Get Updates
Get notified of breaking news, exclusive insights, and must-see stories!

സീറോ മലബാർ സഭ ഭൂമി ഇടപാട്; വിഷയം മാർപാപ്പയുടെ മുന്നിലേക്ക്, വൈദിക യോഗത്തിൽ സംഘർഷം...

ഉച്ചയ്ക്ക് ശേഷം ആരംഭിച്ച വൈദിക സമിതി യോഗത്തിലെ ആദ്യ മണിക്കൂറുകളിൽ കൈയാങ്കളിയും സംഘർഷവുമാണ് അരങ്ങേറിയത്.

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് സംബന്ധിച്ച പ്രശ്നം മാർപാപ്പയ്ക്ക് വിടാൻ തീരുമാനം. വിഷയം ചർച്ച ചെയ്യാനായി ശനിയാഴ്ച കൊച്ചിയിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഭൂമി ഇടപാട് വിഷയത്തിൽ വൈദികർ പരസ്യ പ്രതിഷേധത്തിൽ നിന്ന് വിട്ടുനിൽക്കാനും യോഗത്തിൽ ധാരണയായി.

ഉച്ചയ്ക്ക് ശേഷം ആരംഭിച്ച വൈദിക സമിതി യോഗത്തിലെ ആദ്യ മണിക്കൂറുകളിൽ കൈയാങ്കളിയും സംഘർഷവുമാണ് അരങ്ങേറിയത്. കർദ്ദിനാളിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ ചേരിതിരിഞ്ഞ് കൈയാങ്കളിയിൽ ഏർപ്പെട്ടതോടെ യോഗം നിർത്തിവെച്ചു. ഇതിനിടെ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി യോഗസ്ഥലത്ത് നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. പിന്നീട് ഇരുവിഭാഗങ്ങളും തമ്മിൽ ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല.

cardinal

ഉച്ചയ്ക്ക് ശേഷം ആരംഭിച്ച യോഗത്തിൽ 48 വൈദികരാണ് പങ്കെടുത്തത്. അതേസമയം, കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ബിഷപ്പ് ഹൗസിന്റെ പിൻവാതിലിലൂടെയാണ് യോഗസ്ഥലത്തേക്ക് വന്നതെന്നും ആക്ഷേപമുയർന്നു. കർദ്ദിനാളിനെ തടയാനായി ആർച്ച് ഡയോസിസ് മൂവ്മെന്റ് ഓഫ് ട്രാൻസ്പരൻസി എന്ന സംഘടന ബിഷപ്പ് ഹൗസിന് മുന്നിൽ തടിച്ചുകൂടിയിരുന്നു. ഇക്കാരണത്താലാണ് കർദ്ദിനാൾ പിൻവാതിൽ വഴി ബിഷപ്പ് ഹൗസിലേക്ക് പ്രവേശിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+