കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിചാരണയില്‍ പ്രോസിക്യൂഷന്‍ വിയര്‍ക്കും... കാരണം ഈ പഴുതുകള്‍, ദിലീപിന് പ്രതീക്ഷയുണ്ട്?

കേസിലെ നിര്‍ണായക തൊണ്ടിമുതലായ ഫോണ്‍ ഇപ്പോഴും ലഭിച്ചിട്ടില്ല

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
വിചാരണവേളയില്‍ പ്രോസിക്യൂഷൻ വിയർക്കും?

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ വേളയില്‍ ചില കാര്യങ്ങള്‍ പ്രോസിക്യൂഷന് തിരിച്ചടിയായേക്കും. നിര്‍ണായകമായ ചില തെളിവുകള്‍ സമര്‍പ്പിക്കാന്‍ അന്വേഷണത്തിന് ഇപ്പോഴും സാധിച്ചിട്ടില്ലാത്തതു തന്നെയാണ് കാരണം. 650 പേജുകളടങ്ങിയ അനുബന്ധ കുറ്റപത്രമാണ് ബുധനാഴ്ച വൈകീട്ട് അന്വേഷണസംഘം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.
ദിലീപ് ഉള്‍പ്പെടെ കേസില്‍ 12 പ്രതികളുണ്ട്. പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. സുനിക്കെതിരേ ചുമത്തിയ വകുപ്പുകള്‍ തന്നെയാണ് ദിലീപിനെതിരേയും ചുമത്തിയിരിക്കുന്നത്. അതിനിടെ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ കേസിന്റെ വിചാരണ വേഗത്തിലാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാനൊരുങ്ങുകയാണ് അന്വേഷണസംഘം. ഇതിനായി പ്രത്യേക കോടതി വേണമെന്നും പോലീസ് സര്‍ക്കാരിന് അപേക്ഷ നല്‍കും.
വിചാരണ വേളയില്‍ പ്രോസിക്യൂഷനെ ദുര്‍ബലപ്പെടുത്തുന്ന എന്നാല്‍ ദിലീപിന് അനുകൂലമായി കാര്യങ്ങള്‍ മാറാനുള്ള സാധ്യത നിലനില്‍ക്കുന്ന പഴുതുകള്‍ ഇപ്പോഴുമുണ്ട്.

മൊബൈല്‍ ഫോണ്‍

മൊബൈല്‍ ഫോണ്‍

നടിയെ പള്‍സര്‍ സുനിയും ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കേസിലെ നിര്‍ണായക തെളിവാണ്. എന്നാല്‍ ഈ ഫോണ്‍ കണ്ടെത്താന്‍ പോലീസ് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഫലമുണ്ടായിട്ടില്ല. നിര്‍ണായകമായ ഈ തൊണ്ടിമുതലിന്റെ അഭാവം വിചാരണ വേളയില്‍ പ്രോസിക്യൂഷന് തിരിച്ചടിയായേക്കും.
എന്നാല്‍ കുറ്റപത്രം നല്‍കിയാലും ഫോണിനായുള്ള തിരച്ചില്‍ തുടരുമെന്ന് അന്വേഷണസംഘം നേരത്തേ കോടതിയെ അറിയിച്ചിരുന്നു.

സുനി അഭിഭാഷകന് നല്‍കി

സുനി അഭിഭാഷകന് നല്‍കി

കോടതിയില്‍ കീഴടങ്ങാനെത്തിയ ദിവസം രാവിലെ പള്‍സര്‍ സുനി ഈ മൊബൈല്‍ ഫോണ്‍ തന്റെ അഭിഭാഷകനായ പ്രതീഷ് ചാക്കോയ്ക്കു കൈമാറിയിട്ടുണ്ടെന്നാണ് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഫോണിനോടൊപ്പം വസ്ത്രങ്ങളും നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡുമടങ്ങുന്ന ബാഗ് സുനി പ്രതീക്ഷ് ചാക്കേയ്ക്ക് നല്‍കുകയായിരുന്നു. തുടര്‍ന്ന് പ്രതീഷ് ചാക്കോ ഈ ബാഗ് തന്റെ ജൂനിയറായ രാജു ജോസഫിനെ ഏല്‍പ്പിച്ചെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

 നശിപ്പിച്ചെന്നു അഭിഭാഷകന്‍

നശിപ്പിച്ചെന്നു അഭിഭാഷകന്‍

പള്‍സര്‍ സുനി നല്‍കിയ സാധനങ്ങള്‍ നാലു മാസത്തോളം താന്‍ കൈവശം വച്ചതായും പിന്നീട് നശിപ്പിച്ചുവെന്നുമാണ് രാജു ജോസഫ് മൊഴി നല്‍കിയിരിക്കുന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ഫോണിനായുള്ള ചോദ്യം ചെയ്യലില്‍ പള്‍സര്‍ സുനി തുടക്കത്തില്‍ പോലീസിനെ ശരിക്കും വട്ടം കറക്കിയിരുന്നു. ആദ്യം റോഡരികില്‍ ഉപേക്ഷിച്ചെന്നു പറഞ്ഞ സുനി പിന്നീട് താന്‍ കായലിലേക്ക് എറിയുകയായിരുന്നുവെന്നും പോലീസിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
നടിയെ സുനി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അന്വേഷണത്തില്‍ പോലീസിനു ലഭിച്ചിരുന്നു. എന്നാല്‍ യഥാര്‍ഥ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും ഇതുവരെ കണ്ടെത്താനായിട്ടില്ല.

സിം കാര്‍ഡ്

സിം കാര്‍ഡ്

കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്റെ സിം കാര്‍ഡും കേസിലെ നിര്‍ണായക തെളിവുകളിലൊന്നാണ്. ഇതും നശിപ്പിക്കപ്പെടുകയായിരുന്നു. നടിയെ ഉപദ്രവിച്ച പള്‍സര്‍ സുനിയും സംഘവും തന്റെ സിം കാര്‍ഡ് ഊരിയെടുത്തെന്നാണ് സംഭവം നടക്കുമ്പോള്‍ നടിയുടെ വാഹനത്തിന്റെ ഡ്രൈവറായിരുന്ന മാര്‍ട്ടിന്‍ മൊഴി നല്‍കിയത്. എന്നാല്‍ പിന്നീട് ഈ സിം കാര്‍ഡ് നശിപ്പിക്കപ്പെട്ടതാണെന്നാണ് കുറ്റപത്രത്തിലുള്ളത്.
പടമകളിലുള്ള ലാല്‍ ക്രിയേഷന്‍സിന്റെ ഡ്രൈവേഴ്‌സ് ക്വാര്‍ട്ടേഴ്‌സിനു സമീപത്തുള്ള ശുചിമുറിയില്‍ ക്ലോസറ്റില്‍ സിം കാര്‍ഡ് ഇട്ട് ഫ്‌ളഷ് ചെയ്യുകയായിരുന്നുവത്രേ. നടിയുമായി കൊച്ചിയിലേക്ക് പോകവെ പള്‍സര്‍ സുനി വിളിച്ച് കാര്യങ്ങള്‍ ചോദിച്ചതും സന്ദേശങ്ങള്‍ അയച്ചതും ഇതേ സിം കാര്‍ഡിലേക്കാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

 ശബ്ദരേഖ നശിപ്പിക്കപ്പെട്ടു

ശബ്ദരേഖ നശിപ്പിക്കപ്പെട്ടു

പള്‍സര്‍ സുനി പോലീസുകാരനും ഇപ്പോള്‍ കേസിലെ മാപ്പുസാക്ഷിയുമായ അനീഷിന്റെ ഫോണില്‍ നിന്നും ദിലീപിനെ വിളിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ ശബ്ദരേഖ പിന്നീട് നശിപ്പിക്കപ്പെടുകയായിരുന്നു. ഇവ വീണ്ടെടുക്കാന്‍ പോലീസിനു സാധിച്ചിട്ടില്ല.
ആലുവ പോലീസ് ക്ലബ്ബില്‍ വച്ചാണ് അനീഷിന്റെ ഫോണ്‍ വാങ്ങി സുനി ദിലീപിനെ വിളിച്ചത്. മാര്‍ച്ച് മൂന്നിനായിരുന്നു സംഭവം.

