കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുശീല ഭട്ടിനെ മാറ്റിയതിനെതിരെ വിഎസ് അച്യുതാനന്ദന്‍

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനത്ത് നിന്ന് സുശീല ഭട്ടിനെ മാറ്റിയ നടപടിക്കെതിരെ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സുശീല ഭട്ടിനെ മാറ്റിയ നടപടി റവന്യു കേസുകളില്‍ തിരിച്ചടി ആകുമെന്നുകാട്ടി വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

സുശീല ഭട്ടിനെ ടാറ്റ, ഹാരിസണ്‍, കരുണ എസ്‌റ്റേറ്റുകളുടെ കേസുകള്‍ കഴിയുന്നത് വരെ തുടരാന്‍ അനുവദിക്കണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെട്ടു. റവന്യു വനംവകുപ്പുകളുടെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്നു സുശീല ഭട്ടിനെ കഴിഞ്ഞദിവസമാണ് സര്‍ക്കാര്‍, സ്ഥാനത്തുനിന്നും മാറ്റിയത്. ഇത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു.

vs-achuthanandan

മന്ത്രിസഭാ യോഗമാണ് മുന്‍സര്‍ക്കാര്‍ നിയമിച്ച പ്ലീഡര്‍മാരെയെല്ലാം മാറ്റാന്‍ തീരുമാനിച്ചത്. ഇത് സാധാരണ സംഭവമാണെന്നും സര്‍ക്കാര്‍ മാറിയാല്‍ പ്ലീഡര്‍മാരെ മാറ്റുന്നത് പതിവാണെന്നുമാണ് വിവാദത്തിന് ഇടതു നേതാക്കളുടെ പ്രതികരണം. അതേസമയം, ഭൂമാഫിയകള്‍ക്കുവേണ്ടിയാണ് തന്നെ മാറ്റിയതെന്നാണ് സുശീല ഭട്ടിന്റെ ആരോപണം.

5 ലക്ഷം ഏക്കറോളം റവന്യൂ ഭൂമി സ്വകാര്യ വ്യക്തികള്‍ കൈവശപ്പെടുത്തിയിരിക്കുകയാണെന്ന് സുശീല ഭട്ട് പറയുന്നു. പല കേസുകളും അന്തിമ വാദത്തിലേക്ക് കടക്കവെയാണ് തന്നെ മാറ്റിയത്. പുതിയ അഭിഭാഷകന്‍ വന്ന് കേസ് പഠിക്കാന്‍ സമയം ലഭിക്കില്ലെന്നും കേസ് തോല്‍ക്കുമെന്ന് ഭയം തനിക്കുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.

English summary
Susheela Bhat's removal; vs achuthanandan write letter to chief minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X