Get Updates
Get notified of breaking news, exclusive insights, and must-see stories!

'സിനിമ ചേട്ടനെതിരേയും' സ്വപ്ന: ഇംഗിതത്തിന് വഴങ്ങേണ്ടി വന്നു, ആള്‍ സിനിമയില്‍ സജീവം, പേര് പറയുമോ

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആത്മകഥ പുറത്ത് വന്നതിന് പിന്നാലെ വിവാദങ്ങളാണ് വീണ്ടും ഉരുത്തിരിഞ്ഞ് വന്നത്. പ്രമുഖ സി പി എം നേതാക്കളായ കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്, പി ശ്രീരാമകൃഷ്ണന്‍ എന്നിവർക്കെതിരെ ആരോപണം ഉന്നയിച്ച സ്വപ്ന ഇത് സംബന്ധിച്ച തെളിവെന്ന് അവകാശപ്പെട്ടുകൊണ്ട് ഏതാനും ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.

രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ മാത്രമല്ല, സിനിമാക്കാർക്കെതിരേയും സ്വപ്നയുടെ ആത്മകഥയായ പത്മവ്യൂഹത്തില്‍ ആരോപണങ്ങളുണ്ട്. അതേക്കുറിച്ച് തുറന്ന് പറയുകയാണ് യൂടോക്ക് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സ്വപ്ന സുരേഷ്.

ആത്മകഥയില്‍ രണ്ടിടത്താണ് സ്വപ്ന സുരേഷ്

ആത്മകഥയില്‍ രണ്ടിടത്താണ് സ്വപ്ന സുരേഷ് തന്റെ ഒളിച്ചോട്ടം രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യം കന്യാസ്ത്രീയാവാനായിട്ടായിരുന്നു ഒളിച്ചോട്ടം. അന്ന് തന്നെ കൊണ്ടുപോയത് ഫാദർ വർഗീസായിരുന്നുവെന്ന് അദ്ദേഹം ഒരിക്കല്‍ പോലും ശാരീരികമായി ഉപദ്രവിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്നും സ്വപ്ന പറയുന്നു.

അദ്ദേഹത്തിന്റെ ഇംഗിതത്തിന് വഴങ്ങേണ്ടി വന്നു

രണ്ടാമത്തേത് എന്ന് പറയുന്നത് ഡിവോഴ്സിന് സഹായിക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയ സിനിമ ചേട്ടനാണ്. പക്ഷെ അദ്ദേഹത്തിന്റെ ഇംഗിതത്തിന് വഴങ്ങേണ്ടി വന്നുവെന്നും വളരെ കുറ്റബോധത്തോടെ സ്വപ്ന സുരേഷ് തന്റെ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ ഈ സിനിമാക്കാരന്റെ പേര് പുറത്തുവിടാന്‍ സ്വപ്ന ഇതുവരെ തയ്യാറായിട്ടില്ല. അത് എന്തുകൊണ്ടാണെന്നാണ് അഭിമുഖത്തില്‍ സ്വപ്ന വിശദീകരിക്കുന്നത്.

തന്റെ ജീവിതത്തില്‍ സംഭവങ്ങളാണ് ഇതൊക്കെ

തന്റെ ജീവിതത്തില്‍ സംഭവങ്ങളാണ് ഇതൊക്കെ. മന്ത്രിമാരുടെയോ മുന്‍ സ്പീക്കറുടെ പേരോ ഒന്നും ആത്മകഥയില്‍ ഞാന്‍ വെളിപ്പെടുത്തിയിരുന്നില്ല. ഞാന്‍ അവരെയൊക്കെ മുമ്പ് ഇഷ്ടപ്പെട്ടിരുന്നു. ഞാന്‍ ആരുടേയും വ്യക്തി ജീവിതമോ കുടുംബ ജീവിതമോ തകർക്കാന്‍ ഉദ്ധേശിക്കുന്നില്ല. ഇതൊക്കെ എന്റെ ജീവിതത്തില്‍ നടന്ന കാര്യമാണെന്ന് പറയുക മാത്രമാണ് ഞാന്‍ ചെയ്തതെന്നും സ്വപ്ന പറയുന്നു.

