കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ഇന്ന് 10 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; 8 പേര്‍ രോഗവിമുക്തരായി

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പത്ത് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇടുക്കിയില്‍ നാല് പേര്‍ക്കും കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളില്‍ രണ്ട് പേര്‍ക്കും തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍ ഒരാള്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. അതേസമയം എട്ട് പേര്‍ക്ക് ഇന്ന് സംസ്ഥാനത്ത് രോഗ മുക്തി നേടിയിട്ടുണ്ട്. കാസര്‍ഗോഡ് ആറ് പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ക്കുമാണ് രോഗം ഭേദമായത്. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ പത്ത് പേരില്‍ നാല് പേര്‍ അയല്‍സംസ്ഥാനക്കാരും രണ്ട് പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. സമ്പര്‍ക്കം വഴി നാല് പേര്‍ക്കുമാണ് രോഗം വന്നത്. 447 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരേയും രോഗം സ്ഥീരീകരിച്ചത് .

corona

129 പേര്‍ ചികിത്സയിലുള്ളത്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം സംസ്ഥാനത്ത് ഗണ്യമായി കുറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 23870 പേരാണ് നിരീക്ഷണത്തിലുള്ളത്. 23439 പേര്‍ വീടുകളിലും 437 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 148 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

21334 സാമ്പിളുകള്‍ പരിശോധിച്ചു. 20326 എണ്ണം രോഗ ബാധയില്ലെന്ന് ഉറപ്പാക്കി. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ റെഡ്‌സോണില്‍ തന്നെ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.കണ്ണൂര്‍ ജില്ലയില്‍ 2592 പേരാണ് നിരീക്ഷണത്തില്‍ തുടരുന്നത്. കാസര്‍ഗോഡ് 3126 പേരും കോഴിക്കേട് 2770 പേരും മലപ്പുറത്തും 2465 പേരുമാണ്. ഈ നാല് ജില്ലയൊഴികെയുള്ള ജില്ലകള്‍ ഓറഞ്ച് സോണിലാണ്. റെഡ് സോണിലുള്ള ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം നേരത്തെ കൊറോണ രോഗികളൊന്നും ഇല്ലാത്തതിനാല്‍ ഗ്രീന്‍ സോണ്‍ പ്രഖ്യാപിച്ച കോട്ടയം ഇടുക്കി ജില്ലകളില്‍ പുതിയ കേസുകള്‍ സ്ഥിരീകരിച്ചതിനാല്‍ ഈ ജില്ലകളെയും ഓറഞ്ച് സോണില്‍ ഉള്‍പ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓറഞ്ച് സോണ്‍ പ്രഖ്യാപിച്ച ജില്ലകളിലെ ഹോട്ട്‌സ്‌പോര്‍ട്ട് കേന്ദ്രങ്ങളാക്കി പ്രഖ്യാപിച്ച പഞ്ചായത്തുകളില്‍ അടച്ചിടാനാണ് തീരുമാനം. എന്നാല്‍ മുനിസിപ്പാലിറ്റിയാവുമ്പോള്‍ അവിടെ വാര്‍ഡുകളായും കോര്‍പ്പറേഷന്‍ ആവുമ്പോള്‍ ഡിവിഷനെ അടിസ്ഥാനമാക്കിയാണ് നിയന്ത്രണങ്ങളുണ്ടാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തില്‍ രോഗവ്യാപനം ഉണ്ടാവുകയാണെങ്കില്‍ വാര്‍ഡുകളും ഡിവിഷനുകളുമാണ് അടച്ചിടുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളെജിലേയും കോട്ടയം മെഡിക്കല്‍ കോളെജിലേയും കോവിഡ് 19 ലാബിന് ഐസിഎംആര്‍ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും കണ്ണൂര്‍ ലാബില്‍ നാളെ മുതല്‍ കൊവിഡ് പരിശോധനങ്ങള്‍ നടത്തനാവുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ബംഗാളില്‍ അമിത് ഷായുടെ ചതി, പൂട്ടിടാന്‍ മമത, നിതീഷിന്റെ ശിഷ്യന്‍ ദില്ലിയില്‍ നിന്നെത്തി, വില്ലത്തരം!ബംഗാളില്‍ അമിത് ഷായുടെ ചതി, പൂട്ടിടാന്‍ മമത, നിതീഷിന്റെ ശിഷ്യന്‍ ദില്ലിയില്‍ നിന്നെത്തി, വില്ലത്തരം!

English summary
Ten New Coronavirus case In Kerala; Chief Minister Press Meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X