പദ്ധതികള്‍ സമയത്ത് പൂര്‍ത്തിയാകുമ്പോള്‍ മാത്രമേ നികുതിദായകർ അംഗീകരിക്കപ്പെടുകയുള്ളു: മോദി
ദില്ലി: പദ്ധതികള്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാകുമ്പോള്‍ മാത്രമാണ് നികുതിദായകരായ സാധാരണ ജനങ്ങള്‍ അംഗീകരിക്കപ്പെടുകയുള്ളുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വര്‍ഷങ്ങളോളം മുടങ്ങാതെ കൃത്യസമയത്തു പൂര്‍ത്തിയാകുമ്പോള്‍ മാത്രമേ ഗവണ്മെന്റിന്റെ പദ്ധതികള്‍ ലക്ഷ്യത്തിലെത്തുകയുള്ളൂ. അപ്പോള്‍ മാത്രമേ രാജ്യത്തെ നികുതിദായകന്‍ അംഗീകരിക്കപ്പെടുകയുള്ളൂവെന്നാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. ഡല്‍ഹിയില്‍ 'വാണിജ്യ ഭവന്റെ' ഉദ്ഘാടനം നിര്‍വഹച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'നിര്യാത്' പോര്‍ട്ടലിനും പ്രധാനമന്ത്രി തുടക്കം കുറിച്ചു.
ദിലീപ് കേസില്‍ അക്കാര്യത്തില്‍ അഭിമാനം; വിജയ് ബാബുവിന്റെ കാര്യത്തില്‍ അങ്ങനെയല്ല: മാലാ പാർവതി
പുതിയ ഇന്ത്യക്കായി കഴിഞ്ഞ 8 വര്‍ഷമായി രാജ്യം സഞ്ചരിക്കുന്ന പൗര കേന്ദ്രീകൃത ഭരണനിര്‍വഹണത്തിലേക്കുള്ള പ്രയാണത്തില്‍ മറ്റൊരു സുപ്രധാന ചുവടുവയ്പാണ് ഇന്നത്തേതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പുതിയതും ആധുനികവുമായ വാണിജ്യമന്ദിരവും കയറ്റുമതി പോര്‍ട്ടലും രാജ്യത്തിനു ലഭിച്ചു. ഒരെണ്ണം ഭൗതികവും രണ്ടാമത്തേത് ഡിജിറ്റലുമായ അടിസ്ഥാനസൗകര്യമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ആദ്യ വ്യവസായ മന്ത്രി ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ചരമവാര്‍ഷികം കൂടിയാണിന്ന് എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. "അദ്ദേഹത്തിന്റെ നയങ്ങളും തീരുമാനങ്ങളും ദൃഢനിശ്ചയവും അവയുടെ പൂര്‍ത്തീകരണവും സ്വതന്ത്ര ഇന്ത്യക്കു ദിശാബോധം നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ഇന്നു രാജ്യം അദ്ദേഹത്തിനു വിനീതമായി ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു" - പ്രധാനമന്ത്രി മോദി പറഞ്ഞു.
മന്ത്രാലയത്തിന്റെ പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ പരാമര്‍ശിച്ച്, വ്യവസായനടത്തിപ്പു സുഗമമാക്കുന്നതിനുള്ള പ്രതിജ്ഞ പുതുക്കാനുള്ള സമയമാണിതെന്നു പ്രധാനമന്ത്രി പറഞ്ഞു. സുഗമമായ പ്രാപ്യമാക്കലാണ് ഇവ രണ്ടും തമ്മിലുള്ള ബന്ധമെന്ന് അദ്ദേഹം പറഞ്ഞു. ഗവണ്മെന്റുമായി ആശയവിനിമയം നടത്തുന്നതിനു തടസങ്ങളൊന്നും ഉണ്ടാകരുത്. ഗവണ്മെന്റിലേക്കുള്ള എത്തിപ്പെടല്‍ സുഗമമാക്കുക എന്നതു ഗവണ്മെന്റിന്റെ മുന്‍ഗണനയാണെന്നും അദ്ദേഹം പറഞ്ഞു. ഈ കാഴ്ചപ്പാടു ഗവണ്മെന്റ് നയങ്ങളില്‍ വ്യക്തമായി പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമീപകാലത്തെ പല ഉദാഹരണങ്ങളും പരാമര്‍ശിച്ച്, പുതിയ ഇന്ത്യയുടെ പുതിയ തൊഴില്‍ സംസ്കാരത്തില്‍, പൂര്‍ത്തീകരണ തീയതി സാധാരണ പ്രവര്‍ത്തന പ്രക്രിയയുടെ ഭാഗമാണെന്നും അതു കര്‍ശനമായി പാലിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വര്‍ഷങ്ങളോളം മുടങ്ങാതെ കൃത്യസമയത്തു പൂര്‍ത്തിയാകുമ്പോള്‍ മാത്രമേ ഗവണ്മെന്റിന്റെ പദ്ധതികള്‍ ലക്ഷ്യത്തിലെത്തുകയുള്ളൂ. അപ്പോള്‍ മാത്രമേ രാജ്യത്തെ നികുതിദായകന്‍ അംഗീകരിക്കപ്പെടുകയുള്ളൂവെന്നും പ്രധാനമന്ത്രി പറഞ്ഞു. പിഎം ഗതിശക്തി ദേശീയ ആസൂത്രണപദ്ധതിയുടെ രൂപത്തിലുള്ള ആധുനിക പ്ലാറ്റ്ഫോം കൂടി ഇപ്പോള്‍ നമുക്കുണ്ട്. ഈ വാണിജ്യഭവന്‍ രാജ്യത്തിനു 'ഗതി ശക്തി' പകരുമെന്നും അദ്ദേഹം പറഞ്ഞു.