ടോള്‍ബൂത്തില്‍ വാഹനം തടഞ്ഞതോടെ വാഹനത്തില്‍നിന്നിറങ്ങിയ താനൂര്‍ എംഎല്‍എ ജീവനക്കാരനെ പിടിച്ചുതള്ളി

  • Posted By:
Subscribe to Oneindia Malayalam
എംഎല്‍എയും ടോള്‍ബൂത്ത് ജീവനക്കാരനും തമ്മിലുള്ള സംഘര്‍ഷം, വീഡിയോ വൈറല്‍ | Oneindia Malayalam

മലപ്പുറം: താനൂര്‍ എം.എല്‍.എ വി. അബ്ദുറഹിമാനും ടോള്‍ബൂത്ത് ജീവനക്കാരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും. സി.സി.ടി.വി ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി. എം.എല്‍.എ ടോള്‍ബൂത്ത് ജീവനക്കാരന്റെ പിടലിക്ക് പിടിച്ചു തള്ളുന്നതാണ് ദൃശ്യം. താനൂര്‍ ദേവധാര്‍ മേല്‍പാലത്തിലെ ടോള്‍ബൂത്തില്‍വെച്ചാണ് എം.എല്‍.എ ീവനക്കാരുമായി വാക്കേറ്റമുണ്ടായത്.

ഷംസീറിന്‍റെ ഭീഷണി... 51 വെട്ടുകള്‍ വെട്ടി കൊല്ലൂവെന്ന് ജയശങ്കര്‍, ഇന്നോവ കാര്‍ അയച്ചോളൂ...

അതേ സമയം എം.എല്‍.എയാണെന്നറിഞ്ഞിട്ടും വാഹനത്തിന്റെ ബോണറ്റില്‍ അടിക്കുകയും ഐഡികാര്‍ഡ് ആവശ്യപ്പെടുകയും ചെയ്തതോടെയാണു എം.എല്‍.എ ക്ഷുഭിതനായതെന്ന് എം.എല്‍.എയോടടുത്ത വൃത്തങ്ങള്‍ പറയുന്നത്. എം.എല്‍.എ ടോള്‍ബൂത്ത് ജീവനക്കാരന്റെ പിടലിക്കു പിടിച്ചുതള്ളുന്ന സി.സി.ടി.വി ദിശ്യം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിട്ടുണ്ട്. ഇതിനു മുമ്പും എം.എല്‍.എ ഇതുവഴി യാത്രചെയ്തപ്പോള്‍ ജീവനക്കാര്‍ കൈകാണിച്ചു നിര്‍ത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ എം.എല്‍.എയാണെന്ന് അറിയിക്കുമ്പോള്‍ വിട്ടയക്കുകയാണു ചെയ്യാറുള്ളത്.

thanoor

വി അബ്ദുറഹിമാന്‍ എം.എല്‍.എ ടോള്‍ബൂത്ത് ജീവനക്കാന്റെ പിടലിക്കു പിടിച്ചുതള്ളുന്ന സി.സി.ടി.വി ദൃശ്യം

അതേ സമയം ടോള്‍ബൂത്ത് ജീവനക്കാര്‍ കണ്ണൂര്‍ സ്വദേശികള്‍ക്കെതിരെ മോശമായി പ്രതികരിച്ചതിനെ തുടര്‍ന്ന് തനിക്ക് നേരിട്ട് പരാതി ലഭിച്ചതായും പരാതി പോലീസിന് കൈമാറിയിട്ടുണ്ടെന്നും വി.അബ്ദുറഹിമാന്‍ പറഞ്ഞു. തന്നോട് മോശമായി പ്രതികരിച്ചതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്തതെന്നും നടുറോഡില്‍ ജനങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ഗുണ്ടായിസം കണ്ടാല്‍ ഇനിയും ഇതെ രീതിയില്‍ പ്രതികരിക്കുമെന്നും വി. അബ്ദുറഹിമാന്‍ എം.എല്‍.എ പറഞ്ഞു.

English summary
thanoor mla attack toll booth employees
Please Wait while comments are loading...