കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാദാപുരം വീണ്ടും സംഘര്‍ഷത്തിലേക്ക്

  • By Meera Balan
Google Oneindia Malayalam News

നാദാപുരം: നാദാപുരത്ത് ക്ഷേത്രത്തിന്റെ കമാനം അജ്ഞാതര്‍ തകര്‍ത്തു. തൃക്കല്ലൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിന്റെ കമാനമാണ് കേട് വരുത്തിയത്. കമാനത്തിന്റെ മേല്‍ഭാഗമാണ് കേട് വരുത്തിയത്. സംഭവത്തെത്തുടര്‍ന്ന് ക്ഷേത്രസമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. സ്ഥലത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് ക്യമ്പ് ചെയ്യുന്നു

നാദാപുരത്ത് സംഘര്‍ഷങ്ങള്‍ പതിവാണ്. രാഷ്ട്രീയപരമായ സംഘര്‍ഷങ്ങളാണെങ്കിലും ഇവിടെ നടക്കുന്ന മിക്ക സംഘര്‍ഷങ്ങള്‍ക്കും വര്‍ഗീയതയുടെ മുഖമാണുള്ളത്. നാദാപുരം മേഖലയിലെ സിപിഎം പ്രവര്‍ത്തകരില്‍ അധികവും ഹിന്ദുക്കളാണ്. മുസ്ലീങ്ങളാകട്ടെ ലീഗ് പ്രവര്‍ത്തകരും. അതിനാല്‍ തന്നെ ഇവിടെ നടക്കുന്ന സംഘര്‍ഷങ്ങള്‍ പലപ്പോഴും ജാതീയ പരിവേഷം ലഭിയ്ക്കുന്നു.

Kozhikode

നരിക്കാട്ടേരി, നാദാപുരം ഉള്‍പ്പടെ കോഴിക്കോടിലെ പല അതിര്‍ത്തി ഗ്രാമങ്ങളിലും ഇത്തരം സംഘര്‍ഷങ്ങള്‍ പതിവാണ്, 2011 ല്‍ നരിക്കാട്ടേരിയില്‍ നടന്ന സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ മരിയ്ക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ബിജെപി-ലീഗ് സംഘര്‍ഷം, ലീഗ് സിപിഎം സംഘര്‍ഷം എന്നിവയിലായി ഒട്ടേറെപ്പേര്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തിന്റെ കമാനം തകര്‍ത്ത സംഭവവും നാദാപുരത്ത് രാഷ്ട്രീയവും വര്‍ഗീയവുമായ സംഘര്‍ഷങ്ങള്‍ക്ക് ഇടവരുത്തുമെന്നാണ് മുന്‍കാല സംഭവങ്ങളിലൂടെ വ്യക്തമാകുന്നത്.

English summary
Temple arch destroyed in Nadapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X