സ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടി വീട്ടുതടങ്കലില്‍? പിന്നില്‍ ആര്... കേരളം ഇനിയും ഞെട്ടും...

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

തിരുവനന്തപുരം: ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം യുവതി ഛേദിച്ചു എന്ന വാര്‍ത്ത കേരളം ഞെട്ടലോടെ ആണ് കേട്ടത്. എന്നാല്‍ പിന്നീട് അത് സംബന്ധിച്ച് വന്ന വെളിപ്പെടുത്തലുകള്‍ വീണ്ടും ഞെട്ടിപ്പിക്കുന്നവയായിരുന്നു.

താനല്ല സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചത് എന്നായിരുന്നു പിന്നീട് സ്വാമിയുടെ അഭിഭാഷകന് എഴുതിയ കത്തില്‍ പെണ്‍കുട്ടി പറഞ്ഞത്. എന്നാല്‍ അഭിഭാഷകനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ പിന്നേയും ആശയക്കുഴുപ്പം ഉണ്ടായി. പെണ്‍കുട്ടി ഇപ്പോള്‍ നിലപാട് മാറ്റിയതിന് പിന്നില്‍ ബാഹ്യ സമ്മര്‍ദ്ദം ഉണ്ടെന്നും ആക്ഷേപം ഉയര്‍ന്നു.

അതിനിടെയാണ് അയ്യപ്പദാസിന്റെ പേരും ഈ കേസില്‍ ഉയര്‍ന്നുവരുന്നത്. എന്നാല്‍ അയ്യപ്പദാസ് ഇപ്പോള്‍ പറയുന്നത് മറ്റൊന്നാണ്.

എന്താണ് സത്യം?

എന്താണ് സത്യം?

സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സംഭവത്തില്‍ ഇപ്പോള്‍ ആകെ ആശയക്കുഴപ്പമാണ്. പെണ്‍കുട്ടി തന്നെയാണോ അത് ഛേദിച്ചത് അതോ മറ്റാരെങ്കിലും ആണോ അതിന് പിന്നിലുള്ളത്?

എല്ലാം അയ്യപ്പദാസ് പറഞ്ഞിട്ടെന്ന്

എല്ലാം അയ്യപ്പദാസ് പറഞ്ഞിട്ടെന്ന്

സ്വാമിയുട സഹായിയും പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന ആളും ആയ അയ്യപ്പദാസ് പറഞ്ഞിട്ടാണ് എല്ലാം ചെയ്തത് എന്നാണ് പെണ്‍കുട്ടി പറയുന്നത്. തന്നെ അയ്യപ്പദാസ് തെറ്റദ്ധരിപ്പിക്കുകയായിരുന്നു എന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.

പ്രതിഭാഗം അഭിഭാഷകനോട്

പ്രതിഭാഗം അഭിഭാഷകനോട്

പെണ്‍കുട്ടി ഇക്കാര്യങ്ങളെല്ലാം പറഞ്ഞത് സ്വാമിയുടെ അഭിഭാഷകനായ ശാസ്തമംഗലം അജിത്ത് കുമാറിനോടായിരുന്നു. ആദ്യം ഫോണിലും പിന്നീട് കത്തിലും കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്.

അയ്യപ്പദാസിനെതിരെ

അയ്യപ്പദാസിനെതിരെ

അയ്യപ്പദാസിനെതിരെ നേരത്തേയും ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സ്വാമിയോട് അടുപ്പമുള്ള ചില കേന്ദ്രങ്ങള്‍ തന്നെ ആയിരുന്നു അയ്യപ്പദാസിനെതിരെയുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിരുന്നത്.

അടുപ്പത്തിലായിരുന്നോ?

അടുപ്പത്തിലായിരുന്നോ?

അയ്യപ്പദാസുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു എന്നും ഇത് എതിര്‍ത്തതിലുള്ള ദേഷ്യം കാരണമാണ് സ്വാമിയെ ആക്രമിച്ചത് എന്നും ഒക്കെ ആയിരുന്നു പ്രചാരണം. ഇപ്പോഴും ഇതിലെ സത്യം എന്താണ് എന്നറിയില്ല.

പെണ്‍കുട്ടി പറയുമ്പോള്‍

പെണ്‍കുട്ടി പറയുമ്പോള്‍

പെണ്‍കുട്ടി ഇപ്പോള്‍ പ്രതിഭാഗം അഭിഭാഷകനോട് പറഞ്ഞ കാര്യങ്ങള്‍ പ്രകാരം എല്ലാത്തിനും കാരണക്കാരന്‍ അയ്യപ്പദാസ് ആണ്. സ്വാമി തങ്ങളുടെ പണം തട്ടിയെടുക്കുകയായിരുന്നു എന്ന് അയ്യപ്പദാസ് തെറ്റിദ്ധരിപ്പിച്ചു എന്നും പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പേ സ്വാമി ലൈംഗികമായി ചൂഷണം ചെയ്തിരുന്നു എന്ന് പറയാന്‍ നിര്‍ബന്ധിച്ചത് അയ്യപ്പദാസ് ആയിരുന്നു എന്നും പെണ്‍കുട്ടി ഇപ്പോള്‍ പറയുന്നു.

വീട്ടുതടങ്കലില്‍ എന്ന്

വീട്ടുതടങ്കലില്‍ എന്ന്

എന്നാല്‍ ഇപ്പോള്‍ അയ്യപ്പദാസിന്റെ ആരോപണം വേറെ ഒന്നാണ്. പെണ്‍കുട്ടി ഇപ്പോള്‍ വീട്ടുതടങ്കലിലാണ് എന്നാണ് അയ്യപ്പദാസ് പറയുന്നത്. ഇക്കാര്യം ഉന്നയിച്ച് ഹൈക്കോടതിയില്‍ ഹര്‍ജിയും സമര്‍പ്പിച്ചുകഴിഞ്ഞു.

പിന്നില്‍ ആര്?

പിന്നില്‍ ആര്?

സ്വാമിയുടെ ലിംഗം ഛേദിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴിമാറ്റത്തിന് പിന്നില്‍ സംഘപരിവാര്‍ ആണെന്ന രീതിയിലും ചില ആരോപണങ്ങള്‍ നേരത്തെ പലരും ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തിലും വ്യക്തതയില്ല.

മൊഴി രേഖപ്പെടുത്തിയപ്പോള്‍

മൊഴി രേഖപ്പെടുത്തിയപ്പോള്‍

പോലീസ് രേഖപ്പെടുത്തിയ മൊഴി താന്‍ വായിച്ച് നോക്കിയിരുന്നില്ല എന്നാണ് പെണ്‍കുട്ടി പറയുന്നത്. തനിക്ക് മലയാളം വായിക്കാന്‍ അറിയില്ല എന്നും പറയുന്നുണ്ട്.

പോലീസ് ഗൂഢാലോചന

പോലീസ് ഗൂഢാലോചന

സംഭവത്തില്‍ പോലീസ് ഗൂഢാലോചന നടത്തിയതായും ആരോപണം ഉണ്ട്. ചില ഉന്നതര്‍ക്ക് വേണ്ടി പോലീസ് കേസ് അട്ടിമറിക്കുകയായിരുന്നു എന്നും ആരോപണം ഉയര്‍ന്നിരുന്നു.

English summary
Swami Gangesananda Case: Ayyappa Das files petition in High Court, saying the woman is in house arrest.
Please Wait while comments are loading...