വിജേഷ് പിള്ള കൊച്ചിയില്‍ തുടങ്ങിയ കമ്പനി ആറ് മാസത്തില്‍ പൂട്ടി; വാടക കുടിശികയുണ്ടെന്ന് കെട്ടിട ഉടമ

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ 30 കോടി രൂപ വാഗ്ദാനം ചെയ്ത് ഒത്തുതീര്‍പ്പിന് ശ്രമിച്ചുവെന്ന് സ്വപ്‌ന സുരേഷ് കഴിഞ്ഞ ദിവസമാണ് ആരോപിച്ചത്. കണ്ണൂര്‍ സ്വദേശിയായ വിജേഷ് പിള്ളയ്‌ക്കെതിരെയാണ് സ്വപ്‌ന സുരേഷ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഈ ആരോപണങ്ങല്‍ എല്ലാം നിഷേധിച്ച് വിജേഷ് പിള്ള രംഗത്തെത്തി. ഒരു വെബ്‌സീരീസുമായി ബന്ധപ്പെട്ടാണ് സ്വപ്‌ന സുരേഷുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് വിജേഷ് പറയുന്നത്.
അതേസമയം, വിജേഷ് പിള്ളയുടെ ഡബ്ല്യു ജി എന്‍ ഇന്‍ഫോടെക് എന്ന സ്ഥാനം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സ്വപ്‌ന നല്‍കിയ രേഖയിലെ വിലാസത്തില്‍ കൊച്ചി ഇടപ്പള്ളിയില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നില്ല. 2017ല്‍ കമ്പനി തുടങ്ങിയെങ്കിലും ആറ് മാസത്തിനകം പൂട്ടിയെന്നാണ് കെട്ടിട ഉടമ പറയുന്നത്. വാടക കുടിശിക ലഭിക്കാനുണ്ടെന്നും കെട്ടിട ഉടമ വ്യക്തമാക്കുന്നു.
കോയിന്‍സ് കാര്‍ഡ് വച്ചുള്ള ബിസ്‌നസാണെന്നാണ് സ്ഥലം ലീസിനെടുത്തപ്പോള്‍ പറഞ്ഞത്. പിന്നീട് അതേ കുറിച്ച് അന്വേഷിച്ചിട്ടില്ല. കമ്പനി പൂട്ടിയ ശേഷം കുടിശികയ്ക്കായി പലതവണ, ഇമെയില്‍, ഫോണ്‍ വഴി ബന്ധപ്പെട്ടെഭങ്കിലും ഫലമുണ്ടായില്ലെന്ന് കെട്ടിട ഉടമ ജാക്‌സണ്‍ മാത്യു പറഞ്ഞു.
കേസുകള്‍ ഒത്തു തീര്‍ക്കാന്‍ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നിയോഗിച്ച ആളാണെന്നാണ് സ്വപ്‌ന സുരേഷ് ആരോപിച്ചത്. ഇദ്ദേഹം നാട്ടില്‍ അറിയപ്പെടുന്നത് വിജേഷ് പിള്ള എന്ന പേരിലാണ് എം വി ഗോവിന്ദന്റെ മൊറാഴയിലെ വീട്ടില്‍ നിന്ന് അഞ്ച് കിലോ മീറ്റര്‍ അകലെയാണ് വിജേഷിന്റെ കുടുംബ വീട്. ആന്തൂര്‍ നഗരസഭയിലെ കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രത്തിന് സമീപത്താണ് താമസം.
പല്ലുകള്‍ കാണിച്ച് ചിരിക്കാന്‍ മടിയാണോ, സൗന്ദര്യമുള്ള മോണകള്‍ക്ക് ഇതാ ചില ടിപ്‌സ്
വിജേഷ് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടിലൊരാള്‍ക്കൊപ്പം മണി ചെയിന്‍ ബിസിനസ് നടത്തിയിരുന്നു. ഇതിന് ശേഷം കൊച്ചിയിലേക്ക് മാറുകയായിരുന്നു. ഈ മാസം 23ന് കടമ്പേരി ക്ഷേത്രത്തില്‍ തന്റെ നേതൃത്വത്തിലുള്ള സിനിമയുടെ പൂജ നടക്കുന്നുണ്ടെന്ന് സുഹൃത്തുക്കളോട് പറഞ്ഞതായി വിവരമുണ്ട്. നാട്ടില്‍ സി പി എമ്മുമായി കാര്യമായ ബന്ധം പുലര്‍ത്താത്ത ആളാണ് വിജേഷ് എന്നാണ് വിവരം.
കടമ്പേരിയിലെ അച്ഛനും അമ്മയും മാത്രമാണ് താമസം. സി പി എമ്മുമായോ എം വി ഗോവിന്ദനുമായോ ബന്ധമില്ലെന്നാണ് പിതാവ് പറയുന്നത്. സ്വപ്‌ന ഉന്നയിച്ച കാര്യങ്ങളില്‍ വിശ്വസിക്കുന്നില്ല. മകന് നാടുമായി ഏറെ കാലമായി ബന്ധമില്ലെന്നും പിതാവ് പറയുന്നു. ഒരു മാസം മുമ്പാണ് നാട്ടില്‍ വന്ന് പോയത്. മൂന്നു ദിവസം വിളിച്ചിരുന്നു. അപ്പോള്‍ ബംഗളുരുവിലാണ് എന്നാണ് പറഞ്ഞത്.
സ്വപ്ന ഉന്നയിച്ച ആരോപണങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും പിതാവ് പറഞ്ഞു. രണ്ട് ദിവസം മുമ്പ് പൊലീസ് വീട്ടില്‍ എത്തി വിജേഷിനെപ്പറ്റി അന്വേഷിച്ചിരുന്നു. ഓട്ടോ ഓടിച്ചാണ് താന്‍ ജീവിക്കുന്നത്. വിജേഷിന്റെ സാമ്പത്തിക ഇടപാടികളെപ്പറ്റി അറിയില്ല. വിജേഷിപ്പോള്‍ എറണാകുളത്താണെന്നും വിജേഷിന്റെ പിതാവ് ഗോവിന്ദന്‍ വ്യക്തമാക്കി. മകന്റെ യഥാര്‍ത്ഥ പേര് വിജേഷ് എന്നാണ്. ഓട്ടോ മൊബൈല്‍ ഡിപ്ലോമ പഠിച്ചിട്ടുണ്ട്. കൊണ്ടു നടക്കുന്ന കാറുകള്‍ കൂട്ടുകാരുടേതാണെന്നും പിതാവ് വ്യക്തമാക്കുന്നു.












Click it and Unblock the Notifications