കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്‌ന സരിത്തിന്റെ വീട്ടിലുമെത്തി, അമ്മയോട് പറഞ്ഞത്, സന്ദീപിന്റെ ആള്‍മാറാട്ടം, കരകുളത്ത് ഫ്‌ളാറ്റ്!

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഇതുവരെ പുറത്തുവന്നവരിലുള്ള ഉന്നതര്‍ വമ്പന്‍മാരുമായി ഇടപെട്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സ്വപ്‌നാ സുരേഷിന് ശിവശങ്കര്‍ പലസഹായങ്ങളും ചെയ്തിരുന്നുവെന്നാണ് വിവരം. അതേസമയം സ്വപ്‌ന അറസ്റ്റിന് ശേഷം സരിത്തിന്റ വീട്ടിലുമെത്തിയിരുന്നു. അമ്മയോട് സംസാരിക്കുകയും ചെയ്തിരുന്നു. കേസിലെ പ്രധാന പ്രതികളിലൊരാളായ സന്ദീപ് നായര്‍ ആള്‍മാറാട്ടം നടത്തി തട്ടിപ്പ് നടത്തിയെന്നും വ്യക്തമായിട്ടുണ്ട്. തീവ്രവാദ ബന്ധം അടക്കം അന്വേഷണ വിധേയമാകാന്‍ ഒരുങ്ങുകയാണ്.

സ്വര്‍ണക്കടത്ത് സംഘത്തിന് ഫ്‌ളാറ്റ്

സ്വര്‍ണക്കടത്ത് സംഘത്തിന് ഫ്‌ളാറ്റ്

സ്വര്‍ണക്കടത്തിന് സംഘത്തിനും തിരുവനന്തപുരം കരകുളത്തും ഫ്‌ളാറ്റുണ്ടെന്നാണ് കണ്ടെത്തല്‍. ഇത് സന്ദീപ് നായരാണ് വാടകയ്‌ക്കെടുത്തത്. എന്നാല്‍ ആള്‍മാറാട്ടം നടത്തിയാണ് ഫ്‌ളാറ്റ് വാടയ്‌ക്കെടുത്തിരിക്കുന്നത്. സന്ദീപ് സ്വയം പരിചയപ്പെടുത്തിയത് ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥാനാണെന്നാണ്. തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ ഭാര്യയുടെ ആധാര്‍ കാര്‍ഡാണ് നല്‍കിയത്. അവസാന വന്നപ്പോള്‍ ഫ്‌ളാറ്റില്‍ മദ്യപിച്ച് ബഹളം വെച്ചിരുന്നു. തുടര്‍ന്ന് അയല്‍ക്കാര്‍ ഇയാള്‍ക്ക് താക്കീതും നല്‍കിയിരുന്നു.

Recommended Video

cmsvideo
Kerala Gold Smuggling Case; UAE Consulate Attache's Gunman is Missing | Oneindia Malayalam
തീവ്രവാദ ബന്ധം ഉറപ്പ്

തീവ്രവാദ ബന്ധം ഉറപ്പ്

സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന് എന്‍ഐഎയ്ക്ക് പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ചില സ്വര്‍ണക്കടത്തുകള്‍ തീവ്രവാദ പ്രവര്‍ത്തനത്തിനാണെന്ന് സംശയമുണ്ട്. കേസുകളുടെ പൂര്‍ണവിവരം കൈമാറാമെന്നും അന്വേഷണത്തില്‍ സഹകരിക്കുമെന്നും പോലീസ് റിപ്പോര്‍ട്ടില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം എന്‍ഐഎ നേരത്തെ സൂചിപ്പിച്ച കാര്യങ്ങള്‍ സംസ്ഥാന പോലീസ് ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഇത് വ്യക്തമാക്കുന്നു.

ഗണ്‍മാനെ കാണാനില്ല

ഗണ്‍മാനെ കാണാനില്ല

യുഎഇ കോണ്‍സുലേറ്റിലെ ഗണ്‍മാനായ എആര്‍ ക്യാമ്പ് പോലീസുകാര്‍ ജയഘോഷിനെ ഇതിനിടയില്‍ കാണാതായി. ഇയാളെ ഇന്നലെ രാത്രി മുതലാണ് കാണാനില്ലാതായത്. ഭാര്യ പരാതിയും നല്‍കി. നയതന്ത്ര പാര്‍സല്‍ മറയാക്കി സ്വര്‍ണം കടത്തിയ ദിവസം സ്വപ്‌ന നിരവധി തവണ ജയഘോഷിനെ വിളിച്ചിരുന്നുവെന്ന് കോള്‍ ലിസ്റ്റില്‍ നിന്ന് കണ്ടെത്തിയിരുന്നു. തനിക്ക് ഭീഷണിയുണ്ടെന്ന് അജയഘോഷ് പറഞ്ഞതായി ബന്ധു വ്യക്തമാക്കി.

