പ്രതിപക്ഷ എംപിമാരുടെ സസ്പെന്‍ഷന്‍: കേന്ദ്ര സർക്കാറിനെതിരെ വിമർശനവുമായി എംവി ജയരാജന്‍
ഡല്‍ഹി: പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്പെന്ഡ് ചെയ്ത നടപടിയില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ബിജെപി ഭരണത്തിൽ പലതും ജനാധിപത്യവിരുദ്ധമാണ്. ഫാസിസത്തിലേക്കുള്ള മണിയൊച്ചകൾ മുഴങ്ങുകയാണ്. ഇരുസഭകളിൽ നിന്നും 92 പാർലമെന്റ് അംഗങ്ങളെ സസ്‌പെന്റ് ചെയ്ത് റിക്കാർഡ് സൃഷ്ടിച്ചു. സഭയിൽ പങ്കെടുക്കാതെ റിമോട്ടിലൂടെ സഭ നിയന്ത്രിക്കുകയാണ് പ്രധാനമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.
14 എംപിമാരുടെ സസ്‌പെൻഷന് കാലാവധി നിശ്ചയിച്ചിട്ടില്ല. സസ്‌പെന്റ് ചെയ്യാൻ കാരണം ലോകസഭയിലെ പുകബോംബിനെക്കുറിച്ചും സുരക്ഷാവീഴ്ചയെക്കുറിച്ചും പ്രതികരിച്ചതിനും, കുറ്റവാളികൾക്ക് പാസ് നൽകിയ ബി ജെ പി എം.പി.ക്കെതിരെ നടപടിയെടുക്കണന്നെ് ആവശ്യപ്പെട്ടതിനുമാണ്. കേന്ദ്രസർക്കാറിനെ ശക്തമായി വിമർശിക്കുന്നവരെ പാർലമെന്റിൽ നിശ്ശബ്ദമാക്കുക എന്നതാണ് ബി ജെ പിയുടെ ലക്ഷ്യം.

പ്രശ്‌നങ്ങൾ ഇത്രയേറെ ഉണ്ടായിട്ടും യാതൊന്നും പ്രതികരിക്കാൻ പാർലമെന്റിൽ എത്തിച്ചേരാത്ത പ്രധാനമന്ത്രി ഊരുചുറ്റുകയാണ്. അതോടൊപ്പം ക്രിമിനൽ നിയമഭേദഗതി പോലുള്ള സുപ്രധാന ബില്ലുകൾ പാസ്സാക്കിയെടുക്കാനുള്ള നീക്കം കൂടിയാണ്. സസ്‌പെന്റ് ചെയ്യപ്പെട്ട 92 എം.പി.മാർക്ക് പാർലമെന്റ് മന്ദിരത്തിന് വെളിയിൽ ഇനി ജനങ്ങളുടെ പാർലമെന്റ് സമ്മേളനം സംഘടിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരേയും ജയരാജന്‍ രൂക്ഷ വിമർശനം ഉയർത്തി. തിരക്കേറിയ കോഴിക്കോട് മിഠായിത്തെരുവിലൂടെ ഗവർണർ റോഡ് ഷോ നടത്തിയപ്പോൾ ഒരു വയോധികന്റെ ജീവനാണ് നഷ്ടമായത്. നെടുങ്ങാടി ബേങ്കിൽ നിന്നും റിട്ടയർ ചെയ്ത അശോകൻ അടിയോടി ബസ് സ്‌റ്റോപ്പിൽ കുഴഞ്ഞുവീണു. ഗവർണറുടെ റോഡ് ഷോ സൃഷ്ടിച്ച ഗതാഗതക്കുരുക്കുമൂലം ആശുപത്രിയിലെത്തിക്കാൻ വൈകി. അത് മരണത്തിന് കാരണമാവുകയും ചെയ്തു.
വിദ്യാർത്ഥികളെ ഗുണ്ടകളെന്നും കണ്ണൂർ ജനതയെ ബ്ലഡി റാസ്‌കൽസ് എന്നും മുഖ്യമന്ത്രിയെ ക്രിമിനലെന്നും വൈസ് ചാൻസലറെയും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെയും പരസ്യമായി ആക്ഷേപിച്ചും മാധ്യമപ്രവർത്തകരോട് ഗെറ്റ് ലോസ്റ്റ് എന്ന് പറയുകയും ചെയ്ത ഗവർണർക്കെതിരെ വ്യാപകമായ പ്രതിഷേധം കേരളത്തിൽ അലയടിച്ചുയർന്നുവരികയാണ്. അപ്പോഴാണ് കോഴിക്കോടൻ ഹലുവയുടെ മധുരം നുണയാൻ ഗവർണറുടെ യാത്ര. അതാണ് ഒരു മനുഷ്യന്റെ അന്ത്യയാത്രയ്ക്ക് ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
മിസ്റ്റർ ആരിഫ് മുഹമ്മദ് ഖാൻ, സെഡ് പ്ലസ് കാറ്റഗറിയിൽ അതീവസുരക്ഷാ സന്നാഹങ്ങളുള്ള താങ്കൾ സർവ്വകലാശാലാ ആസ്ഥാനത്ത് നിന്ന് പുറപ്പെടുമ്പോൾ തനിക്ക് പോലീസിന്റെ സുരക്ഷയൊന്നും ആവശ്യമില്ലെന്ന് പരസ്യമായി പറയുന്നത് ചാനലിലൂടെ കേട്ടു. അതൊക്കെ താങ്കളുടെ കോമഡിയായിട്ടാണ് ജനങ്ങൾ കാണുന്നത്. 600 ഓളം പോലീസുകാരും ഒപ്പം ബിജെപി ആർഎസ്എസ് പ്രവർത്തകരുമാണ് താങ്കൾക്ക് അകമ്പടിയായി മിഠായിത്തെരുവിലെത്തിയത്.
അതൊക്കെ ചാനലുകളിലെ ദൃശ്യങ്ങളിൽ കാണാം. സ്വന്തം ജനപ്രീതി അളക്കാൻ തിരക്കേറിയ മിഠായിത്തെരുവിലിറങ്ങി കോപ്രായംകാട്ടി ഒരു മനുഷ്യന്റെ ജീവൻ അപഹരിക്കുകയും മാർക്കറ്റിലെത്തിയ ഒരുപാടുപേർക്ക് പ്രയാസം സൃഷ്ടിക്കുകയും ചെയ്ത താങ്കൾ സാഡിസ്റ്റ് മനോഭാവമുള്ള ഇട്ടിക്കണ്ടപ്പൻ തന്നെയെന്നും എം വി ജയരാജന്‍ കൂട്ടിച്ചേർത്തുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications