കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കബനിയിലെ വെള്ളത്തിനായി തമിഴ്നാട് കോടതിയില്‍

  • By Meera Balan
Google Oneindia Malayalam News

Supreme Court
ദില്ലി: മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതിയില്‍ അനുകൂലവിധി ഉണ്ടായ സാഹചര്യത്തില്‍ കേരളത്തിനെതിരായ ജല തര്‍ക്കകേസുകള്‍ ശക്തമാക്കാന്‍ തമിഴ്‌നാട് ശ്രമിയ്ക്കുന്നു. കബനി നദിയില്‍ കേരളത്തിന് അവകാശപ്പെട്ട ജലത്തിനാണ് തമിഴ്‌നാട് അവകാശവാദം ഉന്നയിച്ചിരിയ്ക്കുന്നത്. കാവേരി ട്രിബ്യൂണല്‍ കേരളത്തിന് അനുവദിച്ച 21 ടിഎംസി വെള്ളം വിട്ടുതരണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം.ഇത് സംബന്ധിച്ച അവകാശവാദവുമായി തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ചു.

വയനാട്ടില്‍ നിന്ന് ഉത്ഭവിച്ച് കാവേരി നദിയിലേക്ക് ഒഴുകുന്ന കബനി നദിയിലെ 21 ടിഎംസി ജലത്തിനുള്ള അവകാശം കേരളത്തിനാണ്. എന്നാല്‍ ഇതില്‍ 16 ടിഎംസി ജലവും കേരളം പാഴിക്കളയുന്നെന്നാണ് തമിഴ്‌നാട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്.

ജലം പാഴാക്കി കളയുന്നതിനാല്‍ തന്നെ കേരളത്തിന് കബനിയിലെ ജലം ഉപയഗിയ്ക്കാനുള്ള അവകാശമില്ലെന്നും ഈ ജലം തമിഴ്‌നാടിന് വിട്ടു തരണമെന്നുമാണ് ആവശ്യം. മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്‌നാടിന് അനുകൂലവിധി പുറപ്പെടുവിച്ച ചീഫ് ജസ്റ്റിസ് ആര്‍എം ലോധയുടെ ബെഞ്ചില്‍ തന്നെയാണ് കബനി നദീജലതര്‍ക്കം സംബന്ധിച്ച ഹര്‍ജിയും നല്‍കിയിരിയ്ക്കുന്നത്.

വേനല്‍ അവധിയ്ക്ക് ശേഷം ഹര്‍ജി കോടതി പരിണഗിയ്ക്കും. നെയ്യാര്‍ ഡാമില്‍ നിന്നും ജലം വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാടി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. വേനല്‍ക്കാലത്തെത്തുടര്‍ന്ന തമിഴ്‌നാട്ടില്‍ കുടിവെള്ളക്ഷാമവും കൃഷിനാശവും രൂക്ഷമാണെന്ന് തമിഴ്‌നാട് സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.

English summary
Tamil Nadu claiming that Kabani water belongs to them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X