ഇതരസംസ്ഥാന തൊഴിലാളികളില്‍ മാരക രോഗങ്ങളുടെ ലക്ഷണങ്ങള്‍

  • Posted By:
Subscribe to Oneindia Malayalam

വടകര: ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ നഗരസഭയില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളില്‍ മാരക രോഗങ്ങളുടെ ലക്ഷണങ്ങള്‍. ഇവര്‍ക്കായി രണ്ടു ദിവസം ടൗണ്‍ഹാളില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പിലാണ് എച്ച്‌ഐവി, മലേറിയ തുടങ്ങിയ രോഗമുള്ളതായി കണ്ടെത്തിയിരിക്കുന്നത്.

വിചാരണയില്‍ പ്രോസിക്യൂഷന്‍ വിയര്‍ക്കും... കാരണം ഈ പഴുതുകള്‍, ദിലീപിന് പ്രതീക്ഷയുണ്ട്?

ആറുപേര്‍ക്ക് ഹെപ്പറ്റൈറ്റീസ് ബി എന്ന കരള്‍വീക്കമുണ്ടെന്നും പരിശോധനയില്‍ വ്യക്തമായി.ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യം, ശുചിത്വം എന്നിവ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നഗരസഭാ ഹെല്‍ത്ത് വിഭാഗം മുന്‍കൈ എടുത്താണ് ബുധന്‍, വ്യാഴം ദിവസങ്ങളിലായി ക്യാമ്പ് നടത്തിയത്

vatakara

. ഇവര്‍ക്കായി രജിസ്‌ട്രേഷനും ഹെല്‍ത്ത് കാര്‍ഡും നഗരസഭ നിര്‍ബന്ധമാക്കുകയാണ്. ഹെല്‍ത്ത് കാര്‍ഡ് വിതരണത്തിന്റെ ഭാഗമായാണ് ഓരോരുത്തരുടെയും ആരോഗ്യ നില മനസിലാക്കാന്‍ മെഡിക്കല്‍ക്യാമ്പ് സംഘടിപ്പിച്ചത്.

രണ്ടു ദിവസത്തെ ക്യാമ്പില്‍ അറുന്നൂറിലേറെ പേര്‍ പരിശോധനക്കു വിധേയരായി. ഒന്നുമുതല്‍ 23 വരെയുള്ള വാര്‍ഡുകളിലുള്ളവര്‍ക്ക് ആദ്യദിവസവും ബാക്കിയുള്ളവര്‍ക്ക് രണ്ടാം ദിവസവും ക്യാമ്പ് നടത്തി. എച്ചഐവി, മലേറിയ, മന്ത്, ഹെപ്പറ്റൈറ്റീസ് ബി, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങള്‍ സംബന്ധിച്ച പരിശോധനയാണ് ക്യാമ്പില്‍ പ്രധാനമായും നടത്തിയത്. മലേറിയയുടേയും എച്ചഐവിയുടെയും ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ഇത് സംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്നും ഹെപ്പറ്റൈറ്റീസ് ബി കണ്ടെത്തിയ ആറുപേരെ തുടര്‍ ചികിത്സക്ക് ജില്ലാ ആശുപത്രിയിലേക്ക് അയച്ചതായും മുനിസിപ്പല്‍ ഹെല്‍ത്ത് അധികൃതര്‍ അറിയിച്ചു.

ജില്ല ആശുപത്രി, ജില്ല വെക്ടര്‍ കണ്‍േട്രാള്‍ യൂനിറ്റ്, ആശ ഹോസ്പിറ്റല്‍, ജില്ല ലേബര്‍ ഓഫീസ്, ഫിഷറീസ് ഡിസ്‌പെന്‍സറി എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.

800ഓളം ഇതര സംസ്ഥാന തൊഴിലാളികളാണ് നഗരസഭാ പ്രദേശത്ത് ജോലി ചെയ്യുന്നതായി സര്‍വേയില്‍ കണ്ടെത്തിയത്. ക്യാമ്പിന്റെ മുന്നോടിയായി ഇതരസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിടങ്ങളുടെ ഉടമകള്‍, ജോലിചെയ്യുന്ന സ്ഥാപനങ്ങളുടെ ഉടമകള്‍, മേസ്തിരിമാര്‍ എന്നിവരുടെ യോഗം നഗരസഭ വിളിച്ചുചേര്‍ത്തിരുന്നു.

മാരക രോഗമുള്ളവര്‍ക്ക് കൂടുതല്‍ ചികിത്സ നല്‍കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. ഡിസംബര്‍ ഒന്നു മുതല്‍ പത്ത് വരെ മുനിസിപ്പല്‍ ഓഫീസില്‍ ഹെല്‍ത്ത് ക്ലാസ് ഉണ്ടായിരിക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Symptoms of deadly diseases for other state workers

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്