ഋഷി സുനക് മാത്രമല്ല, ലോകരാജ്യങ്ങളുടെ തലപ്പത്ത് വേറെയുമുണ്ട് നിരവധി ഇന്ത്യന്‍ വംശജർ: പട്ടിക കാണാം

ആത്മകഥയില്‍ ഒരിടത്തും ഞാന്‍

ആത്മകഥയില്‍ ഒരിടത്തും ഞാന്‍ എന്റെ മുന്‍ ഭർത്താവിന്റെ പേര് പരാമർശിച്ചിട്ടില്ല. കാരണം അദ്ദേഹം എന്റെ മുന്‍ ഭർത്താവായതുകൊണ്ടാണ്. ഫാദർ വർഗീസിന്റെ പേര് പറയാന്‍ കാരണം, അദ്ദേഹം ഇപ്പോള്‍ ജീവനോടെ ഉണ്ടോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ലെന്നും അഭിമുഖത്തില്‍ സ്വപ്ന സുരേഷ് പറയുന്നു.

സിനിമ ചേട്ടന്‍ ഇന്ന് വിശേഷിപ്പിച്ചയാള്‍

സിനിമ ചേട്ടന്‍ ഇന്ന് വിശേഷിപ്പിച്ചയാള്‍ ഇപ്പോഴും മേഖലയില്‍ സജീവമായി നില്‍ക്കുന്ന ആളാണ്. അപ്പോള്‍ പിന്നെ അവരെക്കുറിച്ച് പറയേണ്ടതില്ലാലോ. അവരൊക്കെ ഇപ്പോള്‍ ശത്രുക്കളായി, ആരും മിണ്ടുന്നില്ല. ആരുടെയെങ്കിലും ഭാഗത്ത് നിന്ന് ഭീഷണി ഉള്ളതുകൊണ്ടല്ല, ആ പേരുകള്‍ പറയാത്തത്. എന്നെ എത്രയൊക്കെ ദ്രോഹിച്ചെങ്കിലും ഒരു നേരത്തെയെങ്കിലും ആഹാരത്തിന്റെ കടപ്പാട് എവിടെയൊക്കെയോ എനിക്ക് ഇല്ലേയെന്നും സ്വപ്ന പറയുന്നു.

ഒരു നേരത്തെ ആഹാരത്തിന്റെ കടപ്പാട്

നൂറ് ശതമാനവും ഒരു നേരത്തെ ആഹാരത്തിന്റെ കടപ്പാട് എനിക്ക് അദ്ദേഹത്തോട് ഉണ്ട്. അതുകൊണ്ട് തന്നെയാണ് പേര് പുറത്ത് പറയാത്തത്. എന്തൊക്കെയാണെങ്കിലും സഹായിക്കാനായി ആരും മുന്നോട്ട് വരാതിരുന്ന ഒരു സമയത്ത് അദ്ദേഹം മുന്നോട്ട് വന്നു. എന്ത് ഉദ്ദശമായിരുന്നെങ്കിലും അയാള്‍ സഹായത്തിനായി മുന്നോട്ട് വന്നുവെന്നും സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ സ്വപ്ന കൂട്ടിച്ചേർക്കുന്നു.

തന്റെ ആരോപണങ്ങള്‍ നിഷേധിച്ച

അതേസമയം, തന്റെ ആരോപണങ്ങള്‍ നിഷേധിച്ച മുന്‍ സ്പീക്കറും സി പി എം നേതാവുമായ ശ്രീരാമകൃഷ്ണന് മറുപടിയുമായി സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. താന്‍ പറയുന്നത് കള്ളമാണെങ്കില്‍ തനിക്കെതിരെ മാനനഷ്ടകേസ് കൊടുക്കാന്‍ ശ്രീരാമകൃഷ്ണനെ സുരേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ വെല്ലുവിളിച്ച സ്വപ്ന ഏതാനും ചിത്രങ്ങളും പുറത്തു വിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+