ദുരൂഹമായ തിരോധാനം

ദുരൂഹമായ തിരോധാനം

ഗണ്‍മാന്‍ ജയഘോഷിന്റെ തിരോധാനം ദുരൂഹമായി തുടരുകയാണ്. ഇയാളെ ഒരു ഫോണ്‍ കോള്‍ വന്ന ഉടനെയാണ് കാണാതായത്. ഫോണ്‍ വന്ന ഉടനെ ജയഘോഷ് പുറത്തിറങ്ങിയെന്നും, പിന്നീടാണ് കാണാതായതെന്നും സഹോദരിയുടെ ഭര്‍ത്താവ് പറയുന്നു. ബൈക്കിലെത്തിയ ചിലര്‍ നാല് ദിവസം മുമ്പ് ജയഘോഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. ബൈക്ക് വിലങ്ങനെ നിര്‍ത്തി നീ എത്ര നാള്‍ വീട്ടിലിരിക്കും. പുറത്തിറങ്ങിയാല്‍ കാണിച്ച് തരാമെന്നും രണ്ട് പേര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു.

സ്വപ്‌ന സരിത്തിന്റെ വീട്ടിലെത്തി

സ്വപ്‌ന സരിത്തിന്റെ വീട്ടിലെത്തി

സ്വപ്ന സ്വര്‍ണക്കടത്ത് കേസില്‍ സരിത്തിന്റെ വീട്ടിലുമെത്തിയിരുന്നു. ഇക്കാര്യം സരിത്തിന്റെ അഭിഭാഷകന്‍ കൃഷ്ണന്‍ നായര്‍ സ്ഥിരീകരിച്ചു. സരിത്ത് അറസ്റ്റിലായപ്പോഴാണ് സ്വപ്‌നയെത്തിയത്. ബംഗളൂരുവിലേക്ക് കടക്കും മുമ്പായിരുന്നു ഈ വരവ്. സ്വപ്‌ന തന്നെ വിളിച്ചത് കൊണ്ട് സരിത്തിന്റെ വീട്ടിലേക്ക് പോയിരുന്നു. കൂടെ സ്വപ്‌നയുടെ ഭര്‍ത്താവും മക്കളുമുണ്ടായിരുന്നു. അവിടെ എത്തിയപ്പോഴാണ് കസ്റ്റംസ് റെയ്ഡ് നടത്തിയ വിവരം അറിഞ്ഞത്. സരിത്ത് അമ്മ സ്വപ്നയെ കെട്ടിപ്പിടിച്ചു. സരിത്തിനെ മടക്കി കൊണ്ടുവരുമെന്ന് സ്വപ്‌ന ഉറപ്പ് നല്‍കിയതായും അഭിഭാഷകന്‍ പറഞ്ഞു.

അരുണും ഫൈസലും തമ്മില്‍

അരുണും ഫൈസലും തമ്മില്‍

അരുണ്‍ ബാലചന്ദ്രനും പ്രതി ഫൈസല്‍ ഫരീദും തമ്മില്‍ ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. അരുണിന് സിനിമാ രംഗവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അരുണും ശിവശങ്കറും ഒന്നിച്ച് അഞ്ച് തവണ വിദേശയാത്ര നടത്തിയിട്ടുണ്ട്. ഒരു തവണ അമേരിക്കയിലേക്കായിരുന്നു യാത്ര. ബാക്കി നാല് തവണ ഗള്‍ഫിലേക്കായിരുന്നു യാത്ര. അതേസമയം സ്വപ്‌ന കുവൈത്തിലുള്ള ഒരു ബിസിനസുകാരനെയും വിവാഹം കഴിച്ചതായി വെളിപ്പെടുത്തിയിട്ടുണ്ട്. സ്വപ്‌നയുടെ പിതാവിന്റെ സുഹൃത്തായിരുന്നു ഇയാള്‍.

ഈ ജ്വല്ലറികള്‍

ഈ ജ്വല്ലറികള്‍

കള്ളക്കടത്ത് സ്വര്‍ണം ആഭരണങ്ങളാക്കി പെരിങ്ങത്തൂര്‍ ശോഭിക, ദുബായ് ഗോള്‍ഡ്, മലപ്പുറത്തുള്ള എസ്എസ് ജ്വല്ലറി എന്നിവിടങ്ങളിയാണ് സ്വപ്‌നയും സംഘവും വിറ്റത്. ഇവിടെ നേരത്തെ റെയ്ഡ് നടന്നിരുന്നു. അതേസമയം ശിവശങ്കര്‍ നേരത്തെ ബഹിരാകാശ കോണ്‍ക്ലേവിന്റെ മുഖ്യസംഘാടകയുടെ റോളാണ് സ്വപ്‌നയ്ക്ക് നല്‍കിയത്. അരുണിന് കൊച്ചി ഡിസൈന്‍ വീക്കിന്റെ മുഖ്യസംഘാടക പദവിയും. ഐടിയുടെ പേരില്‍ വിദേശത്തും സ്വദേശത്തുമുള്ളവരെ കൊച്ചിയില്‍ എത്തിച്ച് അത്യാഡംബര പരിപാടികളും നടത്തിയിരുന്നു.

English summary
swapna suresh meets sarith's mother before she goes to absconding
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X