ബാലചന്ദ്രൻ ചുള്ളിക്കാടിനെ പോലെ പുര്സകാരം സ്വീകരിക്കില്ലെന്ന് സ്വരാജ് മുൻപ് പറഞ്ഞിരുന്നില്ല; അശോകൻ ചരുവിൽ
തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി പുരസ്കാരം സ്വീകരിക്കില്ലെന്ന് എം സ്വരാജ് വ്യക്തമാക്കിയതിന് പിന്നാലെ ഉയർന്ന വിവാദത്തിൽ പ്രതികരിച്ച് അക്കാദമി ഉപാധ്യക്ഷൻ അശോകൻ ചരുവിൽ. സ്വരാജിന്റെ നടപടി ഉചിതമായിരുന്നുവെന്നും എന്നാൽ ബാലചന്ദ്രൻ ചുള്ളിക്കാടിനെപ്പോലെ യാതൊരു പുരസ്കാരങ്ങളും സ്വീകരിക്കുകയില്ല എന്ന് മുൻപ് സ്വരാജ് വ്യക്തമാക്കിയിട്ടില്ല എന്നും അശോകൻ ചരുവിൽ പറഞ്ഞു. ഫേസ്ബുക്കിൽ ഇത് സംബന്ധിച്ച് വിശദമായ കുറിപ്പും അദ്ദേഹം പങ്കുവെച്ചു.പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
നിശ്ചിതകാലയളവിനുള്ളിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു കൃതി മെച്ചപ്പെട്ടതാണെന്ന് പ്രാഥമികപരിശോധന കമ്മിറ്റിക്ക് തോന്നിയാൽ അത് പട്ടികയിൽ ഉൾപ്പെടുത്തുക തന്നെ ചെയ്യും. അക്കാര്യത്തിൽ ഗ്രന്ഥകാരൻ്റെ അനുവാദം ചോദിക്കുക പതിവില്ല. അവാർഡ് പ്രഖ്യാപിച്ചാൽ താൽപ്പര്യമില്ലെങ്കിൽ ഗ്രന്ഥകാരന് അത് നിരസിക്കാവുന്നതാണ്. ഉചിതമായ ആ നടപടിയാണ് എം.സ്വരാജ് ചെയ്തത്. ബാലചന്ദ്രൻ ചുള്ളിക്കാടിനെപ്പോലെ യാതൊരു പുരസ്കാരങ്ങളും സ്വീകരിക്കുകയില്ല എന്ന് നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളവരെ ലീസ്റ്റിൽ ഉൾപ്പെടുത്താറില്ല. പക്ഷേ സ്വരാജ് അങ്ങനെ പ്രഖ്യാപിച്ചിരുന്നില്ല. അവാർഡ് കിട്ടാനിടയുള്ള ഒരു സാഹിത്യകാരനാണ് താൻ എന്ന് അദ്ദേഹം കരുതിയിട്ടുണ്ടാവില്ല.

'കേരള സാഹിത്യഅക്കാദമി പുരസ്കാരങ്ങൾ. എനിക്ക് 1998ൽ ചെറുകഥാവിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. എം.ടി. ആയിരുന്നു അന്ന് പ്രസിഡണ്ട്. ഞാനോ ബന്ധുക്കളോ സുഹൃത്തുക്കളോ അവാർഡിനു വേണ്ടി അപേക്ഷിച്ചിരുന്നില്ല. പുസ്തകവും അയച്ചിട്ടില്ല. പുസ്തകങ്ങൾ അയച്ചു കൊടുക്കാത്തവരേയും പരിഗണിക്കുന്നു എന്നതാണ് കേരള സാഹിത്യ അക്കാദമി അവാർഡിനെ കൂടുതൽ മേന്മയുള്ളതാക്കുന്നത്.
അപേക്ഷിച്ചും പുസ്തകമയച്ചും (ഇപ്പോൾ ചില അവാർഡ് മാഫിയകൾ വലിയ രജിസ്ട്രേഷൻ ഫീസും വാങ്ങുന്നുണ്ട്) അവാർഡ് നൽകുന്നതും സ്വീകരിക്കുന്നതും ഒരു നിലക്ക് അപമാനകരമായിട്ടാണ് എനിക്കു തോന്നുന്നത്. എഴുത്തിൻ്റെ ആദ്യകാലങ്ങളിൽ ഞാൻ പല അവാർഡുകൾക്കും പുസ്തകങ്ങൾ അയച്ചു കൊടുത്തിട്ടുണ്ട്. അവാർഡിനൊപ്പമുള്ള തുകയായിരുന്നു അന്ന് എൻ്റെ താൽപ്പര്യം. വരുമാനമില്ലാത്തതുകൊണ്ട് ജീവിതം അത്രക്ക് ബുദ്ധിമുട്ടേറിയതായിരുന്നു. സാമ്പത്തികമായി ഒരു മട്ടിൽ കരകയറിയ ശേഷം ഞാൻ ഒരു പുരസ്കാരത്തിനും പുസ്തകങ്ങൾ അയച്ചു കൊടുത്തിട്ടില്ല.
ഓരോ വിഭാഗത്തിലും അവാർഡിന് അർഹമായ പത്ത് കൃതികൾ തെരഞ്ഞെടുക്കുന്നത് അക്കാദമി ലൈബ്രറിയെ അവലംബമാക്കിയാണ്. ഒന്നുംതന്നെ വിട്ടുപോകരുത് എന്നു കരുതിയാണ് എഴുത്തുകാരോട് കൃതികൾ അയക്കാൻ ആവശ്യപ്പെടുന്നത്.
പ്രാഥമികലീസ്റ്റ് തയ്യാറാക്കുന്ന സമിതിയിലും ഫൈനൽ ജൂറിയിലും അക്കാദമി അംഗങ്ങൾ ഉൾപ്പെടേണ്ടതില്ല എന്നാണ് തീരുമാനിച്ചിട്ടുള്ളത്. അധികാരമുണ്ടെങ്കിലും ജൂറിയുടെ തീരുമാനത്തിൽ എക്സികുട്ടീവ് കമ്മിറ്റി ഇടപെടുക പതിവില്ല. ഇതുപറയുമ്പോൾ എല്ലാകാലത്തും ഇങ്ങനെ കൃത്യമായാണ് കാര്യങ്ങൾ നടക്കുന്നത് എന്നു തെറ്റിദ്ധരിക്കരുത്. അതതുകാലത്തെ ഭരണസമിതികൾ തങ്ങളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് മാനദണ്ഡങ്ങളിൽ ഭേദഗതികൾ വരുത്താറുണ്ട്. പ്രാഥമികപരിശോധന മാത്രമല്ല; അന്തിമവിധിയും എക്സിക്യുട്ടീവ് / ജനറൽ കൗൺസിൽ അംഗങ്ങൾ ഉൾപ്പെട്ട സമിതികൾ നിശ്ചയിച്ച ചരിത്രമുണ്ട്. ആരുടെ കാലത്താണ് എന്ന് പറയുന്നില്ല.
ഇപ്പോഴത്തെ അക്കാദമി നേതൃത്വം എന്തായാലും അവാർഡ് നിർണ്ണയത്തിൽ ഉൾപ്പെടാൻ ആഗ്രഹിക്കുന്നില്ല. കൃത്യവും സുതാര്യവുമാണ് നടപടികൾ എങ്കിലും അവാർഡ് നിർണ്ണയം ഇപ്പോഴും "പരിപൂർണ്ണമായും ശരിയായി" നടക്കുന്നു എന്ന് ഞാൻ കരുതുന്നില്ല. വിഷയം സാഹിത്യമായിരിക്കുകയും അഭിരുചികൾ വ്യക്തിനിഷ്ഠമായി തുടരുകയും ചെയ്യുന്ന കാലത്തോളം മൂല്യനിർണ്ണയം എല്ലാവർക്കുമുള്ള ശരിയാവാനിടയില്ല.
