Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരയായ തനിക്കെതിരേ ജാമ്യമില്ലാ വകുപ്പ്... ടാക്‌സി ഡ്രൈവര്‍ ഹൈക്കോടതിയിലേക്ക്, പോലീസ് കുടുങ്ങും

സപ്തംബര്‍ 20നു കൊച്ചിയിലെ വൈറ്റിലയിലാണ് സംഭവം നടന്നത്

കൊച്ചി: യുവതികളുടെ ആക്രമണത്തിനു ഇരായ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ ഷെഫീഖ് നീതി തേടി ഹൈക്കോടതിയിലേക്ക്. ഈ മാസം 20നാണ് ഷെഫീഖിനെ മൂന്നു യുവതികള്‍ ചേര്‍ന്നു ക്രൂരമായി മര്‍ദ്ദിച്ചത്.

എന്നാല്‍ മരട് പോലീസ് ഷെഫീഖിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തപ്പോള്‍ യുവതികള്‍ക്കെതിരേ നിസാര വകുപ്പുകള്‍ മാത്രമാണ് ചുമത്തിയത്. ഇതിനെ തുടര്‍ന്നാണ് ഷെഫീഖ് കോടതിയെ സമീപിക്കുന്നത്.

എഫ്‌ഐആര്‍ റദ്ദാക്കണം

എഫ്‌ഐആര്‍ റദ്ദാക്കണം

തനിക്കെതിരേ പോലീസ് ചുമത്തിയ എഫ്‌ഐഎര്‍ റദ്ദാക്കണമെന്ന ആവശ്യവുമായാണ് ഷെഫീഖ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നത്. മര്‍ദ്ദനമേറ്റിട്ടും തനിക്കെതിരേയാണ് പോലീസ് കേസെടുത്തതെന്നും ഇയാള്‍ ചൂണ്ടിക്കാട്ടുന്നു.

 നീതി ലഭിച്ചില്ല

നീതി ലഭിച്ചില്ല

നഗരമധ്യത്തില്‍ വച്ചു പട്ടാപ്പകല്‍ തന്നെ മൂന്നു യുവതികള്‍ ചേര്‍ന്നു മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും ദൃക്‌സാക്ഷികളും ഉണ്ടായിട്ടും പോലീസില്‍ നിന്നും തനിക്കു നീതി ലഭിച്ചില്ലെന്നു ഷെഫീഖ് പറയുന്നു.

ക്രിമിനല്‍ പശ്ചാത്തലം

ക്രിമിനല്‍ പശ്ചാത്തലം

സീരിയല്‍ നടിയടക്കം മൂന്നു യുവതികള്‍ ചേര്‍ന്നാണ് ഷെഫീഖിനെ നാട്ടുകാരുടെ മുന്നിലിട്ടു ക്രൂരമായി മര്‍ദ്ദിച്ചത്. ഇവരുടെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

യുവതികള്‍ക്കെതിരേ നിസാര വകുപ്പുകള്‍

യുവതികള്‍ക്കെതിരേ നിസാര വകുപ്പുകള്‍

ഷെഫീഖിനെ ആക്രമിച്ച മൂന്നു യുവതികള്‍ക്കുമെതിരേ നിസാര കുറ്റങ്ങളാണ് മരട് പോലീസ് ചുമത്തിയിട്ടുള്ളത്. ഇതില്‍ കള്ളക്കളി നടന്നിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു.

പുറത്തിറങ്ങാന്‍ കഴിയുന്നില്ല

പുറത്തിറങ്ങാന്‍ കഴിയുന്നില്ല

മാനസികമായും ശാരീരികുമായുമെല്ലാം തനിക്കാണ് തിരിച്ചടി നേരിട്ടത്. സമൂഹത്തില്‍ അപമാനിതനുമാക്കപ്പെട്ടു. വീടിനു പുറത്തു പോലും ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് തനിക്കുള്ളതെന്നും ഷെഫീഖ് പറഞ്ഞു.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

സപ്തബര്‍ 20ന് മൂന്നു യുവതികള്‍ ചേര്‍ന്നു ഷെയര്‍ ടാക്‌സി ബുക്ക് ചെയ്യുകയായിരുന്നു. എന്നാല്‍ ഈ ഷെറീഖിന്റെ കാറില്‍ മറ്റൊരു യാത്രക്കാരനെ കണ്ടതോടെ യുവതികള്‍ അയാളെ ഇറക്കിവിടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഷെഫീഖ് ഇതിനു തയ്യാറാവാത്തതിനെ തുടര്‍ന്നാണ് യുവതികള്‍ ആക്രമണം നടത്തിയത്.

ആശുപത്രിയില്‍ കഴിഞ്ഞു

ആശുപത്രിയില്‍ കഴിഞ്ഞു

കരിങ്കല്ല് കൊണ്ട് തലയ്ക്കടിക്കുകയും ഷെഫീഖിന്റെ മുണ്ടും അടിവസ്ത്രവുമെല്ലാം യുവതികള്‍ വലിച്ചു കീറുകയും ചെയ്തു. പരിക്കേറ്റതിനെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഷെഫീഖ് പിന്നീട് ഡിസ്ചാര്‍ജാവുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+