എന്തിനിത് ചെയ്‌തെന്ന് ഇതുവരെ അവളോട് ചോദിച്ചിട്ടില്ല; ലിംഗം മുറിച്ച കേസില്‍ ഗംഗേശാനന്ദയുടെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച കേസില്‍ വെളിപ്പെടുത്തലുമായി സ്വാമി ഗംഗേശാനന്ദ. തന്റെ ലിംഗം മുറിച്ചതിന് പിന്നില്‍ പെണ്‍കുട്ടിയേയും സുഹൃത്ത് അയപ്പദാസിനേയും കൂടാതെ വേറെയും രണ്ട് പേരുണ്ടെന്നും ഇവരില്‍ ഒരാളാണ് മുഖ്യസൂത്രധാരനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2017 മേയ് 19 നായിരുന്നു ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച സംഭവം പുറത്തായത്. പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി സ്വയരക്ഷാര്‍ത്ഥം ലിംഗം മുറിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത. പെണ്‍കുട്ടിയും ഇത് ശരിവെച്ചു. എന്നാല്‍ പിന്നീട് സ്വാമി തന്നെ ലംഗം മുറിച്ചെന്ന തരത്തിലും വാര്‍ത്ത വന്നു.
അടുത്തിടെയാണ് കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും സുഹൃത്തും ചേര്‍ന്ന് ഗൂഢാലോചന നടത്തി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ചതാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇത് സാധൂകരിക്കുന്ന തരത്തിലാണ് ഗംഗേശാനന്ദയുടെ വെളിപ്പെടുത്തല്‍. പെണ്‍കുട്ടി വിളിച്ചിട്ടാണ് അന്ന് പുലര്‍ച്ചെ താന്‍ വീട്ടിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബവും നല്ല ബന്ധനമായിരുന്നു. പിന്നീട് ആറുമാസത്തോളമായി ആശയവിനിമയം ഇല്ലായിരുന്നു. ഇവരുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് താന്‍ തന്നെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ കാര്യങ്ങളും എന്നോടു ചോദിച്ചിട്ടാണ് ചെയ്തിരുന്നത്. ഇവരുടെ പേരില്‍ രണ്ടര ഏക്കര്‍ സ്ഥലം വാങ്ങാന്‍ പരിപാടിയുണ്ടായിരുന്നു. ഇക്കാര്യം എന്നോടു പറയുകയും ചെയ്തു. ഇക്കാര്യങ്ങള്‍ സംസാരിക്കുന്നതിനു വേണ്ടിയാണ് തന്നെ വീട്ടിലേക്കു വിളിപ്പിച്ചതെന്ന് ഗംഗേശാനന്ദ പറയുന്നു. പൂജയും ഭക്ഷണവുമെല്ലാം കഴിഞ്ഞ് ഞാന്‍ വിശ്രമിച്ചു. പെണ്‍കുട്ടി പതിവു പോലെ പഠനാവശ്യത്തിനു പുറത്തു പോയെന്നും സാധാരണ ഉച്ചയ്ക്കു വരാറുള്ള പെണ്‍കുട്ടി അന്നു വന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഞാന്‍ പൈപ്പ് വെള്ളം കുടിക്കാറില്ലെന്ന അതിനാല്‍ പെണ്‍കുട്ടി തിരിച്ചെത്തിയത് സോഡയുമായിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്ന് രാത്രി ഒന്‍പതരയോടെ പെണ്‍കുട്ടിയുടെ സുഹൃത്ത് അയ്യപ്പ ദാസും വീട്ടിലെത്തി. താന്‍ വിളിച്ചിട്ടാണ് അയ്യപ്പദാസ് വന്നതെന്നും രാത്രി പത്തരയോടെ തിരിച്ചു പോകുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷീണം കാരണം പിന്നീട് താന്‍ ഉറങ്ങിപ്പോയെന്നും ഉറക്കത്തിനിടെ കടുത്ത വേദന അനുഭവപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരു വിധം ലൈറ്റിട്ടപ്പോള്‍ കണ്ടത് രക്തം ചീറ്റുന്നതായിരുന്നു. പെണ്‍കുട്ടി വാതില്‍ തുറന്ന് ഓടുന്നതും കണ്ടപ്പോഴാണ് താന്‍ ചതിക്കപ്പെട്ടുവെന്ന് മനസിലായത്. പത്തുമിനിറ്റിനുള്ളില്‍ തന്നെ പൊലീസെത്തിയെന്നും വളരെ മോശമായ രീതിയിലായിരുന്നു പൊലീസ് പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മയ്‌ക്കെതിരെ 12 കേസുകളാണ് എ ഡി ജി പി ബി. സന്ധ്യ നേരത്തെ എടുത്തിരിക്കുന്നത്.
ലിംഗം താന്‍ സ്വയം മുറിച്ചതാണെന്ന നിലപാടിലായിരുന്നു പൊലീസ്. തന്റെ മൊഴിയെടുക്കാന്‍ അവര്‍ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. പിന്നീട് ചികിത്സയിലിരിക്കെ തന്നെ പെണ്‍കുട്ടി വന്നു കണ്ടിരുന്നു. ഇപ്പോള്‍ അവരുമായി നല്ല ബന്ധത്തിലാണ്. എന്തിനിത് ചെയ്തുവെന്ന് താന്‍ ഇന്നു വരെ ഞാന്‍ അവളോടു ചോദിച്ചിട്ടില്ലെന്നും അറിഞ്ഞിട്ട് കാര്യമില്ലെന്നും എതിരാളികള്‍ ശക്തരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയ്യപ്പദാസിനൊപ്പമുള്ള ഒരാള്‍ക്ക് പേട്ട സ്റ്റേഷനിലെ എസ് ഐയുമായും സന്ധ്യയുമായും അടുത്ത ബന്ധമുണ്ട്. സ്റ്റേഷനിലെ വനിതാ എസ് ഐ 14 പ്രാവശ്യം എഫ് ഐ ആര്‍ വെട്ടിത്തിരുത്തിയെന്നും അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications