കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുവായൂരില്‍ ടെന്പിള്‍ പൊലീസ് സ്റ്റേഷന്‍

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ഗുരൂവായൂര്‍ അമ്പലത്തോട് അനുബന്ധിച്ച് പൊലീസ് സ്റ്റേഷന്‍ തുടങ്ങാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഗുരുവായൂരില്‍ ഭക്തര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തെത്തുടര്‍ന്നാണ് പൊലീസ് സ്റ്റേഷന്‍ സ്ഥാപിയ്ക്കാന്‍ തീരുമാനിച്ചത്. ഒട്ടേറെ വിഐപികള്‍ എത്തുന്ന ക്ഷേത്രം കൂടിയായി ഗുരുവായൂരില്‍ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പൊലീസ് സ്റ്റേഷന്‍ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്

കഴിഞ്ഞ മാസമാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വൃദ്ധ മാതാവിനും മനോരോഗിയായ മകനും മര്‍ദ്ദനമേറ്റത്. ഭക്തരെ സുരക്ഷാ ജീവനക്കാര്‍ മര്‍ദ്ദിയ്ക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്തതോടെ സംഭവം വിവാദമായി. തുടര്‍ന്ന് സുരക്ഷാ ജീവനക്കാരനായ എന്‍ ഉണ്ണികൃഷ്ണപിള്ളയെ പിരിച്ചുവിട്ടു.

Guruvayur

ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിയ്ക്കാതിരിയ്ക്കുന്നതിനാണ് ടെമ്പിള്‍ പൊലീസ് സ്റ്റേഷന്‍ തുടങ്ങാന്‍ മന്ത്രിസഭ അനുമതി നല്‍കിയത്. ആഭ്യന്തര വകുപ്പാണ് പൊലീസ് സ്റ്റേഷന്‍ സ്ഥാപിയ്ക്കാന്‍ അനുമതി നല്‍കിയത്. ഭക്തര്‍ക്ക് ഗുരുവായൂരില്‍ മര്‍ദ്ദനമേറ്റ സംഭവം ഏറെ വിവാദമായിരുന്നു.

English summary
Temple police station in Guruvayur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X