കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്താണ് ജിഹാദ്'; മലപ്പുറത്തുനിന്ന് തീവ്രവാദ സ്വഭാവമുള്ള പുസ്തകങ്ങള്‍ മഹാരാജാസിലേക്ക് എത്തിച്ചു

  • By Desk
Google Oneindia Malayalam News

കൊച്ചി: കേരളത്തിലെ ഏറ്റവും പ്രമുഖ കാലലയങ്ങളുടെ ലിസ്റ്റ് എടുത്ത് നോക്കിയാല്‍ മുന്‍പന്തിയില്‍ തന്നെ നില്‍ക്കുന്ന കോളേജാണ് എറണാകുളം മഹാരാജാസ് കോളേജ്. സിനിമ,സാഹിത്യം,രാഷ്ട്രം അങ്ങനെ സകലമേഖലകളില്‍ എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് പഠിച്ചിറങ്ങയിവര്‍ നിറഞ്ഞ് നില്‍ക്കുന്നു.

അടുത്തിടെ വിദ്യാര്‍ത്ഥിയായ അഭിമന്യുവിന്റെ കൊലപാതകം നടന്ന മഹാരാജാസിലേക്ക് തീവ്രവാദ സ്വഭാവുമുള്ള പുസ്തകങ്ങള്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍.

അഭിമന്യു

അഭിമന്യു

മാഹാരാജാസിലെ രണ്ടാംവര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യുവിനെ എസ്ഡിപിഐ-ക്യാമ്പസ് ഫ്രണ്ട് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊന്നത് ഈ മാസം ആദ്യമായിരുന്നു. കേസിലെ പ്രതികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണം പിന്നീട് ഉയര്‍ന്നു വരികയും ചെയ്തു.

തീവ്രവാദ ബന്ധം

തീവ്രവാദ ബന്ധം

അഭിമന്യു വധക്കേസിലെ തീവ്രവാദ ബന്ധം പോലീസ് പരിശോധിച്ച് വരികേയാണ് മഹാരാജാസ് കോളേജിലേക്ക് തീവ്രവാദ സ്വാഭാവുമുള്ള പുസ്തകങ്ങള്‍ എത്തിയിരിക്കുന്നത്. പോസ്റ്റല്‍ വഴിയാണ് കോളേജിലേക്ക് പുസ്തകം എത്തിയിരിക്കുന്നത്.

മലപ്പുറത്ത് നിന്ന്

മലപ്പുറത്ത് നിന്ന്

മലപ്പുറം മഞ്ചേരിയില്‍ നിന്നുള്ള വിലാസത്തിലാണ് പുസ്‌കതങ്ങള്‍ എറണാകുളം മാഹാരാജാസ് കോളേജിന്റെ വിലാസത്തിലേക്ക് അചയച്ചിരിക്കുന്നത്. ജിഹാദിനെ (വിശുദ്ധ യുദ്ധം)കുറിച്ചും അതിന്റെ ആവശ്യകതയെകുറിച്ചുമാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്.

ഗൗരവമുള്ളത്

ഗൗരവമുള്ളത്

പുസ്തകങ്ങള്‍ സഹിതം കോളേജ് സൂപ്രണ്ട് എറണാകുളം പോലീസില്‍ പരാതി നല്‍കി. സൂപ്രണ്ടിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഭിമന്യു വധത്തില്‍ കൈവെട്ട് കേസിലെ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയക്കുന്നതിനാല്‍ കോളേജിലേക്ക് പുസ്തകം എത്തിയ സംഭവത്തേയും വളരെ ഗൗരവത്തിലാണ് പോലീസ് കാണുന്നത്.

പുസ്തകം

പുസ്തകം

കോളേജിലെ പ്രിന്‍സിപ്പാളിന്റേയും സൂപ്രണ്ടിന്റേയും മറ്റ് ജീവനക്കാരുടേയും പേരിലാണ് പുസ്തകം എത്തിയിരിക്കുന്നത്. അല്‍ഇന്‍സാര്‍ അല്‍-കാഫിറൂന്‍, ഖുര്‍ആനിന്റെ ആത്മാവ് എന്ന ഗ്രന്ഥത്തിന്‍രെ മുഖവുര തുടങ്ങിയ പുസ്തകങ്ങളാണ് കോളേജില്‍ എത്തിയിരിക്കുന്നത്.

എസ്ഡിപിഐ

എസ്ഡിപിഐ

അതേസമയം അഭിമന്യു വധക്കേസിലൂടെ എസ്ഡിപിഐ തീവ്രവാദികളുടെ സംഘമാണെന്ന് തെളിയിക്കാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. ഗുരുതരമായ വകുപ്പുകള്‍ ഇത് വഴി ഇവര്‍ക്കെതിരെ ചുമത്തുകയും ചെയ്യാം. പിടിയാലായ മുഹമ്മദ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കത്തിലാണ് പോലീസിപ്പോള്‍.

കൈവെട്ട്

കൈവെട്ട്

അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ കൈവെട്ട് കേസിലെ പ്രതിക്ക് മുഖ്യപങ്കുണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. കേസിലെ 13ാം പ്രതി മനാഫ് ഗൂഢാലോചനയില്‍ പ്രതിയാണെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്

ഹൈക്കോടതി

ഹൈക്കോടതി

മനാഫ് അഭിമന്യു വധത്തിന്റെ ഗൂഢാലോചനയില്‍ പ്രധാന പങ്കാളിയാണെന്ന് പോലീസ് പറയുന്നു. അതേസമയം പള്ളുരുത്തി സ്വദേശിയായ ഷമീറാണ് പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത്. ഭാര്യയുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചായിരുന്നു ഇയാള്‍ പ്രതികളെ സഹായിച്ചത്. ഈ രണ്ട് പേരും നിലവില്‍ ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ വ്യക്തമാക്കിയിരുന്നു.

കോടിയേരി

കോടിയേരി

എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ തീവ്രവാദ ബന്ധത്തെക്കുറിച്ച് മുഖ്യധാര രാഷ്ട്രീപാര്‍ട്ടികളും ആരോപണങ്ങള്‍ ഉന്നയിച്ചിച്ചിട്ടുണ്ട്. ഐഎസ്‌ഐഎസിന്റെ ഇന്ത്യന്‍ പതിപ്പാണ് പോപ്പുലര്‍ ഫ്രണ്ട് എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം

English summary
terrorist base book reached maharajas college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X