കള്ളനു വേണ്ടി കെണി, കുടുങ്ങിയത് കള്ളക്കാമുകന്‍... 17 കാരന്‍റെ വെളിപ്പെടുത്തലില്‍ നാട്ടുകാര്‍ ഞെട്ടി

  • Posted By: Desk
Subscribe to Oneindia Malayalam

വരാപ്പുഴ: എറണാകുളം ജില്ലയിലെ വരാപ്പുഴയില്‍ കഴിഞ്ഞ ദിവസം രസകരമായ ഒരു സംഭവം നടന്നു. കള്ളന്‍മാരുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് ഇവിടെ നാട്ടുകാര്‍ കുറച്ചു ദിവസമായി രാത്രി നിരീക്ഷണത്തിലായിരുന്നു. കള്ളനു പകരം പക്ഷെ നാട്ടുകാര്‍ പിടികൂടിയത് 17കാരനായ കാമുകനെയായിരുന്നു.

മരുമകളുടെ അവിഹിതം ഭര്‍തൃമാതാവ് നേരില്‍ കണ്ടു? പിന്നീട് സംഭവിച്ചത്... മരുമകള്‍ പിടിയില്‍

നാട്ടുകാര്‍ കൈയോടെ പിടികൂടി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൗമാരക്കാരന്‍ എല്ലാം വെളിപ്പെടുത്തിയത്.

കവര്‍ച്ചാഭീതി

കവര്‍ച്ചാഭീതി

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കവര്‍ച്ചാ ഭീതിയുണ്ടായിരുന്ന പ്രദേശത്താണ് നാട്ടുകാര്‍ ഉറക്കമൊഴിച്ചു കള്ളനെ പിടിക്കാന്‍ റോന്തുചുറ്റിയത്.

പതുങ്ങി നിന്ന 17 കാരന്‍

പതുങ്ങി നിന്ന 17 കാരന്‍

നാട്ടുകാരുടെ തിരച്ചിലിലാണ് വീട്ടുവളപ്പില്‍ പതുങ്ങിനില്‍ക്കുന്ന 17 കാരനെ കണ്ടെത്തിയത്. ഇതോടെ ഇതു തന്നെയാണ് കള്ളനെന്നും നാട്ടുകാര്‍ കരുതി.

ചോദ്യം ചെയ്ത് നാട്ടുകാര്‍

ചോദ്യം ചെയ്ത് നാട്ടുകാര്‍

കള്ളന്‍ ഈ കൗമാരക്കാരന്‍ തന്നെയാണെന്ന് ഉറപ്പിച്ച നാട്ടുകാര്‍ 17 കാരനെ ഭീഷണിപ്പെടുത്തി ചോദ്യം ചെയ്തപ്പോഴാണ് രഹസ്യത്തിന്റെ ചുരുളഴിഞ്ഞത്.

വന്നത് കാമുകിയെ കാണാന്‍

വന്നത് കാമുകിയെ കാണാന്‍

താന്‍ കള്ളനല്ലെന്നും 14 കാരിയായ കാമുകിയെ കാണാനാണ് വന്നതെന്നും 17 കാരന്‍ നാട്ടുകാരോട് വെളിപ്പെടുത്തി.

പെണ്‍കുട്ടി സമ്മതിച്ചു

പെണ്‍കുട്ടി സമ്മതിച്ചു

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ പെണ്‍കുട്ടിയെ കൗണ്‍സിലിങിനു വിധേയയാക്കിയപ്പോഴാണ് 17 കാരന്‍ പറഞ്ഞത് സത്യമാണെന്ന് തെളിഞ്ഞത്.

ഒന്നരമാസമായി രാത്രി കൂടിക്കാഴ്ച

ഒന്നരമാസമായി രാത്രി കൂടിക്കാഴ്ച

കഴിഞ്ഞ ഒന്നര മാസത്തോളമായി 17 കാരന്‍ രാത്രിയില്‍ രഹസ്യമായി വീട്ടില്‍ വന്നിരുന്നതായും പെണ്‍കുട്ടി വെളിപ്പെടുത്തി. ഇതേതുടര്‍ന്നു പോക്‌സോ നിയപ്രകാരം വരാപ്പുഴ പോലീസ് കൗമാരക്കാരനെതിരേ കേസെടുത്തിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Teenager arrested in night after he came to meet lover

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്