Get Updates
Get notified of breaking news, exclusive insights, and must-see stories!

റെയ്ഡിൽ നിന്ന് രക്ഷപ്പെട്ടത് ആ നടിയും ഭർത്താവും, എല്ലും പല്ലും ദ്രവിച്ച് നാലഞ്ച് നായകന്മാര്‍ ചാകും: ശാന്തിവിള

സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ചതിനോ ലൈംഗികാതിക്രമം നടത്തിയതിനോ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ നിലവിൽ തെളിവുകളൊന്നും ഇല്ലെന്ന് ശാന്തിവിള ദിനേശ്. വായിൽ നിന്ന് ഷൈൻ തുപ്പിയ വെള്ളപ്പൊടി ഗ്ലൂക്കോസ് ആകാനുളള സാധ്യതയുണ്ട്.

നേരത്തെ കൊക്കെയ്ൻ കേസിൽ ഷൈൻ ടോം അറസ്റ്റ് ചെയ്യപ്പെടുന്നതിനൊപ്പം മലയാളത്തിലെ പ്രമുഖ നടിയും ഭർത്താവും കൂടി കുടുങ്ങേണ്ടതായിരുന്നുവെന്നും ലഹരി ഉപയോഗം കാരണം നാലഞ്ച് നായകന്മാർ അടുത്തുതന്നെ മരണപ്പെടുമെന്നും വൺ ഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ശാന്തിവിള ദിനേശ് പറയുന്നു.

shine tom chacko

ശാന്തിവിള ദിനേശിന്റെ വാക്കുകൾ ഇങ്ങനെ: '' ആ സിനിമയുടെ സെറ്റില്‍ ഷൈന്‍ ടോം ചാക്കോയുടെ വായില്‍ നിന്ന് വെള്ളപ്പൊടി തുപ്പി എന്നൊന്നും പറഞ്ഞാല്‍ കേസെടുക്കാന്‍ സാധിക്കില്ല. ഗ്ലൂക്കോസ് തിന്നപ്പോള്‍ ചുമച്ചതാണെങ്കിലോ. ഇവരുടെ കുടുംബങ്ങള്‍ പൊന്നാനിയില്‍ വര്‍ഷങ്ങളോളം ഒരുമിച്ച് താമസിച്ചവരാണ്. വിന്‍സിയുമായി നല്ല അടുപ്പമുളള ആളാണ്. ആ സ്വാതന്ത്ര്യം വെച്ചായിരിക്കാം ചുമലില്‍ വസ്ത്രം കീറിയത് തയ്ച്ച് തരാം എന്ന് പറഞ്ഞിട്ടുണ്ടാവുക. ഇനി ഇവന്‍ പഴയ തയ്യല്‍ക്കാരനാണോ എന്ന് തനിക്ക് അറിയില്ല. ഇതിനും കേസെടുക്കാന്‍ പറ്റില്ല.

ഇത് സെക്ഷ്വല്‍ ഹരാസ്‌മെന്റും അല്ല, ലഹരി ഉപയോഗിച്ചു എന്നതിനുളള തെളിവും അല്ല. ഇന്നലെ ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങി ഓടി. മൂന്നാമത്തെ നിലയില്‍ നിന്ന് രണ്ടാമത്തെ നിലയിലേക്ക് ചാടിയിറങ്ങി ഓടി രക്ഷപ്പെട്ടുവെന്ന് പറയുന്നു. നടിയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യാന്‍ വന്നതാണെന്ന് കരുതി ഓടിയതാവാം. അത് ലഹരി ഉപയോഗിച്ചത് കൊണ്ട് ഓടിയതാണ് എന്നതിന് ഒരു തെളിവും അവന്‍ അവശേഷിപ്പിച്ചിട്ടില്ല. അവന്‍ ബുദ്ധിയുളളവനാണ്.

നേരത്തെ കൊക്കെയിന്‍ കേസില്‍ ഷൈന്‍ ടോം ചാക്കോയെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും കോടതി വെറുതെ വിട്ടു. പോലീസ് പറ്റിച്ചതാണ് എന്നാണ് കോടതി പറയുന്നത്. പോലീസുകാര്‍ ഓത്തുകളിച്ചു എന്നാണ് പറയുന്നത്. താന്‍ അറിഞ്ഞത് ശരിയാണെങ്കില്‍ ആ കേസില്‍ ഇവന്‍ പെടുന്നതിന് പത്ത് മിനുട്ട് മുന്‍പ് റെയ്ഡ് നടന്നിരുന്നുവെങ്കില്‍ ഇവിടെ പുരോഗമനവും വിപ്ലവവും പറഞ്ഞ് നടക്കുന്ന ഒരു നടിയും അവരുടെ ഭര്‍ത്താവും അകത്തായേനെ. അവരെല്ലാം വലിച്ചും കുടിച്ചും പോയ ശേഷമാണ് ഇവന്റെ കഷ്ടകാലം കൊണ്ട് റെയ്ഡ് വന്നത്.

