന്‍പ്പിള്ള പറഞ്ഞു. രൂക്ഷമായിട്ടാണ് മകനെ അത് ബാധിച്ചു. ഗുജറാത്തിലായിരുന്നു അവന്‍. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് സുരേഷ് ഗോപിയോട് കാര്യങ്ങള്‍ പറയുന്നത്. പിന്നീട് സുരേഷ് കാര്യങ്ങള്‍ ഏറ്റെടുത്തു. ഗുജറാത്തില്‍ കിലോമീറ്ററുകള്‍ അകലെയുള്ള റിമോട്ട് സ്ഥലത്താണ് മകന്‍ ജോലി ചെയ്യുന്ന ഓയില്‍ കമ്പനി. അവിടെയുള്ള എംപിയെ സുരേഷ് ഗോപി ബന്ധപ്പെട്ടു. നാല് എംപിമാരുടെ സഹായമാണ് തേടിയത്.

അത്യാധുനിക സൗകര്യമുള്ള ആംബുലന്‍സ് എത്തി. അഞ്ച് മണിക്കൂര്‍ യാത്ര ചെയ്താണ് മകനെയും കൊണ്ടവര്‍ രാജ്‌കോട്ടിലെ ആശുപത്രിയില്‍ എത്തിയത്. ഒരല്‍പ്പം വൈകിയിരുന്നെങ്കില്‍ മകനെ ജീവനോടെ തിരിച്ചുകിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞുവെന്നും മണിയന്‍പ്പിള്ള രാജു പറഞ്ഞു. തന്റെ മകന്‍ ഇന്ന് ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ സുരേഷ് ഗോപിയാണ്. സുരേഷിനെ എനിക്ക് ഒരിക്കലും മറക്കാനാവില്ല. മകന്റെ ചികിത്സകള്‍ തുടരാന്‍ അടക്കം കാരണം സുരേഷ് ഗോപിയാണ്. അദ്ദേഹം എന്നും എന്റെ ഹൃദയത്തില്‍ ഉണ്ടാകുമെന്നും മണിയന്‍പ്പിള്ള രാജു പറഞ്ഞു.
ബീഹാറില്‍ വോട്ടുബാങ്കിനെ പൊളിച്ച് തേജസ്വി, ആര്‍ജെഡി ഇനി പുതിയ പാര്‍ട്ടി, നിതീഷിന് വെല്ലുവിളി