സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നു; പാക് വാദങ്ങള്‍ പൊളിയുന്നു,തെളിവുമായി ദൃക്‌സാക്ഷികള്‍
ദില്ലി: പാക് അധീന കശ്മീരില്‍ ഇന്ത്യ സര്‍ജിക്കല്‍ സട്രൈക്ക് നടത്തിയില്ലെന്ന അവകാശവാദമുന്നയിക്കുന്ന പാകിസ്താന് തിരിച്ചടി. ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്ന് ചൂണ്ടിക്കാണിച്ചുള്ള ദൃക്‌സാക്ഷി റിപ്പോര്‍ട്ടുകളാണ് ഇന്ത്യയെ പിന്തുണയ്ക്കുന്നത്.
നിയന്ത്രണ രേഖയ്ക്ക് സമീപത്ത് താമസിക്കുന്നവരാണ് ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്നതിന് തെളിവുകളുമായി രംഗത്തെത്തിയിട്ടുള്ളത്. ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടില്ലെന്ന വാദം പാകിസ്താന്റെ ഭാഗത്തുനിന്നുയര്‍ന്നതിന് പുറമേ ഇന്ത്യയില്‍ നിന്നും ഉയര്‍ന്നതോടെ സ്‌ട്രൈക്കിന്റെ ഫോട്ടോകളും ദൃശ്യങ്ങളും പുറത്തുവിടാന്‍ ഇന്ത്യന്‍ സൈന്യം കേന്ദ്രസര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തല്‍ കൂടി പുറത്തുവന്നതോടെ പാക് വാദങ്ങള്‍ പൊളിഞ്ഞു കഴിഞ്ഞു.

ദൃക്‌സാക്ഷികള്‍
സെപ്തംബര്‍ 29ലെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മരിച്ച ഭീകരരുടെ മൃതദേഹം ട്രക്കുകളില്‍ കൊണ്ടുപോയി സംസ്‌കരിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുന്ന ദൃക്‌സാക്ഷികള്‍ സ്‌ട്രൈക്കിന്റെ ഗ്രാഫ് വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

മാധ്യമങ്ങളുടെ ഭാവന
പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടില്ലെന്നും പുറത്തുവന്ന വാര്‍ത്തകള്‍ മാധ്യമങ്ങളുടെ ഭാവന മാത്രമാണന്നുമായിരുന്നു പാകിസ്താന്‍ ഉന്നയിച്ച വാദം.

വെളിപ്പെടുത്തുകയില്ല
സര്‍ജിക്കല്‍ സ്‌ട്രൈക്കിനിടെ ഇന്ത്യ ലക്ഷ്യം വെച്ച പ്രദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ വിവരങ്ങള്‍ ഇന്ത്യയോ പാകിസ്താനോ ഇപ്പോള്‍ വെളിപ്പെടുത്തുകയില്ല.

ഇന്ത്യന്‍ സൈന്യം
ഇന്ത്യ പാക് അധീന കശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ 90 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിടാന്‍ ഇന്ത്യന്‍ സൈന്യം കേന്ദ്രത്തിന് അനുമതി നല്‍കിയിട്ടുണ്ട്.

നിയന്ത്രണ രേഖ
ഇന്ത്യ- പാക് അതിര്‍ത്തിയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് താമസിക്കുന്ന അഞ്ച് ദൃകസാക്ഷികളാണ് സര്‍ജിക്കല്‍ സ്‌ട്രൈക്കിനെക്കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കിയിട്ടുള്ളത്.

നിയന്ത്രണ രേഖയുടെ പാകിസ്താനില്‍നിന്നുള്ള ഭാഗത്ത് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍
നിയന്ത്രണ രേഖയുടെ പാകിസ്താനില്‍നിന്നുള്ള ഭാഗത്ത് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ല, പാക് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഈ ഭാഗത്തുനിന്നുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത് ഒരു സംഘം വിദേശ മാധ്യമ പ്രവര്‍ത്തകരിലൂടെയാണ്.

വധം
പാക് അധീന കശ്മീരിലെ ഏഴ് ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ചത് വഴി 38 ഓളം ഭീകരരെ വധിച്ചുവെന്നാണ് ഇന്ത്യന്‍ സൈന്യം പുറത്തുവിട്ട വിവരങ്ങള്‍.

ലഷ്‌കറെ ത്വയ്ബ
ജമ്മു കശ്മീരിലെ കുപ് വാരയിലുള്ള അല്‍ഹാവി പാലത്തിന് സമീപത്തെ കെട്ടിടത്തിലുള്ള ലഷ്‌കറെ ത്വയ്ബയുടെ കേന്ദ്രം ഇന്ത്യന്‍ സേന തകര്‍ത്തുവെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിയന്ത്രണ രേഖയില്‍ നിന്ന് 4 കിലോമീറ്റര്‍ അകലത്തിലായിരുന്നു ആക്രമണം.

വെടിയൊച്ച
സെപ്തംബര്‍ 29ന് അര്‍ദ്ധ രാത്രിയില്‍ അല്‍ ഹാവി പാലത്തിന് സമീപത്തുനിന്ന് വലിയ സ്‌ഫോടന ശബ്ദങ്ങളും വെടിയൊച്ചയും കേട്ടിരുന്നതായി പ്രദേശവാസികള്‍ പറയപ്പെടുന്നു.

ക്യാമ്പിലേക്ക്
സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹം ട്രക്കില്‍ ചല്‍ഹാന ലഷ്‌കറെ ക്യാമ്പിലേക്ക് കൊണ്ടുപോയിരുന്നുവെന്നും ദൃകസാക്ഷികള്‍ വിവരം നല്‍കുന്നു.

ഡിജിഎംഒ ലഫ്. ജനറല്‍ രണ്‍ബീര്‍ സിംഗ്
ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ കൊല്ലപ്പെട്ടവരെക്കുറിച്ചോ പരിക്കേറ്റവരെക്കുറിച്ചോ ഇന്ത്യന്‍ സൈന്യം ഔദ്യോഗികമായി അവകാശവാദങ്ങളൊന്നും നടത്തിയിട്ടില്ല, ആക്രമണം ഭീകരര്‍ക്കും ഭീകരരെ പിന്തുണയ്ക്കുന്നവര്‍ക്കും കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ടെന്നണ് ഡിജിഎംഒ ലഫ്. ജനറല്‍ രണ്‍ബീര്‍ സിംഗ് വ്യക്തമാക്കിയത്.

ഇന്ത്യാവിരുദ്ധ സംഘങ്ങള്‍
ഇന്ത്യന്‍ സൈന്യം കശ്മീരില്‍ നടത്തുന്ന ക്രൂരതകളെക്കുറിച്ച് പ്രസംഗം നടത്തുന്നതിനായി ഫലാ ഇന്‍സാനിയത്ത് ഫൗണ്ടേഷന്റെ ഒരു സംഘത്തിന്റെ ക്യാമ്പ് കൈറാറ്റി ബാഗില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇന്ത്യയെ ആക്രമിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഭീകര സംഘനകള്‍ക്കുള്ള പിന്തുണയാണ് ഇത്തരം ഇന്ത്യാവിരുദ്ധ സംഘങ്ങള്‍ നല്‍കുന്നത്.












Click it and Unblock the Notifications