കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉറൂസ് നഗരിയില്‍ സ്‌നേഹ സൗഹൃദവുമായി ക്ഷേത്ര ഭാരവാഹികൾ

  • By Desk
Google Oneindia Malayalam News

തളങ്കര: തളങ്കര മാലിക് ദീനാര്‍ വലിയ ജുമഅത്ത് പളളിയിലേക്ക് സൗഹാര്‍ദ്ദ സന്ദേശവുമായി കാനക്കോട് ബാന്തുകൂടി തറവാടു ക്ഷേത്ര ഭാരവാഹികള്‍ എത്തിയപ്പോള്‍ മാലിക് ദീനാര്‍ (റ) ഉറൂസ് നഗരിയില്‍ സൗഹാര്‍ദ്ധത്തിന്റെ പൂക്കള്‍ വിരിഞ്ഞു.

ഇത് യോഗിയുടെ ഉത്തർപ്രദേശ് അല്ല, പിണറായിയുടെ കേരളം... എന്നിട്ടും, മൃതദേഹം തോളിലേറ്റി നടന്നു...
കാസര്‍കോട് നഗര സഭയിലെ മുന്‍ ബി.ജെ.പി അംഗം എന്‍. സതീഷന്റെ നേത്രത്വത്തില്‍ ഭഗവതി തറവാട് ക്ഷേത്ര പ്രസിഡന്റ് രാജേന്ദന്‍, സെക്രട്ടറി പ്രദീപ് കൂമാര്‍, ട്രഷറര്‍ ഹരീഷ്, തറവാട്ടു കാരണവര്‍ നാരായണന്‍, ഉമേശ്, നാരായണ കുംബള, രാമകൃഷ്ണ കടപ്പുറം, ഹരീഷ് കുഡ്‌ലു തുടങ്ങിയവരാണ് ഞായറാഴ്ച ഉച്ചക്ക് ഉറൂസ് നഗരിയിലെത്തിയത്. മാലിക് ദീനാര്‍ മഖാമും പളളിയും സംഘം സന്ദര്‍ശിച്ചു.

malik

ഇത്തരം ഉറൂസുകള്‍ ആഘോഷത്തിന് പുറമെ മത സൗഹാര്‍ദ്ധത്തിന് ഏറെ ഊന്നല്‍ നല്‍കുന്നുണ്ടെന്ന് ക്ഷേത്ര ഭാരവാഹികള്‍ക്ക് നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിച്ചവര്‍ എടുത്തു പറഞ്ഞു. ഉറൂസ് കമ്മിറ്റി പ്രസിഡന്റ് യഹിയ തളങ്കര അധ്യക്ഷത വഹിച്ചു. കാസര്‍കോട് മുന്‍ ഡി.വൈ.എസ്.പി ടി.പി രഞ്ജിത്ത് മുഖ്യാതിഥിയായിരുന്നു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ടി.ഇ അബുദുല്ല , സെക്രട്ടറി ടി.എ ഷാഫി, എന്‍. സതീശന്‍, രാജേഷന്‍, നാരായണന്‍, അസ്‌ലം പടിഞ്ഞാര്‍, മൊയ്‌നുദ്ദീന്‍ കെ.കെ പുറം, സലീം തളങ്കര, ബി.എം അബ്ദുല്‍ റഹ്മാന്‍ ബാങ്കോട്, ഉസ്മാന്‍ കടവത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

English summary
Temple members particiapated in''Uroos Nagari''
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X