Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശ്രമത്തിന് തീവച്ചതാര്? അക്രമികള്‍ എല്ലാം അറിഞ്ഞു; ദുരൂഹമായി രണ്ടുകാര്യം!! 18കാരനെ ചോദ്യം ചെയ്തു

തിരുവനന്തപുരം: പ്രഭാഷകനും ആത്മീയാചാര്യനുമായ സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണം കൃത്യമായ ആസൂത്രണത്തില്‍ നടന്നതാണെന്ന് വിലയിരുത്തല്‍. അക്രമികള്‍ക്ക് പിന്നില്‍ ആരാണെന്ന് ഇതുവരെ പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പക്ഷേ, അക്രമികള്‍ ആശ്രമം സംബന്ധിച്ച വിവരങ്ങളെല്ലാം നേരത്തെ ശേഖരിച്ചിരുന്നുവെന്നാണ് ഇതുവരെയുള്ള വിവരങ്ങള്‍ വച്ചുള്ള നിഗമനം.

ശനിയാഴ്ച പുലര്‍ച്ചെയാണ് കുണ്ടമണ്‍ കടവ് സാലഗ്രാമം ആശ്രമത്തില്‍ അക്രമികള്‍ അതിക്രമിച്ച് കടന്നതും രണ്ടു കാറുകളും ബൈക്കും അഗ്നിക്കിരയാക്കി രക്ഷപ്പെട്ടതും. സിസിടിവി ദൃശ്യത്തില്‍ പതിഞ്ഞ 18കാരനെ പോലീസ് ചോദ്യം ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ....

വിവരങ്ങള്‍ നേരത്തെ ശേഖരിച്ചു

വിവരങ്ങള്‍ നേരത്തെ ശേഖരിച്ചു

സംഘപരിവാരമാണ് ആക്രമണത്തിന് പിന്നിലെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചിരുന്നു. എന്നാല്‍ പോലീസിന് ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ല. അക്രമികള്‍ ആശ്രമത്തെ കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ ശേഖരിച്ചുവെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. ഇങ്ങനെ സംശയിക്കാന്‍ രണ്ടുകാര്യങ്ങളാണ് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചില്ല

സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചില്ല

ആശ്രമത്തിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തന രഹിതമായിരുന്നു. അടുത്തിടെയുണ്ടായ ഇടിമിന്നലില്‍ സിസിടിവി ക്യാമറഖള്‍ കേടായി എന്നാണ് സന്ദീപാനന്ദ ഗിരി പറയുന്നത്. നന്നാക്കാന്‍ കൊടുത്തിരുന്നു. പക്ഷേ, തിരിച്ചുവാങ്ങിയിരുന്നില്ല. 50000 രൂപ ഇല്ലാത്തതിനാലാണ് വാങ്ങാതിരുന്നതെന്നും സ്വാമി പറഞ്ഞു.

പോലീസിന്റെ സംശയം

പോലീസിന്റെ സംശയം

സിസിടിവികള്‍ നന്നാക്കാന്‍ 50000ത്തോളം രൂപ വേണമായിരുന്നുവെന്നാണ് സ്വാമി കേരളാകൗമുദിയോട് പറഞ്ഞത്. കാശില്ലാത്തതിനാല്‍ തിരിച്ചുവാങ്ങിയില്ല. ആശ്രമത്തിലെ സിസിടിവി കേടായ വിവരം അക്രമികള്‍ അറിഞ്ഞിരുന്നോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.

സെക്യൂരിറ്റി ജീവനക്കാരനും വന്നില്ല

സെക്യൂരിറ്റി ജീവനക്കാരനും വന്നില്ല

മാത്രമല്ല, ആശ്രമത്തിലെ സെക്യൂരിറ്റി ജീവനക്കാരനും ആക്രമണം നടന്ന ദിവസം അവിടെ ഉണ്ടായിരുന്നില്ല. ഇയാള്‍ തൊട്ടുമുമ്പുള്ള ദിവസം ജോലി മതിയാക്കിയിരുന്നു. ബുധനാഴ്ച മോട്ടോര്‍ സ്വിച്ച് ഓണ്‍ചെയ്യാത്തതിന് സെക്യൂരിറ്റിക്കാരനെ ശകാരിച്ചിരുന്നു. ഇയാള്‍ വെള്ളിയാഴ്ച വൈകീട്ട് വന്ന് ഇനി ജോലിക്ക് വരില്ലെന്ന് പറയുകയായിരുന്നുവത്രെ.

സെക്യൂരിറ്റിക്കാരനെ ചോദ്യം ചെയ്‌തേക്കും

സെക്യൂരിറ്റിക്കാരനെ ചോദ്യം ചെയ്‌തേക്കും

സെക്യൂരിറ്റിക്കാരന്‍ ഇല്ലാത്ത സമയം നോക്കിയാണ് അക്രമികള്‍ എത്തിയതെന്നും പോലീസ് സംശയിക്കുന്നു. ഒന്നുകില്‍ സെക്യൂരിറ്റിക്കാരന്‍ വിഷയം ആരോടെങ്കിലും പറഞ്ഞിരിക്കാം. അല്ലെങ്കില്‍ സെക്യൂരിറ്റിക്കാരന്‍ ഇല്ലെന്ന് അക്രമികള്‍ക്ക് വിവരം ലഭിച്ചിരിക്കാം. സെക്യൂരിറ്റിക്കാരനെ ചോദ്യം ചെയ്‌തേക്കും. ജോലി മതിയാക്കാന്‍ പോന്ന കാരണമല്ല സെക്യൂരിറ്റിക്കാരനുമായി ബന്ധപ്പെട്ടുണ്ടായത്.

ഒരു വ്യക്തി സിസിടിവിയില്‍

ഒരു വ്യക്തി സിസിടിവിയില്‍

ആശ്രമത്തില്‍ സിസിടിവി പ്രവര്‍ത്തിക്കുന്നില്ല, സെക്യൂരിറ്റിക്കാരന്‍ ഇല്ല എന്നീ കാര്യങ്ങള്‍ അക്രമികള്‍ക്ക് അറിയാമെന്നാണ് പോലീസ് കരുതുന്നത്. ഇതോടെ സമീപ പ്രദേശങ്ങളിലെ സിസിടിവി പോലീസ് പരിശോധിച്ചു. കുണ്ടമണ്‍ ഭാഗം ദേവീ ക്ഷേത്രത്തിലെ സിസിടിവിയും പോലീസ് പരിശോധിച്ചു. സംശയകരമായ ഒരു വ്യക്തിയെ കണ്ടു.

യുവാവിനെ ചോദ്യം ചെയ്തപ്പോള്‍

യുവാവിനെ ചോദ്യം ചെയ്തപ്പോള്‍

ക്ഷേത്രത്തിലെ സിസിടിവിയില്‍ കാണുന്നത് ഒരാള്‍ ഓടി പോകുന്ന രംഗമാണ്. ഇത് സമീപ വാസിയായ ഒരു 18കാരനാണ്. ഇയാളെ പോലീസ് ചോദ്യം ചെയ്തു. തീ കണ്ട് ഭയന്ന് ഓടിപ്പോകുകയായിരുന്നുവെന്നാണ് ഇയാള്‍ പറഞ്ഞത്. ഫയര്‍ഫോഴ്‌സിന് വഴി കാട്ടാന്‍ ഇയാള്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പോലീസിന് ബോധ്യമായിട്ടുള്ളത്.

 പ്രത്യേക സംഘം

പ്രത്യേക സംഘം

പ്രത്യേക പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ശക്തമായ നടപടി സ്വീകരിക്കുമെന്ന് ശനിയാഴ്ച രാവിലെ ആശ്രമം സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. സ്വാമിയെ വധിക്കാനുള്ള ശ്രമമാണ് നടന്നത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോള്‍ അത്യാപത്ത് സംഭവിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 അക്രമികള്‍ ചെയ്തത്

അക്രമികള്‍ ചെയ്തത്

തിരുവനന്തപുരം ഡിസിപി ആദിത്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെ ആശ്രമത്തിലെത്തിയ അക്രമികള്‍ രണ്ട് കാറുകളും ഒരു ബൈക്കും പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ആശ്രമത്തിന് മുമ്പില്‍ റീത്ത് വയ്ക്കുകയുംചെയ്തു. തീപിടിത്തത്തില്‍ വീടിന്റെ മേല്‍ക്കൂരയ്ക്കും കേടുപാടുകളുണ്ടായി.

 ഹീനമായ ഗൂഢാലോചന

ഹീനമായ ഗൂഢാലോചന

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഹീനമായ ഗൂഢാലോചനയുടെ അത്യാപത്തില്‍ നിന്നാണ് സ്വാമി രക്ഷപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗാന്ധിയെ കൊലപ്പെടുത്തിയ ശക്തികള്‍ തുടര്‍ന്നും അക്രമങ്ങള്‍ നടത്തിവരികയാണ്. വര്‍ഗീയ ശക്തികളെ തുറന്നുകാണിക്കുന്ന സ്വാമി എല്ലാ കാലത്തും സംഘപരിവാറിന്റെ കണ്ണിലെ കരടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 സ്വാമിയുടെ നിലപാട്

സ്വാമിയുടെ നിലപാട്

ശബരിമല വിഷയത്തില്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ചിരുന്ന സ്വാമി സന്ദീപാനന്ദയ്ക്ക് ഭീഷണിയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ആശ്രമത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. സ്വാമിക്ക് ശക്തമായ സുരക്ഷ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+