കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഞാനൊരു ചാണകസംഘിയാണ്, കുഞ്ചൻ നമ്പ്യാരെ കൂട്ട് പിടിക്കുന്നു വൃത്തിക്കെട്ടവൻമാർ'; ടിജി മോഹൻദാസ്

Google Oneindia Malayalam News

കൊച്ചി; കാർട്ടൂൺ വിവാദത്തിൽ പ്രതികരിച്ച് ഇന്ന് കേരള കാർട്ടൂൺ അക്കാദമി രംഗത്തെത്തിയിരുന്നു. വിവാദം ദൗർഭാഗ്യകരമാണെന്നും രാജഭരണത്തെപ്പോലും തുള്ളലിലൂടെ കളിയാക്കിയ കുഞ്ചന്‍ നമ്പ്യാരുടെയും ഇന്ത്യന്‍ കാര്‍ട്ടൂണ്‍ കുലപതി ശങ്കറിന്റെയും നാടായ കേരളത്തിന് ഈ വിവാദം അപമാനമാണെന്നുമായിരുന്നു അക്കാദമിയുടെ പ്രതികരണം. എന്നാൽ കാർട്ടൂൺ അക്കാദമിയ്ക്കെതിരെ രൂക്ഷവിമർശനം ഉന്നയിക്കുകയാണ് ബിജെപി ബൗദ്ധിക വിഭാഗം സംസ്ഥാന കൺവീനർ ടി ജി മോഹൻദാസ്‌.

ഇതെന്തൊരു സൗന്ദര്യമാണ്..കണ്ണെടുക്കാനാകില്ല..ആനക്കൊമ്പനൊപ്പം ചേർന്ന് നിന്ന് മംമ്തയുടെ ഫോട്ടോ ഷൂട്ട്..വൈറൽ

തലയ്ക്ക് വെളിവില്ലാത്തവരാണ് കാര്‍ട്ടൂണ്‍ അക്കാദമിയില്‍ ഇരിക്കുന്നതെന്നും നാടിനെ അപമാനിക്കുന്നതാണ് കാർട്ടൂണെന്നും ടി ജി മോഹൻദാസ് പറഞ്ഞു.റിപ്പോർട്ടർ ചാനലിനോടാണ് ടിജിയുടെ പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

 അക്കമാദമിയിൽ ഇരിക്കുന്നവർ

തലയ്ക്ക് വെളിവില്ലാത്തവരാണ് കാര്‍ട്ടൂണ്‍ അക്കാദമിയില്‍ ഇരിക്കുന്നത്. എവിടെയാണ് കുഞ്ചൻ നമ്പ്യാരും കാർട്ടൂണിസ്റ്റ് ശങ്കറും ഭാരതത്തെ വിമർശിച്ചിട്ടുള്ളത്. കാണിച്ച് തരാമോ.
കുഞ്ചന്‍ നമ്പ്യാരുടെ കാലത്തും രാജ്യദ്രോഹ കുറ്റങ്ങളുണ്ട്. അത് ചെയ്തിരുന്നെങ്കില്‍ കുഞ്ചന്‍ നമ്പ്യാര്‍ വിവരം അറിഞ്ഞേനെ.

 സാമൂഹിക വിമർശനമാണ് നടത്തിയത്

കുഞ്ചൻ നമ്പ്യാർ സാമൂഹിക വിമർശനം നടത്തിയിട്ടുണ്ട്. രാജാക്കൻമാരെ വിമർശിച്ചിട്ടുണ്ട്.രാജാക്കൻമാർ വിമർശിക്കപ്പെടാൻ വേണ്ടി സ്വയം ചെല്ലും ചെലവും കൊടുത്ത് വിദൂഷകൻമാരെ നിർത്തിയിട്ടുണ്ട്. ഇവരാരും തന്നെ നാടിനെ നാണം കെടുത്തിയിട്ടില്ല.ഈ മഹാപാപികൾ ചെയ്തിരിക്കുന്നത് നാടിനെ നാണംകെടുത്താലാണ് .ജോ ബൈഡന്റേയും ഷീജിൻ പിങ്ങിന്റേയും നടുക്ക് കാവി ഉടുത്ത പശു അല്ലേങ്കിൽ കഴുത പോലെ ഇരിക്കുന്ന ഒരു സാധനത്തെ വെയ്ക്കുന്നതിലൂടെ ആ മനുഷ്യൻ ചെയ്തത് ഇന്ത്യ എന്ന രാജ്യത്തെ അപമാനിക്കലാണ്.

