കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടേക്ക് ഒഫ് സിനിമയിലെ യഥാര്‍ഥ നായികയെ മറന്നെന്ന്; മെറീന ജോസിനെ അവാര്‍ഡിന് തെരഞ്ഞെടുത്ത് ഫെയ്‌സ്ബുക്ക് കൂട്ടായ്മ

Google Oneindia Malayalam News

കോഴിക്കോട്: ടേക്ക് ഓഫ് എന്ന സിനിമയിലെ യഥാര്‍ഥ കഥാപാത്രം കൂരാച്ചുണ്ട് സ്വദേശി മെറീന ജോസിനെ സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ മറന്നെന്ന് കൂരാച്ചുണ്ട് മലയോരം ഫെയ്‌സ്ബുക്ക് കൂട്ടായ്മ. തിക്രിത്തില്‍ നഴ്‌സായിരുന്ന മെറീനയുടെ അനുഭവങ്ങളാണ് പിന്നീട് ടേക്ക് ഒഫ് എന്ന സിനിമയായി രൂപപ്പെട്ടത്. സ്വന്തം ജീവിതം സിനിമയായപ്പോഴും മെറീന ജോസ് അവഗണിക്കപ്പെട്ടു. തീവ്രവാദികളുടെ പിടിയില്‍ ഇരിക്കുമ്പോള്‍ മെറീന പകര്‍ത്തിയ ചിത്രങ്ങള്‍ പോലും സിനിമയില്‍ ഉപയോഗിക്കപ്പെട്ടു.

കലക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചും അവാര്‍ഡുകള്‍ വാരിക്കൂട്ടിയും സിനിമ മുന്നേറിയപ്പോള്‍ യഥാര്‍ഥ നായികയോട് കാണിച്ചത് കടുത്ത വഞ്ചനയും പരിഹാസവുമാണെന്ന് കൂട്ടായ്മ ഭാരവാഹികള്‍ പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് മെറീന ജോസിന് സമാന്തര പുരസ്‌കാരം നല്‍കും. 50,000 രൂപയും പ്രശസ്തിപത്രവുമാണ് നല്‍കുക. ഏപ്രില്‍ 26ന് വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിക്ക് പ്രമുഖ ചലച്ചിത്രപ്രവര്‍ത്തകന്‍ പിടി കുഞ്ഞുമുഹമ്മദ് പുരസ്‌കാരം സമ്മാനിക്കും. ഇതോടൊപ്പം മറ്റു രണ്ടു പുരസ്‌കാരങ്ങള്‍കൂടി മലയോരം കൂട്ടായ്മ നല്‍കും.

 takeoff

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കൈരളി ടിവി റിജ്യനല്‍ ചീഫ് പിവി കുട്ടനാണ് പുരസ്‌കാരം. അഴിമതിതെക്കിതാരായ നിലപാടുകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ഗ്രാമീണ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനും ജീവകാരുണ്യ മേഖലയ്ക്കും നല്‍കുന്ന സംഭാവനകള്‍ മുന്‍നിര്‍ത്തി പേരാമ്പ്ര ചങ്ങരോത്ത് സി.എച്ച് ഇബ്രാഹിം കുട്ടിക്കും പുരസ്‌കാരം നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.6500 അംഗങ്ങളുള്ള കൂട്ടായ്മയാണ് കൂരാച്ചുണ്ട് മലയോരം ഫെയ്‌സ്ബുക്ക് കൂട്ടായ്മ. ഗ്രൂപ്പ് അഡ്മിന്‍മാരായ കുഞ്ഞഹമ്മദ് കൂരാച്ചുണ്ട്, കവി മൂസ എരവത്ത്, നിഥിന്‍ ഇ.ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

English summary
take of film; real heroine forgotten by film workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X