കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദിയുടെ അറസ്റ്റ്:2 സംഘടനകള്‍ നിരീക്ഷണത്തില്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം:കൊടും തീവ്രവാദി പറവൈ ബാദുഷയുടെ അറസ്റ്റിനെ തുടര്‍ന്ന് കേരളത്തിലെ രണ്ട് ഇസ്ലാമിക സംഘടനകള്‍ നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. നേരത്തെ തന്നെ തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ട സംഘടനകളെയാണ് പോലീസ് നിരീക്ഷിക്കുന്നത്.

ഫെബ്രുവരി 22 നാണ് കേരള-തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അഞ്ചലില്‍ വച്ച് പറവൈ ബാദുഷയെ പിടികൂടിയത്. ഷാഹുല്‍ ഹമീദ് എന്നാണ് ഇയാളുടെ യഥാര്‍ത്ഥ പേര്.ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ പ്രതിയായ ബാദുഷ മറ്റ് പല തീവ്രവാദ കേസുകളിലും പ്രതിയാണെന്നാണ് തമിഴ്‌നാട് പോലീസ് പറയുന്നത്.

Terrorism

ബിജെപി നേതാവ് എല്‍കെ അദ്വാനിയുടെ റാലിയില്‍ മഥുരയില്‍ പൈപ്പ് ബോംബ് സ്ഥാപിച്ച കേസില്‍ ബാദുഷ പ്രതിയാണ്. തമിഴ്‌നാട്ടില്‍ ഹിന്ദുമുന്നണി നേതാക്കളെ കൊലപ്പെടുത്തി കേസിലും ജലാറ്റിന്‍ സ്റ്റിക് പിടിച്ചെടുത്ത കേസിലും ഇയാള്‍ പ്രതിയാണത്രെ.

ഒമ്പത് മാസത്തോളമായി ബാദുഷ കേരളത്തില്‍ എത്തിയെട്ടാന്നാണ് വിവരം. ഏഴ് മാസത്തോളമായി അഞ്ചലിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്. കേരളത്തില്‍ വേരോട്ടമുള്ള സംഘടനകളുടെ പിന്‍ബലമില്ലാതെ ഇത് സാധ്യമാകില്ലെന്നാണ് പോലീസ് ഉറപ്പിച്ച് പറയുന്നത്.

ആരൊക്കെയാണ് ബാദുഷക്ക് സഹായം നല്‍കിയതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. വിവധ ജോലികള്‍ ചെയ്താണ് ബാദുഷ ഇവിടെ കഴിഞ്ഞിരുന്നത്. ഈ ജോലികള്‍ ഇയാള്‍ക്ക് സംഘടിപ്പിച്ച് നല്‍കിയവരും ഇപ്പോള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.

English summary
Terrorist's arrest: Two organisations of Kerala under observation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X