 ഇന്ത്യയിലെ ജനങ്ങളെ അപമാനിക്കുന്നതാണ്

പച്ചയ്ക്ക് ഇന്ത്യയിലെ 135 കോടി ജനങ്ങളെ അപമാനിക്കുകയാണ്.എന്നിട്ട് കുഞ്ചൻ നമ്പ്യാരെ കൂട്ട് പിടിക്കുന്നു വൃത്തിക്കെട്ടവൻമാർ,നാണം കെട്ടവര്‍. ഇവര്‍ കുഞ്ചന്‍ നമ്പ്യാരുടെ തുള്ളൽ കൃതി വായിച്ചിട്ടുണ്ടോ? ശങ്കറിന്റെ കാര്‍ട്ടൂണ്‍ കണ്ടിട്ടുണ്ടോ. കാർട്ടൂണിസ്റ്റ് ശങ്കർ ഭാരതത്തെ വിമർശച്ച കാർട്ടൂൺ കാണിച്ച് തരട്ടെ ഇവർ. ഇവരാരും രാജ്യത്തെ വിമര്‍ശിച്ചിട്ടില്ല. വിവരക്കേടാണ് കാർട്ടൂൺ അക്കാദമി പറയുന്നത്.

 എന്റെ മുന്നിൽ നിന്ന് സംസാരിക്കുമോ

ഞാനെന്ന വ്യക്തിയുടെ മുന്നില്‍ നിവര്‍ന്ന് നിന്ന് സംസാരിക്കാന്‍ അവര്‍ക്ക് സാധിക്കുമോ. ഈ കാര്‍ട്ടൂണിസ്റ്റ് രാധാകൃഷ്ണൻ ഭാരതത്തെ അപമാനിച്ച് നടുറോഡില്‍ ഇറങ്ങി നടക്കാന്‍ പറ്റുമോ. ഞാനൊരു ചാണകസംഘിയാണ്. അതിൽ എനിക്ക് യാതൊരു മടിയും ഇല്. ഞാൻ ചാണകം മെഴുകിയ തറയിലാണ് പിറന്ന് വീണത്. ചാണകത്തെ ഞാൻ തള്ളി പറയില്ല. ഇടതുപക്ഷക്കാര്‍ പേടിപ്പിച്ചാല്‍ പേടിക്കുന്നവനുമല്ല താൻ. ചാണകത്തിന് കിലോയ്ക്ക് 35 രൂപയുണ്ട്. കാനഡക്കാര്‍ ചാണകം വാങ്ങുന്നുണ്ട്. നിങ്ങൾക്കല്ലേ ചാണക്കത്തോട് ദേഷ്യം, ടിജി മോഹൻദാസ് പറഞ്ഞു.

 പരാതി നൽകി കാർട്ടൂണിസ്റ്റ്

അതേസമയം കാർട്ടൂൺ വിവാദത്തിൽ കടവന്ത്ര സ്റ്റേഷനിൽ പരാതി നൽകിയതായി കാർട്ടൂണിസ്റ്റ് അനൂപ് രാധാകൃഷ്ണൻ വ്യക്തമാക്കി. സംഘപരിവാർ ഗ്രൂപ്പുകളിൽ നിന്നും കടുത്ത സൈബർ ആക്രമണം നേരിടുന്നതിനെതിരേയും ആക്രമണത്തിന് ആഹ്വാനം ചെയ്തെന്ന് കാണിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്റെ ഫേസ്ബുക്ക് പോസ്റ്റിനുമെതിരെയാണ് പരാതി നൽകിയിരിക്കുന്നത്, അനൂപ് പറഞ്ഞു. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തെ അടിസ്ഥാനമാക്കിയാണ് വര. വസ്തുതയുടെ അടിസ്ഥാനത്തില്‍ ശരിയെന്ന് തോന്നുന്നത് ഇനിയും വരക്കുമെന്നും അനൂപ് പറഞ്ഞു.

 പുരസ്താകം ലഭിച്ചത്

കൊവിഡ് 19 ആഗോള മെഡിക്കല്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യന്‍ പ്രതിനിധിയെ കാവി പുതച്ച പശുവായി ചിത്രീകരിച്ചിരിക്കുന്ന കാർട്ടീണിനാണ് പുരസ്കാരം ലഭിച്ചത്. 2020 മാര്‍ച്ച് 5 ന് വരച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതാണ് കാർട്ടൂൺ.

Recommended Video

cmsvideo
സംഘികളുടെ വിരട്ട് വക വെക്കാതെ മയിലിനെ വറക്കാൻ ഫിറോസ് ചുട്ടിപ്പാറ..

English summary
TG Mohandas slams kerala cartoon academy on new controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X