കാട്ടിലെ തടി തേവരുടെ ആന, എന്നാല്‍ അമ്പലത്തിലേക്ക് തേക്ക് തടി പോരട്ടെ; ജയരാജന് വീണ്ടും കുരുക്ക്
വ്യവസായ മന്ത്രിയുടെ ഔദ്യോഗിക ലെറ്റര്‍പാഡിലാണ് ജയരാജന്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത് എന്നാണ് ആക്ഷേപം
കണ്ണൂര്‍: കുടുംബ ക്ഷേത്രത്തിലെ കൊടിമര നിര്‍മാണത്തിന് വനം വകുപ്പിനോട് ഇപി ജയരാജൻ സൗജ്യന്യമായി തേക്ക് തടി ആവശ്യപ്പെട്ടെന്നാണ് ആരോപണം. ഇപി ജയരാജന്‍ വ്യവസായ മന്ത്രിയായിരിക്കെയാണ് കുടുംബക്ഷേത്രത്തിലെ കൊടിമര നിര്‍മാണത്തിന് തേക്ക് ആവശ്യപ്പെട്ട് വനം വകുപ്പിന് കത്തെഴുതിയത് എന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ ജയരാജൻ നൽകിയ വിശദീകരണം മറ്റ് ചില വിവാദങ്ങളിലേക്കാണ് നയിച്ചത്.

സൗജന്യമായി മരം നല്‍കാന്‍ നിയമം അനുവദിക്കാത്തതിനാല്‍ വനംവകുപ്പ് കത്ത് തള്ളി. വ്യവസായ മന്ത്രിയുടെ ഔദ്യോഗിക ലെറ്റര്‍പാഡിലാണ് ജയരാജന്‍ ശുപാര്‍ശ നല്‍കിയത് എന്നായിരുന്നു വാർത്ത. എന്നാൽ തനിക്ക് കിട്ടിയ അപേക്ഷ കൈമാറുക മാത്രമാണ് ചെയ്തത് എന്ന് ജയരാജൻ വിശദീകരിച്ചു.
ജയരാജന്റെ കത്ത് വനം മന്ത്രിയുടെ ഓഫീസ് ചീഫ് കണ്‍സര്‍വേറ്റര്‍ക്ക് വനം മന്ത്രിയുടെ ഓഫീസ് കൈമാറി. എന്നാല്‍ സൗജന്യമായി തേക്ക് നല്‍കാനാവില്ലെന്ന് ചീഫ് കണ്‍സര്‍വേറ്റര്‍ നിലപാടെടുത്തു. ഇത് വനംവകുപ്പു തന്നെ ജയരാജനെ അറിയിച്ചെന്നാണ് വിവരം.
കണ്ണൂര്‍ ഇരിണാവ് ക്ഷേത്രനവകരണത്തിനാണ് ജയരാജന്‍ തേക്ക് ആവശ്യപ്പെട്ടത്. വനം മന്ത്രി കെ രാജു ആവശ്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര് ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസകര്‍ക്ക് കത്ത് കൈമാറി. ഫോറസ്റ്റ് ഓഫീസര്‍ ക്ഷേത്രനിര്‍മ്മാണം നടക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി തേക്കിനായി അന്വേഷണം നടത്തി.
കണ്ണവം വനത്തിലാണ് തേക്കിനായി അന്വേഷണം നടന്നത്. വനത്തില്‍ തേക്കില്ലെന്ന് കണ്ട് ഇത്ര അളവില്‍ തേക്ക് സൗജന്യമായി നല്‍കാനാവില്ലെന്ന് കാട്ടി വനം വകുപ്പിന് മറുപടി നല്‍കി.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications