പേരാമ്പ്ര ബൈപ്പാസ് നിർമ്മാണ സാങ്കേതിക പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും- മന്ത്രി ടിപി രാമകൃഷ്ണണൻ

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര: പേരാമ്പ്ര പയ്യോളി, പേരാമ്പ്ര ചാനിയം കടവ് റോഡുകളുടെ പരിഷ്കരണ പ്രവർത്തികൾ രണ്ടാഴ്ചക്കുള്ളിൽ ആരംഭിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണണൻ.
327 ലക്ഷം രൂപ ചിലവിൽ പൊതുമരാമത്ത് നടപ്പാക്കുന്ന കൽപത്തൂർ വായനശാല - വെള്ളിയൂർ-കാപ്പുമ്മൽ റോഡിന്റേയും, മൂന്ന് കോടി രൂപ വിനിയോഗിച്ച് പൂർത്തിയാക്കുന്ന ചക്കിട്ടപാറ - നരി നട - കൂരാച്ചുണ്ട് റോഡിന്റെയും നവീകരണ പ്രവർത്തികൾ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

രാത്രി വനിതാ പോലീസ് ഉദ്യോഗസ്ഥയെ പിന്തുടർന്നു, ലൈംഗിക ചേഷ്ടകൾ കാണിച്ചു, പിന്നീട് സംഭവിച്ചത്...

പേരാമ്പ്ര ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് നിലവിലുള്ള സാങ്കേതിക പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാനാകുമെന്നും, റോഡ് പ്രവർത്തിക്ക് സർക്കാർ 30 കോടി അനുവദിച്ചിട്ടുണ്ടെന്നും നിയോജക മണ്ഡലത്തിൽ ഗതാഗത രംഗത്ത് വൻ പുരോഗതി ലക്ഷ്യമിടുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

minister

റോഡ് പ്രവർത്തികളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിലും, പുനരുദ്ധാരണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിലും പൊതുമരാമത്ത് വകുപ്പധികൃതർ കാര്യക്ഷമമായി ഇടപെടണം.

ദിലീപിന്റെ കേസ് ഒന്നുമല്ല; മലയാള സിനിമയ്ക്ക് ശരിക്കുമുള്ള 'ഷോക്ക്' ഉടൻ... കറന്റിനേക്കാൾ വലിയ ഷോക്ക്

പ്രവർത്തികൾ ലക്ഷ്യം കാണുന്നതിന് ജനങ്ങളുടെ സഹകരണമുണ്ടാകണം. നിസാര പ്രശ്നങ്ങളുടെ പേരിൽ പ്രവർത്തി തടസപ്പെടുന്ന സാഹചര്യമുണ്ടാക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വികസനം മുൻ നിർത്തിയുള്ള പ്രവർത്തികളുടെ ഭാഗമായി റോഡ് വീതി കൂട്ടാനുള്ള ഭൂമി സ്വമേധയാ വിട്ടു നൽകാൻ ഉടമകൾ തയ്യാകണം.

റോഡ് നിർമ്മിക്കുമ്പോൾ അഴുക്കുചാൽ,കാൽനടയാത്രക്കാർക്കുള്ള സൗകര്യം എന്നിവ ഉറപ്പാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. കൽപത്തൂർ വായനശാലയിൽ നടന്ന ചടങ്ങിൽ, നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി എം കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് അസി.എക്സി.എഞ്ചിനീയർ എൻ ശ്രീജിത്ത് റിപ്പോർട്ടവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്തംഗം സുജാത മനക്കൽ, മണ്ഡലം വികസന മിഷൻ ജനറൽ കൺവീനർ എം കുഞ്ഞമ്മദ്, കെ ടി ബി കൽപത്തൂർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി എം ബാബു, കെ കെ മൂസ, പഞ്ചായത്തംഗങ്ങളായ സുനിത മലയിൽ, ഷിജി കൊട്ടാറക്കൽ, ഗീത കല്ലായി, രാഷ്ട്രീപാർട്ടി പ്രതിനിധികളായ സി ബാബുരാജ്, ശശികുമാർ അമ്പാളി, ടി പി നാസർ, കെ ഇ സേതുമാധവൻ സംബന്ധിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി എൻ ശാരദ സ്വാഗതവും, ഗ്രാമ പഞ്ചായത്തംഗം കെ യു ജിതേഷ് നന്ദിയും പറഞ്ഞു. ഡോക്ടറേറ്റ് ലഭിച്ച അഞ്ജുഷക്ക് പഞ്ചായത്തിന്റെ ഉപഹാരം മന്ത്രി സമ്മാനിച്ചു.

English summary
technical problems of perambra bypass should be immediately solve- minister tp ramakrishnan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്