കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിസ്മൃതിയിലായ ചരിത്രശേഷിപ്പുകള്‍ തേടി സാക്ഷരതാമിഷന്റെ സര്‍വ്വേ തുടങ്ങി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വിസ്മൃതിയിലായ ചരിത്രത്തിന്റെ തിരുശേഷിപ്പുകള്‍ തേടി സാക്ഷരതാമിഷന്‍ പുരാരേഖാവകുപ്പുമായി ചേര്‍ന്ന് ചരിത്രരേഖാ സര്‍വ്വേക്ക് തുടക്കമായി. ഒട്ടേറെ ചരിത്ര സ്മരണകളും ചരിത്ര രേഖകളും കേരളത്തിലുണ്ടെങ്കിലും ഭൂരിഭാഗവും കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണ്. അവകണ്ടെത്തുന്നതിനും സംരക്ഷിക്കുന്നതിനുമായാണ് ഈ സര്‍വ്വേ. താളിയോലകളും വട്ടെഴുത്ത് - കോലെഴുത്ത് ലിഖിതങ്ങളുമടക്കം വെളിച്ചം കാണാത്ത നിരവധി ചരിത്ര ശേഷിപ്പുകള്‍ സ്വകാര്യവ്യക്തികളുടെ നിയന്ത്രണത്തിലുമുണ്ട്. ഇവയെ കുറിച്ച് കൃത്യമായ വിവരം പുരാരേഖാവകുപ്പിനും ലഭ്യമല്ല.

ഇത്തരം ശേഷിപ്പുകളും രേഖകളും സര്‍വ്വേയിലൂടെ കണ്ടെത്തുകയാണ് ലക്ഷ്യം.സാക്ഷരതാമിഷന്റെ പത്താം ഹയര്‍സെക്കണ്ടറി തുല്യതാ പഠിതാക്കളാണ് സര്‍വ്വേ എടുക്കുന്നത്. സര്‍വ്വേയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി കണിയാമ്പറ്റ പള്ളിയറ രാമന്റെവീട്ടില്‍ നിന്നും നൂറ്കണക്കിന് പുരാരേഖകളുടെ വിവരങ്ങള്‍ ശേഖരിച്ച് കൊണ്ട് നിര്‍വഹിച്ചു.

puravasthu

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി കണിയാമ്പറ്റ പള്ളിയറ രാമന്റെ വീട്ടില്‍ നിന്നും വിവരശേഖരണം നടത്തി പുരാവസ്തു ശേഖരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നു.

120 വര്‍ഷമുള്ള തൂക്കക്കട്ടി 40 ലിറ്റര്‍ പറ, ചിരവ, 100 വര്‍ഷം പഴക്കമുള്ള രാമായണം, ഗ്രന്ഥങ്ങള്‍, മതഗ്രന്ഥങ്ങള്‍, പ്രശസ്തി പത്രങ്ങള്‍, പഴയകാല പ്രമാണങ്ങള്‍, ആധാരങ്ങള്‍, പഴയകത്തുകള്‍, നോട്ടീസുകള്‍, ആല്‍ബം, ഫോട്ടോഗ്രാഫ്, ചുവര്‍ചിത്രങ്ങള്‍, പഴയ അമ്പും ബില്ലും തുടങ്ങിയവ സര്‍വ്വേ ശേഖരണം നടത്തിയവയില്‍ പെടും. സര്‍വ്വേയില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.ഇസ്മായില്‍, അഡ്വ. കെ.രാമചന്ദ്രന്‍, ജില്ലാസാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു, അസി. കോ-ഓര്‍ഡിനേറ്റര്‍സ്വയ നാസര്‍, പ്രേരക്മാരായ കെ.മിനിമോള്‍.,പി.പ്രഭാവതി,എന്നിവര്‍ പങ്കെടുത്തു.മെയ് 25നുള്ളില്‍ ജില്ലയില്‍സര്‍വ്വേ പൂര്‍ത്തീകരിക്കും.

English summary
survey of literacy research has begun to seek historical remain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X