കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'താനൂരില്‍ കലാപത്തിന് ശ്രമിക്കുന്നത് ലീഗ്',പോലീസിനെതിരെ എല്‍ഡിഎഫ്, തിരിച്ചടിക്കുമെന്ന് ഡിവൈഎഫ്‌ഐ

നിയമം കൈയിലെടുത്ത പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.

Google Oneindia Malayalam News

മലപ്പുറം: താനൂരില്‍ കലാപം അഴിച്ചുവിടാനാണ് മുസ്ലീം ലീഗിന്റെ ശ്രമമെന്ന് എല്‍ഡിഎഫ് ജില്ലാ നേതൃത്വം. താനൂരിലെ സംഘര്‍ഷം നേരിടുന്നതില്‍ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായും ഇടതുമുന്നണി നേതാക്കള്‍ വ്യക്തമാക്കി. പോലീസുകാരുടെ ഭാഗത്ത് നിന്നുണ്ടായത് നിയമലംഘനമാണ്, നിയമം കൈയിലെടുത്ത പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കരുതെന്ന് ഉമ്മന്‍ചാണ്ടി? പാണക്കാട് രഹസ്യ ചര്‍ച്ച...മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കരുതെന്ന് ഉമ്മന്‍ചാണ്ടി? പാണക്കാട് രഹസ്യ ചര്‍ച്ച...

ലീഗ് എംഎല്‍എമാര്‍ സ്ത്രീകളെ അപമാനിക്കുന്നുവെന്ന് താനൂര്‍ എംഎല്‍എ,ആക്രമത്തിന് പിന്നില്‍ വിദേശ സഹായം?ലീഗ് എംഎല്‍എമാര്‍ സ്ത്രീകളെ അപമാനിക്കുന്നുവെന്ന് താനൂര്‍ എംഎല്‍എ,ആക്രമത്തിന് പിന്നില്‍ വിദേശ സഹായം?

താനൂരിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം തീരദേശത്ത് കലാപം അഴിച്ചുവിടാനാണ് മുസ്ലീം ലീഗ് ശ്രമിക്കുന്നതെന്നും, സിപിഎം പ്രവര്‍ത്തകരെ വ്യാപകമായി ആക്രമിക്കുയാണെന്നും ഇടതു നേതാക്കള്‍ ആരോപിച്ചു. മുസ്ലീം ലീഗ് അക്രമത്തെ സഹായിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നും, നിരപരാധികളായവര്‍ക്കെതിരെ നടപടിയെടുക്കന്നത് പോലീസ് അവസാനിപ്പിക്കണമെന്നും സിപിഎം നേതാക്കള്‍ ആവശ്യപ്പെട്ടു. അതേസമയം, മുസ്ലീം ലീഗ് അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന് ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റിയും അറിയിച്ചു.

തിരഞ്ഞെടുപ്പിന് ശേഷം വ്യാപക അക്രമം...

തിരഞ്ഞെടുപ്പിന് ശേഷം വ്യാപക അക്രമം...

താനൂര്‍ തീരദേശത്ത് സിപിഎം-ലീഗ് സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി അബ്ദുറഹിമാനെ ആക്രമിച്ചിരുന്നു. പിന്നീട് നിയമസഭ തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി താനൂരില്‍ മുസ്ലീം ലീഗ് പരാജയപ്പെടുകയും ചെയ്തു. തിരഞ്ഞെടുപ്പിന് ശേഷം പ്രദേശത്ത് സിപിഎം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നത് നിത്യസംഭവമായിരുന്നു.

വീടുകള്‍ കത്തിച്ചു...

വീടുകള്‍ കത്തിച്ചു...

പ്രദേശത്ത് നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായാണ് ഞായറാഴ്ച് രാത്രിയും ആക്രമണമുണ്ടായത്. രാത്രിയിലുണ്ടായ അക്രമത്തില്‍ ഇരുവിഭാഗവും സംഘടിക്കുകയു ആയുധങ്ങളുപയോഗിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഒട്ടേറേ വീടുകള്‍ ബോംബേറില്‍ കത്തിനശിക്കുകയും ചെയ്തു.

പോലീസിന്റെ നടപടികള്‍....

പോലീസിന്റെ നടപടികള്‍....

പ്രദേശത്ത് അക്രമം നടത്തിയത് പോലീസാണെന്നാണ് ഇരുവിഭാഗവും ആരോപിക്കുന്നത്. വാഹനങ്ങള്‍ തകര്‍ത്തത് പോലീസുകാരാണെന്നാണ് പ്രദേശവാസികളും പറയുന്നത്. രാത്രിയില്‍ വീടുകളില്‍ കയറിവരുന്ന പോലീസ് സ്ത്രീകള്‍ക്ക് നേരെ അസഭ്യം പറയുന്നതായും ആരോപണമുണ്ട്. ലീഗിന് പുറമേ സിപിഎമ്മും ഇടതുമുന്നണിയും പോലീസിനെതിരെ ആരോപണമുന്നയിച്ചിരുന്നു.

English summary
Tanur Conflict; ldf and cpim against police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X