കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടിയേരിക്ക് ടിക്കാറാം മീണയുടെ മറുപടി; കള്ളവോട്ട് മൂടിവെക്കേണ്ട കാര്യമല്ല, വേദനാജനകം...

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോ‌ടിയേരി ബാലകൃഷ്ണന് ചുട്ട മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ. മുഖ്യതിര‍ഞ്ഞെടുപ്പ് ഓഫിസര്‍ യുഡിഎഫിന്റെ വലയില്‍ വീണെന്ന പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്രവും നീതിപൂര്‍വവുമായേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. കള്ളവോട്ട് മൂടിവയ്ക്കേണ്ട കാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.

<strong>ഹേമന്ദ് കര്‍ക്കറെയുടെ പോലീസ് ജീവിതം തെറ്റാണെങ്കില്‍ ചോദ്യം ചെയ്യും, വിവാദവുമായി സുമിത്ര മഹാജന്‍!!</strong>ഹേമന്ദ് കര്‍ക്കറെയുടെ പോലീസ് ജീവിതം തെറ്റാണെങ്കില്‍ ചോദ്യം ചെയ്യും, വിവാദവുമായി സുമിത്ര മഹാജന്‍!!

കണ്ണൂര്‍ കലക്ടറുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണു നടപടിയെടുത്തത്. തുടർന്നും ഇങ്ങനെ തന്നെ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ രാഷ്ട്രീയ കക്ഷികളോടും സമദൂരം പാലിക്കുന്നയാളാണു താനെന്നും കള്ളവോട്ടു പ്രശ്നത്തിൽ യുഡിഎഫിന്റെ സമ്മർദ്ദത്തിൽ വീണെന്ന കോടിയേരിയുടെ പ്രസ്താവന വേദനാജനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Teeka Ram Meena

ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവരും ബഹുമാനപ്പെട്ടവരുമായ നേതാക്കള്‍ ഇങ്ങനെ പറയരുതെന്നും അദ്ദേഹം വ്യക്തമാക്കി. എതിർകക്ഷിയെ കേൾക്കാതെ തീരുമാനം എടുത്തുവെന്ന ആരോപണം ശരിയല്ല. അന്വേഷണത്തിന്റെ ഭാഗമായി കലക്ടർ അവരുടെ മൊഴി എടുത്തിരുന്നു, കലക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എല്ലാ തീരുമാനവും വന്നത്.

ജോലിക്കിടെ തനിക്ക് അസുഖകരമായ തീരുമാനങ്ങൾ എടുക്കേണ്ടി വരാറുണ്ട്. അതിൽ രാഷ്ട്രീയം കാണുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. തെങ്കിലും പാർട്ടിക്കു വേണ്ടി പ്രവർത്തിക്കുന്നയാളല്ല താൻ. ജനങ്ങൾക്കും ഭരണഘടനയ്ക്കും വേണ്ടി പ്രവർത്തിക്കുന്ന തനിക്കെതിരെ രാഷ്ട്രീയ ആരോപണം ഉന്നയിക്കുന്നത് വേദനയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രാഷ്ട്രീയ നേതാക്കളോടും ബഹുമാനമുണ്ട്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ തകരാർ കൂടുതലായിരുന്നുവെന്ന കെ മുരളീധരന്റെ ആക്ഷേപവും ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
Teeka Ram Meena gives reply to Kodiyeri on bogus vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X