സി.പി.ഐ.എം. നേതാവ് എം.സ്വരാജിന് ഉപന്യാസത്തിനുള്ള സി.ബി.കുമാർ എൻ്റോവ്മെൻ്റ് പ്രഖ്യാപിച്ചതാണല്ലോ ഇപ്പോഴത്തെ വിമർശനത്തിനു കാരണം. അവാർഡിനു വേണ്ടി സ്വരാജോ പ്രസാധകരോ പുസ്തകം അയച്ചിട്ടില്ലെന്ന് അക്കാദമി സെക്രട്ടറി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഏറെമുൻപ് തന്നെ പ്രാഥമികപരിശോധനയും ജൂറിമാരുടെ തീർപ്പും ഉണ്ടായിക്കഴിഞ്ഞിരുന്നു. കവറുകൾ തുറന്ന് ടാബുലേഷൻ നടത്താത്തതുകൊണ്ട് സംഗതി ആരും അറിഞ്ഞിരുന്നില്ല എന്നുമാത്രം. നിശ്ചിതകാലയളവിനുള്ളിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു കൃതി മെച്ചപ്പെട്ടതാണെന്ന് പ്രാഥമികപരിശോധന കമ്മിറ്റിക്ക് തോന്നിയാൽ അത് പട്ടികയിൽ ഉൾപ്പെടുത്തുക തന്നെ ചെയ്യും. അക്കാര്യത്തിൽ ഗ്രന്ഥകാരൻ്റെ അനുവാദം ചോദിക്കുക പതിവില്ല. അവാർഡ് പ്രഖ്യാപിച്ചാൽ താൽപ്പര്യമില്ലെങ്കിൽ ഗ്രന്ഥകാരന് അത് നിരസിക്കാവുന്നതാണ്. ഉചിതമായ ആ നടപടിയാണ് എം.സ്വരാജ് ചെയ്തത്. ബാലചന്ദ്രൻ ചുള്ളിക്കാടിനെപ്പോലെ യാതൊരു പുരസ്കാരങ്ങളും സ്വീകരിക്കുകയില്ല എന്ന് നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളവരെ ലീസ്റ്റിൽ ഉൾപ്പെടുത്താറില്ല. പക്ഷേ സ്വരാജ് അങ്ങനെ പ്രഖ്യാപിച്ചിരുന്നില്ല. അവാർഡ് കിട്ടാനിടയുള്ള ഒരു സാഹിത്യകാരനാണ് താൻ എന്ന് അദ്ദേഹം കരുതിയിട്ടുണ്ടാവില്ല.
ഒരു വായനക്കാരൻ എന്ന നിലയിൽ എം.സ്വരാജിൻ്റെ പുസ്തകം ഉപന്യാസത്തിനുള്ള ബഹുമതി കിട്ടാൻ നൂറുശതമാനം അർഹമാണെന്ന് ഞാൻ പറയും. ഹൃദ്യമായ, വായിക്കാൻ പ്രേരിപ്പിക്കുന്ന ഗദ്യശൈലിയാണ് അദ്ദേഹത്തിൻ്റേത്. അതുകൊണ്ടാണ് ആ പുസ്തകം ഇന്ന് ഡി.സി. ബുക് ഷോപ്പിൽ നോവലുകൾക്കൊപ്പം ബെസ്റ്റ് സെല്ലർ ആയിരിക്കുന്നത്.
എഴുത്തും വായനയും പൊതുപ്രവർത്തനത്തിൻ്റെ ഉപാധിയാക്കുന്നവർ തീരെ കുറഞ്ഞുകൊണ്ടിരിക്കുന്ന കാലത്താണ് എം.സ്വരാജ് വലിയ പ്രതീക്ഷയായി നിൽക്കുന്നത്. എഴുത്തും വായനയും അന്യമായവരുടെ ദീനവിലാപങ്ങൾക്കിവിടെ പ്രസക്തിയില്ല.കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ!
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില് ഒരുവന് വിജയ്; പേരമ്പൂരില് കോടികള് ചെലവിട്ട് വീട്, സര്വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications