കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബീഫ് വെട്ടിവിഴുങ്ങി ഉള്ളിക്കറിയാണെന്ന് പറഞ്ഞയാളല്ലേ?'; സുരേന്ദ്രന് സന്ദീപാനന്ദഗിരിയുടെ മറുപടി

Google Oneindia Malayalam News

തിരുവനന്തപുരം: തന്റെ ആശ്രമം കത്തിച്ചത് താന്‍ തന്നെയാണ് എന്ന് സൂചിപ്പിച്ചുള്ള ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിനോട് പ്രതികരിച്ച് സ്വാമി സന്ദീപാനന്ദഗിരി. ബീഫ് വെട്ടിവിഴുങ്ങിയിട്ട് ഉള്ളിക്കറിയെന്ന് പറഞ്ഞയാളാണ് സുരേന്ദ്രനെന്ന് സന്ദീപാനനന്ദഗിരി പരിഹസിച്ചു.

സുരേന്ദ്രന് മറുപടി നല്‍കുകയെന്നത് വിഷമമുളള കാര്യമാണ് എന്നും വിശ്വാസ്യതയുള്ളയാളാണ് സുരേന്ദ്രനെന്ന് താന്‍ കരുതുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു എന്ന വാര്‍ത്ത ഇന്നലെയാണ് പുറത്ത് വന്നത്.

sd

ഇതിനോടുള്ള പ്രതികരണം എന്ന നിലക്കായിരുന്നു സുരേന്ദ്രന്റെ പരിഹാസ പോസ്റ്റ്. സന്ദീപാനന്ദഗിരിയുടെ ചിത്രത്തോടൊപ്പം 'തത്വമസി, അത് നീ തന്നെ ആകുന്നു' എന്നാണ് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. തലക്കകത്ത് ചാണകമുളളവരോട് നമ്മള്‍ എന്ത് പറഞ്ഞിട്ടും കാര്യമില്ല എന്നും അദ്ദേഹം പരിഹസിച്ചു.

ബഡായി വിട്ടൊരു കളിയില്ല, പുത്തന്‍ തുടക്കവുമായി ആര്യ; ആശംസകളുമായി ആരാധകര്‍

15 ലക്ഷത്തിന്റെ വണ്ടിയെടുത്ത് ഇങ്ങോട്ട് കൊണ്ടുവന്നു പെട്രോളൊഴിച്ച് കത്തിച്ച് കഴിഞ്ഞാല്‍ നമുക്ക് ഇന്‍ഷുറന്‍സ് ആയി 15 ലക്ഷം കിട്ടില്ലല്ലോ എന്നും അദ്ദേഹം ചോദിക്കുന്നു. പഴയ വണ്ടി കത്തിച്ച് എങ്ങനെയാണ് ഇന്‍ഷുറന്‍സ് വാങ്ങിക്കുന്നത് എന്നത് തലക്കകത്ത് ചാണകമുളളവര്‍ക്ക് മാത്രം അറിയുന്ന ടെക്നോളജിയാണ് എന്നും സന്ദീപാനന്ദഗിരി പരിഹസിച്ചു.

അതേസമയം ആശ്രമം കത്തിച്ച കേസ് ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുക എന്നത് അങ്ങേയറ്റം ഖേദകരമായിട്ടുളള കാര്യമാണ് എന്ന് സന്ദീപാനന്ദ ഗിരി പ്രതികരിച്ചു. പൊലീസിന്റെ ഭാഗത്ത് നിന്ന് നല്ല അനാസ്ഥ ഉണ്ടായിട്ടുണ്ട് എന്നും അനീതിക്കെതിരെ ശബ്ദിക്കുന്നവരെ മൗനമാക്കുക എന്നതാണ് ആശ്രമം കത്തിച്ച പ്രവൃത്തിയിലൂടെ പ്രതികള്‍ ഉദ്ദേശിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

'ദിലീപിനോട് പണ്ടുമുതലേ കൂറ്', ആർ ശ്രീലേഖയ്ക്ക് എതിരെ ആഞ്ഞടിച്ച് അതിജീവിതയുടെ അഭിഭാഷക'ദിലീപിനോട് പണ്ടുമുതലേ കൂറ്', ആർ ശ്രീലേഖയ്ക്ക് എതിരെ ആഞ്ഞടിച്ച് അതിജീവിതയുടെ അഭിഭാഷക

അന്വേഷണം അവസാനിപ്പിക്കുന്നത് അതിന് വളം വെച്ച് കൊടുക്കുന്നതാണെന്നും സന്ദീപാനന്ദഗിരി കൂട്ടിച്ചേര്‍ത്തു. റീത്തിലെ കൈയക്ഷരം നോക്കി പൊലീസിന് അന്വേഷിക്കാമായിരുന്നു. ലോക്കല്‍ പൊലീസിന്റെ ഭാഗത്ത് നിന്നാണ് വലിയ അനാസ്ഥ ഉണ്ടായിട്ടുളളത് എന്നും സന്ദീപാനന്ദഗിരി വ്യക്തമാക്കി. അന്ന് പൊലീസ് പറഞ്ഞത് സാറ്റലൈറ്റ് വഴി പ്രതിയെ പിടിക്കാന്‍ പോവുകയാണെന്നാണ് എന്നൊക്കെയാണെന്നും അദ്ദേഹം പറഞ്ഞു.

ശ്രീലേഖയെ കാത്തിരിക്കുന്നത് കോടതിയലക്ഷ്യമോ?; പ്രോസിക്യൂഷന്‍ വാദം ഇങ്ങനെ, അണിയറയില്‍ തിരക്കിട്ട നീക്കങ്ങള്‍ശ്രീലേഖയെ കാത്തിരിക്കുന്നത് കോടതിയലക്ഷ്യമോ?; പ്രോസിക്യൂഷന്‍ വാദം ഇങ്ങനെ, അണിയറയില്‍ തിരക്കിട്ട നീക്കങ്ങള്‍

Recommended Video

cmsvideo
പൾസറുമായി ദിലീപിവ് ബന്ധമില്ല,എല്ലാം ഫോട്ടോഷോപ്പെന്ന് R ശ്രീലേഖ | *Kerala

2018 ഒക്ടോബര്‍ 27നാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ കുണ്ടമണ്‍കടവിലെ സാളഗ്രാമം ആശ്രമത്തിന് തീപിടിച്ചത്. മൂന്ന് വാഹനങ്ങള്‍ കത്തിനശിച്ചിരുന്നു. തീയിട്ടവര്‍ ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും സമീപത്ത് വെച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ശബരിമല യുവതി പ്രവേശന വിധിയെ അനുകൂലിച്ചതിന് പിന്നാലെ സന്ദീപാനന്ദഗിരിക്കെതിരെ വലതുപക്ഷ സംഘടനകളില്‍ നിന്ന് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം ഉണ്ടായിരുന്നു.

English summary
Swami Sandeepanandgiri responded to BJP state president K Surendran's mocks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X