നശിപ്പിച്ചത് പോലീസുകാരന്‍ തന്നെ

നശിപ്പിച്ചത് പോലീസുകാരന്‍ തന്നെ

ദിലീപുമായി സംസാസാരിക്കുന്നതിനിടെ പള്‍സര്‍ സുനി ഇവ ഫോണിലേക്ക് റെക്കോര്‍ഡ് ചെയ്തിരുന്നു. ഇത് ഇയാള്‍ അനീഷിനു കേള്‍പ്പിച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഈ ശബ്ദരേഖ ദിലീപിന് എത്തിച്ചുകൊടുക്കാനും ഇയാള്‍ ശ്രമം നടത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
ശബ്ദരേഖ റെക്കോര്‍ഡ് ചെയ്തു സൂക്ഷിച്ച മെമ്മറി കാര്‍ഡ് പിന്നീട് അനീഷ് തന്നെ നശിപ്പിക്കുകയായിരുന്നുവെന്നാണ് കുറ്റപത്രത്തിലുള്ളത്. ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന നിര്‍ണായക തെളിവുകളിലൊന്നായിരുന്നു ഇത്.

പ്രത്യക കോടതി വേണമെന്ന് അന്വേഷണസംഘം

പ്രത്യക കോടതി വേണമെന്ന് അന്വേഷണസംഘം

കേസിന്റെ വിചാരണ എത്രയും പെട്ടെന്നു പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതി വേണമെന്നാവശ്യപ്പെട്ടു സര്‍ക്കാരിനു ഉടന്‍ സര്‍ക്കാരിനു അപേക്ഷ നല്‍കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം.
കേസിന്റെ ഗൗരവസ്വഭാവം കണക്കിലെടുത്ത് സര്‍ക്കാര്‍ ഈ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നാണ് സൂചന. നേരത്തേ വിവാദമായ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് അടക്കമുള്ള ചില വിവാദ കേസുകളുടെ വിചാരണ വേഗം പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതി അനുവദിച്ചിരുന്നു.

വിചാരണ ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍ക്കും

വിചാരണ ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍ക്കും

കേസിന്റെ വിചാരണ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്. വിചാരണ വൈകുകയാണെങ്കില്‍ പല സാക്ഷികളും കൂറുമാറാനുള്ള സാധ്യതയുണ്ടെന്ന് നിയമോപദേശം ലഭിച്ച കാര്യവും അന്വേഷണസംഘം സര്‍ക്കാരിനെ ബോധ്യപ്പെടുത്തും.
കുറ്റപത്രം നല്‍കുന്നതിനു മുമ്പ് തന്നെ ചില സാക്ഷികള്‍ കൂറുമാറിയ കാര്യവും അന്വേഷണസംഘം ചൂണ്ടിക്കാട്ടും.

സിനിമാ മേഖലയില്‍ നിന്ന് നിരവധി സാക്ഷികള്‍

സിനിമാ മേഖലയില്‍ നിന്ന് നിരവധി സാക്ഷികള്‍

സിനിമാ മേഖലയില്‍ നിന്നു 50 ഓളം സാക്ഷികളാണ് കേസിലുള്ളത്. വിചാരണ വൈകിയാല്‍ ദിലീപ് തന്റെ സ്വാധീനം ഉപയോഗിച്ച് ഇവരില്‍ പലരെയും സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്.
ഇതേ തുടര്‍ന്നാണ് കേസിന്റെ വിചാരണ പ്രത്യേക കോടതിയില്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന ആവശ്യം അന്വേഷണസംഘം ഉന്നയിച്ചിരിക്കുന്നത്.

ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ടും

ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ടും

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വരും ദിവസങ്ങളില്‍ അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണസംഘം അപേക്ഷ നല്‍കുക.
ജാമ്യം റദ്ദാക്കണമെങ്കില്‍ നിങ്ങള്‍ക്കു വേണമെങ്കില്‍ അങ്കമാലി കോടതിയെ സമീപിക്കാമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി അന്വേഷണസംഘത്തെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അങ്കമാലി കോടതിയില്‍ അപേക്ഷ നല്‍കുന്നത്.

English summary
Some loopholes may backlash prosecution in trail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X