Take a Poll

സിനിമയില്‍ ലഹരി ഉപയോഗം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അത് വെറും തെറ്റിദ്ധാരണയാണ്. അന്നൊക്കെ ആദ്യ സിനിമയുണ്ടാക്കുക എന്നതായിരുന്നു. അതിന് ശേഷമായിരുന്നു പെണ്ണും ലഹരിയുമെല്ലാം. ഇപ്പോള്‍ എല്ലാവര്‍ക്കും ലഹരി കഴിഞ്ഞ് മതി സിനിമ. സമയമുണ്ടെങ്കില്‍ സിനിമ എടുത്താല്‍ മതി എന്ന അവസ്ഥയിലേക്ക് പോയി. അതാണ് ഇപ്പോള്‍ മലയാള സിനിമയ്ക്ക് സംഭവിച്ച അപചയം.

നസീര്‍ സര്‍ പോലും അവസാനകാലത്ത് പത്തോ പതിനഞ്ചോ സിനിമയ്ക്ക് ആണ് 1 ലക്ഷം രൂപ ശമ്പളം വാങ്ങിയത്. ഇപ്പോള്‍ ഒരു സിനിമ കഴിഞ്ഞാല്‍ 1 കോടിയാണ് ചോദിക്കുന്നത്. അമിതമായി കാശ് വന്നാല്‍ അത് ചെലവാക്കാനുളള വഴിയും തേടും. ലക്ഷങ്ങള്‍ കൊടുത്ത് ലഹരി വാങ്ങും. നാലഞ്ച് എണ്ണം ചാകുമ്പോള്‍ തീരും. മലയാള സിനിമയില്‍ അടുത്ത കാലത്ത് തന്നെ പല്ലും എല്ലും ഒക്കെ ദ്രവിച്ച് സ്വബോധമില്ലാതെ ഒരു നാലഞ്ചെണ്ണം ചാകും. മലയാള സിനിമയ്ക്ക് വലിയ സംഭാവന നല്‍കുന്ന നാലഞ്ച് നായകന്മാര്‍ ചാകും. അത് കഴിയുമ്പോള്‍ സിനിമ രക്ഷപ്പെടും..

ലഹരി ഉപയോഗിക്കുന്ന കുറച്ച് പേരേ ഉളളൂ. കുഞ്ചാക്കോ ബോബനോട് ശത്രുത ഉണ്ടെന്ന് വെച്ച് അദ്ദേഹം ലഹരി ഉപയോഗിക്കുന്നുണ്ട് എന്ന് പറയാന്‍ പറ്റുമോ. ദുല്‍ക്കറിനെയോ പ്രണവ് മോഹന്‍ലാലിനെയോ പറയാന്‍ പറ്റുമോ. അങ്ങനെ ഒരുപാട് പേരുണ്ട്. ലഹരി ഉപയോഗിക്കുന്ന മൂന്നാല് പേരേ ഉളളൂ. അവരും നിക്കറിട്ട ചില സംവിധായകരും ചേര്‍ന്ന് സിനിമയെ നശിപ്പിക്കുന്നതാണ്. അല്ലാതെ ഫിലിം ചേംബര്‍ ലഹരി ഉപയോഗിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നില്ല.

സിനിമാ സെറ്റുകളില്‍ ഷാഡോ പോലീസ് വരാന്‍ പാടില്ലെന്ന് ആദ്യം പറഞ്ഞത് ബി ഉണ്ണിക്കൃഷ്ണമാണ്. അദ്ദേഹം ലഹരി ഉപയോഗിക്കുന്ന ആളല്ല. പിന്നെന്താണ് അങ്ങനെ പറഞ്ഞത് എന്ന് മനസ്സിലാകുന്നില്ല. ഫിലിം ചേംബര്‍ ആദ്യം മുതല്‍ക്കേ പറയുന്നത് സെറ്റുകളില്‍ ഷാഡോ പോലീസ് വരട്ടെ എന്നാണ്. കേരളത്തിലെ അറിയപ്പെടുന്ന ഗുണ്ടയായ ഓം പ്രകാശ് താമസിക്കുന്ന സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ വെളുപ്പിന് ഒരു നടി ചെന്ന് ഉറങ്ങാന്‍ കിടന്നുവത്രേ. ക്ഷീണം കൊണ്ട് കിടന്ന് ഉറങ്ങിപ്പോയത്രേ. പോലീസ് കേസെടുത്തില്ല. പോലീസ് പറയുന്നത് ആ നടിക്കെതിരെ യാതൊരു തെളിവും ഇല്ലെന്നാണ്'' ശാന്തിവിള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+